1 GBP = 97.70 INR                       

BREAKING NEWS

ദുരിതാശ്വസ സാമഗ്രികള്‍ ശേഖരിക്കാന്‍ തിരുവനന്തപുരത്തു നിന്നും എസ്.യു.വിയുമായി ഇറങ്ങിയ ടിനി ടോം കൊച്ചിയില്‍ എത്തിയപ്പോള്‍ രണ്ട് മിനി ലോറി വിളിച്ചു; അരിച്ചാക്ക് ചുമന്നും തന്നാലാവുന്ന സഹായങ്ങളേകിയും ടൊവിനോ; ജിഎന്‍പിസിക്കൊപ്പം കൈകോര്‍ത്ത് സാമഗ്രികള്‍ എത്തിച്ച് ജോജു; ദുരിതത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബാംഗങ്ങളെ വിളിച്ച് സഹായം എത്തിച്ച് മമ്മൂട്ടിയും മോഹന്‍ലാലും: പ്രളയദുരിതത്തെ അതിജീവിക്കാന്‍ സിനിമാലോകം കൈകോര്‍ക്കുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

കൊച്ചി: പ്രളയദുരിതത്തെ നേരിടാന്‍ കേരളം ഒറ്റക്കെട്ടായി പരിശ്രമിക്കുന്ന വേളയാണ് ഇപ്പോള്‍. മലയാള സിനിമയുടെ മിന്നും താരങ്ങളെല്ലാം ഇക്കുറിയും സഹായങ്ങളുമായി രംഗത്തുണ്ട്. ചിലര്‍ ഒറ്റയ്ക്കും മറ്റുചിലര്‍ സംഘടനകളുമായും ചേര്‍ന്നാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ സ്വന്തം കാറില്‍ സഞ്ചരിച്ചു പ്രളയബാധിതര്‍ക്കായി സാമഗ്രികള്‍ സ്വരൂപിച്ച് നടന്‍ ടിനി ടോമും ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ രംഗത്തിറങ്ങി. എന്നാല്‍, സഹജീവികളെ സഹായിക്കുന്ന കാര്യത്തില്‍ മറ്റെല്ലാവരെയും കടത്തിവെട്ടിക്കളഞ്ഞു മലയാളികള്‍. ഒരു എസ് യുവിയുമായി ഇറങ്ങിയ ടിനി ടോമിന് സാധനങ്ങള്‍ ഇഷ്ടംപോലെ ലഭിച്ചതോടെ രണ്ട് മിനിലോറി വിളിക്കേണ്ടി വന്നു.

ഇന്നലെ ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം പട്ടത്ത് നിന്ന് ശശി തരൂര്‍ എംപി തുടക്കം കുറിച്ച യാത്ര രാത്രി എട്ടിന് എറണാകുളത്തെത്തിയപ്പോള്‍ സ്വന്തം എസ്യുവി നിറഞ്ഞതിനാല്‍ മറ്റ് രണ്ട് മിനി ലോറികള്‍ കൂടി പിടിച്ചാണ് സാമഗ്രികള്‍ എത്തിച്ചത്. ശേഖരിച്ച സാധനങ്ങള്‍ രാത്രി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അന്‍പോട് കൊച്ചിയുടെ കലക്ഷന്‍ സെന്ററിനു കൈമാറി. നടന്‍ ഇന്ദ്രജിത്താണ് സാധനങ്ങള്‍ ഏറ്റുവാങ്ങിയത്. ഇന്ദ്രജിത്തും പൂര്‍ണിമയുമാണ് അന്‍പോട് കൊച്ചിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ദുരിതാശ്വാസ യജ്ഞത്തിനിറങ്ങുന്ന കാര്യം ഫേസ്ബുക്ക് വിഡിയോയിലൂടെ പങ്കുവച്ചാണ് ടിനി യാത്ര തുടങ്ങിയത്. സുഹൃത്തുക്കളായ മനു, യാസിന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പറിലേക്ക് സഹായ വാഗ്ദാനവുമായി നിരവധി വിളികളെത്തി. ദേശീയപാതയിലൂടെയുള്ള യാത്രയില്‍ അവരെല്ലാം വിവിധ കേന്ദ്രങ്ങളിലായി സാധനങ്ങള്‍ എത്തിച്ചു. 'പാവപ്പെട്ടവരാണ് സാധനങ്ങളുമായി കാത്തുനിന്നത്. ആലപ്പുഴയില്‍ ഏഴാം ക്ലാസുകാരന്‍ അമ്മയോട് പറഞ്ഞ് ഒരു കിറ്റ് സാധനങ്ങളുമായെത്തി. ദുരിതം അനുഭവിക്കുന്നവരോടുള്ള അവരുടെയെല്ലാം കരുതല്‍ വിലമതിക്കാനാവാത്തതാണ്'- ടിനി പറഞ്ഞു.

