1 GBP = 86.00INR                       

BREAKING NEWS

മൂന്നാം ഏകദിനത്തിലും വിജയം കണ്ടതോടെ ഇന്ത്യ സ്വന്തമാക്കിയത് വെസ്റ്റ് ഇന്‍ഡീസിനെതിരായ തുടര്‍ച്ചയായ ഒമ്പതാം വിജയം; പരാജയം അറിഞ്ഞെങ്കിലും തകര്‍ത്തടിച്ച് വെസ്റ്റ് ഇന്‍ഡീസ്; കരിയറിലെ അവസാന മത്സരത്തിലും കളം നിറഞ്ഞ് ക്രിസ് ഗെയ്ല്‍; കാണികള്‍ യാത്രയാക്കിയത് കയ്യടിച്ച്

Britishmalayali
kz´wteJI³

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ സെഞ്ച്വറി(114)യും ശ്രേയസ് അയ്യറിന്റെ അര്‍ധസെഞ്ച്വറിയുമാണ്(65)മാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ തുടര്‍ച്ചയായ ഒന്‍പതാം ജയമാണ് ഇന്ത്യയുടേത്. ഇടയ്ക്ക് മഴ വില്ലനായതോടെ 35 ഓവറുകളിലേക്ക് ചുരുക്കുകയായിരുന്നു.

ഇന്ത്യക്കെതിരായ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനായി ഓപ്പണറായി ഇറങ്ങിയ ക്രിസ് ഗെയില്‍ വെടിക്കെട്ട് ബാറ്റിങ്ങ് പ്രകടനമാണ് കാഴ്ചവെച്ചത്. 41 പന്തില്‍ നിന്ന് 72 റണ്‍സെടുത്ത ക്രിസ് ഗെയ്‌ലാണ് വെസ്റ്റീന്‍ഡീസിന് വേണ്ടി മികച്ച സ്‌കോര്‍ ചെയ്തതും. അഞ്ച് സിക്‌സുകളും എട്ട് ഫോറുകളുമാണ് ഗെയില്‍ ഈ മത്സരത്തില്‍ നിന്ന് സ്വന്തമാക്കിയത്. എന്നാല്‍ തന്റെ ഏകദിന കരിയറിലെ അവസാന മാച്ചാണോ എന്നതരത്തില്‍ അഭ്യൂഹം പരത്തിയതായിരുന്നു പുറത്തായി പോകുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ നല്‍കിയ യാത്രയയപ്പ്.

രോഹിത് ശര്‍മ(10), ശിഖര്‍ ധവാന്‍(36), റിഷഭ് പന്ത്(0)ശ്രേയസ് അയ്യര്‍(65) റണ്‍സുകള്‍ നേടി പുറത്താവുകയായിരുന്നു. വിരാട് കോലി(114) കേദാര്‍ ജാദവ്(19) റണ്‍സുകള്‍ നേടി പുറത്താകാതെ നിന്നു. 99 ബോളുകളില്‍ നിന്ന് 14 ഫോറുകളുടെ തിളക്കവുമായാണ് കോലി ഇത്തവണ സെഞ്ച്വറിയിലേക്ക് എത്തിയത്. അഞ്ച് സിക്‌സുകളും മൂന്ന് ഫോറുകളും നേടി ശ്രേയസും ഇന്ത്യയുടെ വിജയം ഉറപ്പാക്കുകയായിരുന്നു. ഏകദിന കരിയറിലെ 43 ാം സെഞ്ച്വറിയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരേ മൂന്നാം ഏകദിനത്തില്‍ കോലി കുറിച്ചത്. സെഞ്ചുറികളുടെ എണ്ണത്തില്‍ സച്ചിന്‍ മാത്രമാണ് ഇനി കോലിക്ക് മുന്നിലുള്ളത്.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് 35 ഓവറില്‍ 240 റണ്‍സാണ് സ്വന്തമാക്കിയത്. തന്റെ ഏകദിന കരിയറിലെ അവസാന മത്സരമായേക്കും എന്ന സൂചന നല്‍കി ബാറ്റിങ് വെടിക്കെട്ട് നടത്തിയ ക്രിസ് ഗെയ്ല്‍ (41 പന്തില്‍ 72) ആരാധകരെ രസിപ്പിച്ച ശേഷമാണു മടങ്ങിയത്. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇടം പിടിക്കാത്തതിനാല്‍ ഇനിയൊരു കളിക്കു കൂടി ഗെയ്‌ലിന് അവസരം കിട്ടിയേക്കില്ല. അതുകൊണ്ടുതന്നെയാകണം, നിറകയ്യടിയോടെ ട്രിനിഡാഡിലെ കാണികള്‍ ഗെയ്‌ലിനെ യാത്രായാക്കിയത്. പുറത്താകും മുന്‍പ് ഗെയ്‌ലിന്റെ ബാറ്റിന്റെ ചൂട് ഇന്ത്യന്‍ പേസര്‍മാര്‍ നന്നായി അറിഞ്ഞു.