ടിനി ടോമിന് പുറമേ നിരവധി സിനിമാ താരങ്ങളാണ് സഹായങ്ങളുമായി ഇക്കുറിയും രംഗത്തിറങ്ങിയിട്ടുള്ളത്. ദുരന്തമുഖത്ത് സഹജീവികള്‍ക്ക് കരുത്തും കരുതലും സഹായവുമെത്തിക്കേണ്ട സമയമാണെന്ന് ഉറച്ച്, അരിച്ചാക്ക് ചുമന്നും തന്നാലാവുന്ന സഹായങ്ങളേകിയും പ്രളയമുഖത്ത് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയാണ് മലയാളത്തിന്റെ പ്രിയതാരം ടൊവിനോ. നിലമ്പൂരിലേയും വയനാട്ടിലേയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സ്വന്തം നിലയില്‍ ടൊവിനോ എത്തിച്ചത് ഒരു ലോഡ് സാധനങ്ങളാണ്. സാധനങ്ങള്‍ ലോറിയില്‍ കയറ്റാനും മറ്റും കൂടെയുള്ളവര്‍ക്കൊപ്പം മടി കൂടാതെ സഹകരിക്കുന്ന ടൊവിനോയുടെ വീഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

കഴിഞ്ഞ പ്രളയമുഖത്തുും അരിച്ചാക്ക് ചുമന്നും ആളുകളെ സഹായിച്ചുമെല്ലാം തന്റെ നാട്ടുകാര്‍ക്കൊപ്പം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു ടൊവിനോ. ജന്മനാടായ ഇരിങ്ങാലക്കുട സിവില്‍സ്റ്റേഷനിലെ താലൂക്കോഫീസില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററിലെത്തി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ താരം പങ്കാളിയായതും കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ഒപ്പം പ്രളയത്തില്‍ താമസസ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ വീട്ടിലേക്ക് വരാം, വീട് സുരക്ഷിതമാണെന്ന് ടൊവിനോ അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ പ്രളയകാലത്തും നാട് ദുരിതക്കയത്തിലായപ്പോള്‍ ഇരിങ്ങാലക്കുടയിലെ തന്റെ വീട് ദുരിതമനുഭവിക്കുന്നവര്‍ക്കായി വിട്ടുകൊടുക്കാന്‍ ടൊവിനോ തയ്യാറായിരുന്നു.

കഴിഞ്ഞ പ്രളയകാലത്ത് ടൊവിനോ നടത്തിയ സേവനങ്ങള്‍ സിനിമാ പ്രമോഷനു വേണ്ടിയാണെന്ന രീതിയിലുള്ള ആരോപണങ്ങളും ട്രോളുകളും സമൂഹമാധ്യമങ്ങളിലൂടെ താരത്തിന് നേരിടേണ്ടി വന്നിരുന്നു. ' കുറേ ആളുകളെ പേടിച്ചിട്ടാണ് flood alert post ഇടാതിരുന്നത്. അതിട്ടാല്‍, അതും ഞാന്‍ സിനിമ പ്രൊമോഷന്റെ ഭാഗമായിട്ട് ചെയ്യുന്നതാണ് എന്നും പറഞ്ഞുകൊണ്ട് കുറെ പേര് വരും, ഒരിക്കല്‍ അത് ഞാന്‍ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്. ഏതായാലും അതൊന്നും പറഞ്ഞു കളയാന്‍ ഇപ്പൊ സമയം ഇല്ല ! Let's stand together and survive.' തനിക്കു നേരിടേണ്ടി വന്ന കളിയാക്കലുകളെ കുറിച്ച് ടൊവിനോ ഫേസ്ബുക്ക് പോസ്റ്റിലും പരാമര്‍ശിച്ചിരുന്നു.

എന്നാല്‍ അത്തരം ട്രോളുകളെയും കളിയാക്കലുകളെയും ഒന്നും ഗൗനിക്കാതെ സഹജീവികളോട് അനുകമ്പയോടെ പെരുമാറുകയും സഹായഹസ്തങ്ങള്‍ നീട്ടുകയും പ്രളയകേരളത്തിനൊപ്പം നില്‍ക്കുകയും ചെയ്യുന്ന ടൊവിനോയെ അഭിനന്ദിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. ടൊവിനോ മാത്രമല്ല,ജോജു, സണ്ണി വെയ്ന്‍, ജയസൂര്യ, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമ, മുഹ്സിന്‍ പരാരി, റിമ കല്ലിങ്കല്‍, സജിത മഠത്തില്‍, ഡബ്ല്യുസിസി പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിയേറെ പേര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

ഫേസ്ബുക്ക് കൂട്ടായ്മയായ ജിഎന്‍പിസിയുടെ ആഭിമുഖ്യത്തില്‍ ശേഖരിച്ച മൂന്ന് ലോഡ് അവശ്യ സാധനങ്ങള്‍ നിലമ്പൂരില്‍ എത്തിക്കുകയായിരുന്നു നടന്‍ ജോജു ജോര്‍ജ്ജും സംഘവും ചെയ്തത്. ഫേസ്ബുക്കിലെ ഏറ്റവും വലിയ കൂട്ടായ്മകളില്‍ ഒന്നായ ജിഎന്‍പിസിയുടെ (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) നേതൃത്വത്തില്‍ ജോജുവിനൊപ്പം ഗ്രൂപ്പ് അഡ്മിന്‍ അജിത്തും ചേര്‍ന്നാണ് അവശ്യ സാധനങ്ങള്‍ എത്തിച്ചത്. ഭക്ഷണസാമഗ്രികളും വസ്ത്രങ്ങളും മരുന്നുകളും നിറച്ച മൂന്ന ലോഡുകളാണ് ഗ്രൂപ്പ് അംഗങ്ങള്‍ ദുരിതബാധിതര്‍ക്കായി സമാഹരിച്ച് എത്തിക്കുന്നത്.

കൊച്ചിയിലും കോട്ടയത്തും ഒരുക്കിയ കലക്ഷന്‍ സെന്ററുകള്‍ ജിഎന്‍പിസി സാധനങ്ങള്‍ ശേഖരിച്ചത്. വിവിധ ജില്ലകളില്‍ നിന്ന് സഹായം ലഭിച്ചു. വിഭവസമാഹരണത്തിന് ജോജു ജോര്‍ജും നടന്‍ ബിനീഷ് ബാസ്റ്റിനും നേതൃത്വം നല്‍കി. അതിനിടെ മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ളവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ മരണപ്പട്ടവരുടെ കുടുംബങ്ങളെ വിളിച്ച് സഹായം അറിയിക്കുകയും ചെയ്തു. ദുരിതാശ്വാസ ക്യാംപില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനു പോയപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ട കോഴിക്കോട് എറഞ്ഞിരക്കാട്ട് സ്വദേശി ലിനുവിന്റെ കുടുംബത്തിന് നടന്‍ ജയസൂര്യ 5 ലക്ഷം രൂപ കൈമാറി. ലിനുവിന്റെ അമ്മയെ ഫോണില്‍ വിളിച്ച് സംസാരിച്ച ജയസൂര്യ എന്താവശ്യത്തിനും കൂടെയുണ്ടാവുമെന്നും അറിയിച്ചു. ഈ കുടുംബത്തില്‍ വീടു വെച്ചു നല്‍കുമെന്നാണ് മോഹന്‍ലാലിന്റെ വാഗ്ദാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category