ഇന്നലെയും ഒരു ചൂടന്‍ റണ്‍വിരുന്ന് ക്രിസ്റ്റഫര്‍ ഹെന്റി ഗെയ്ല്‍ ആരാധകര്‍ക്കായി കാത്തുവച്ചിരുന്നു. 41 പന്തില്‍ 8 ഫോറും 5 സിക്സുമടക്കം 71 റണ്‍സെടുത്തു പുറത്തായപ്പോള്‍ ബാറ്റിന്റെ കൈപ്പിടിയില്‍ ഹെല്‍മറ്റ് വച്ച് അഭിവാദ്യം ചെയ്താണു യൂണിവേഴ്സല്‍ ബോസ് മടങ്ങിയത്. ആധുനിക വിന്‍ഡീസ് ക്രിക്കറ്റില്‍ അതിഭാവുകത്വവും രസപ്രമാണങ്ങളും താളക്കൊഴുപ്പും എഴുതിച്ചേര്‍ത്ത പ്രിയ നായകന്‍ ഗെയ്‌ലിന്റെ, ജന്മനാട്ടിലെ ഒരുപക്ഷേ അവസാനത്തെ ഏകദിനമായിരുന്നിരിക്കാം ഇത്. 1.2 ഓവറില്‍ വിന്‍ഡീസ് 8 റണ്‍സെടുത്തു നില്‍ക്കെ പെയ്ത മഴയില്‍ കളി അല്‍പനേരം തടസ്സപ്പെട്ടിരുന്നു. വൈകാതെ പുനരാരംഭിച്ച മത്സരത്തെ ചൂടുപിടിപ്പിച്ചത് ഗെയ്‌ലിന്റെ ബൗണ്ടറികളാണ്. മുഹമ്മദ് ഷമി, ഖലീല്‍ അഹ്മദ് എന്നിവരെ 2 സിക്സ് വീതം പറത്തിയ ഗെയ്ല്‍ ട്വന്റി20യുടെ ചടുലതയോടെയാണു അടിച്ചുകസറിയത്. ഏകദിനത്തിലെ 54ാം അര്‍ധ സെഞ്ചുറിയോടെ തലയെടുപ്പോടെ ഗെയ്ല്‍ തിളങ്ങിയപ്പോള്‍, വിന്‍ഡീസ് സ്‌കോര്‍ 9.1 ഓവറില്‍ 100 കടന്നു. മറുവശത്ത് എവിന്‍ ലൂയിസും (29 പന്തില്‍ 43) മോശമാക്കിയില്ല.

ഖലീല്‍ എറിഞ്ഞ പത്താം ഓവറില്‍, ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ക്യാച്ചോടെ ഗെയ്‌ലിന്റെ ഇന്നിങ്സിന് അവസാനമായി. വിക്കറ്റ് നേട്ടത്തിന്റെ തെല്ലിടനേരത്തെ ആഘോഷത്തിനുശേഷം, ഹ്സതദാനത്തോടെ ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഗെയ്‌ലിനെ യാത്രയാക്കി. ഇന്ത്യയ്ക്കെതിരായ പരമ്പര കൂടി കളിക്കാന്‍ ആഗ്രഹമുണ്ടെന്നു ലോകകപ്പിനിടെ ഗെയ്ല്‍ പ്രഖ്യാപിച്ചിരുന്നു. ഷായ് ഹോപ് (19), ഷിമ്രോണ്‍ ഹെറ്റ്മയര്‍ (18) എന്നിവരാണു മത്സരം നിര്‍ത്തിവച്ചപ്പോള്‍ ക്രീസില്‍. യുസ്വേന്ദ്ര ചെഹല്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഇന്ത്യയ്ക്കായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category