1 GBP = 94.00 INR                       

BREAKING NEWS

ടോറികളിലെ ബ്രെക്‌സിറ്റ് വിരോധികളെ കൂട്ടുപിടിച്ച് ഇടക്കാല പ്രധാനമന്ത്രിയാകാന്‍ നീക്കവുമായി കോര്‍ബിന്‍; ബോറിസ് ജോണ്‍സണ്‍ നോ ഡീല്‍ ബ്രെക്‌സിറ്റ് നടത്തുംമുമ്പ് അട്ടിമറിച്ചാല്‍ സെക്കന്‍ഡ് റഫറണ്ടം; ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍

Britishmalayali
kz´wteJI³

ബ്രെക്‌സിറ്റിനെച്ചൊല്ലി ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ നടക്കുന്നത് നാടകീയ നീക്കങ്ങള്‍. ബോറിസ് ജോണ്‍സണിനെ അട്ടിമറിച്ച് അധികാരത്തിലേറാന്‍ ബ്രെക്‌സിറ്റിനെ മറയാക്കുകയാണ് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍. തന്നെ ഇടക്കാല പ്രധാനമന്ത്രിയാക്കിയാല്‍ നോ ഡീല്‍ ബ്രെക്‌സിറ്റ് ഒഴിവാക്കി രണ്ടാം റഫറണ്ടത്തിന് അവസരമൊരുക്കാമെന്ന് വാഗ്ദാനമാണ് കോര്‍ബിന്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ബ്രെക്‌സിറ്റ് വിരുദ്ധ എംപിമാര്‍ക്കുനല്‍കിയിട്ടുള്ള വാഗ്ദാനം. ഇതിനകം തന്നെ ലിബറല്‍ ഡമോക്രാറ്റ്‌സ് എംപിമാര്‍ ഈ നിര്‍ദേശം തള്ളിയെങ്കിലും ടോറികളിലെ വിമതരില്‍നിന്ന് പിന്തുണ കിട്ടുമെന്നാണ് കോര്‍ബിന്റെ പ്രതീക്ഷ.

ടോറികളിലെ വിമതര്‍ക്കും മറ്റ് പാര്‍ട്ടികള്‍ക്കുമെഴുതിയ അത്യസാധാരണമായ കത്തിലൂടെയാണ് കോര്‍ബിന്‍ തന്റെ പദ്ധതി വെളിപ്പെടുത്തിയത്. സമയബന്ധിതമായ രീതിയില്‍ ബ്രെക്‌സിറ്റിനുള്ള ആര്‍ട്ടിക്കിള്‍ 50 നടപ്പിലാക്കുന്നത് നീട്ടിവെക്കുന്ന തീരുമാനം താന്‍ കൈക്കൊള്ളുമെന്ന കോര്‍ബിന്‍ കത്തില്‍ വാഗ്ദാനം ചെയ്യുന്നു. പാര്‍ലമെന്റിലവതരിപ്പിക്കുന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ച് ബോറിസ് ജോണ്‍സണെ താഴെയിറക്കുന്നതിന് സഹായിക്കണമെന്നും അദ്ദേഹം കത്തിലൂടെ അഭ്യര്‍ഥിക്കുന്നു. അങ്ങനെ ചെയ്താല്‍, ഇടക്കാല പ്രധാനമന്ത്രിയായി താന്‍ അധികാരമേല്‍ക്കുകയും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുമ്പ് ബ്രെക്‌സിറ്റ് തീരുമാനം നീട്ടിവെച്ച് മറ്റൊരു ഹിതപരിശോധനയ്ക്ക് തയ്യാറാകുമെന്നുമാണ് കോര്‍ബിന്‍ പറയുന്നത്.

എന്നാല്‍, നോ ഡീല്‍ ബ്രെക്‌സിറ്റെന്ന സാഹചര്യം തടയാനുള്ള ഗൗരവമുള്ള പദ്ധതിയല്ല കോര്‍ബിന്റേതെന്ന് ചൂണ്ടിക്കാട്ടി ലിബറല്‍ ഡെമോക്രാറ്റ്‌സ് നേതാവ് ജോ സ്വിന്‍സണ്‍ ഈ നിര്‍ദേശം തള്ളി. ടോറി വിമതരുടെ നിലപാട് വ്യക്തമായിട്ടില്ലെങ്കിലും നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന കടുംപിടിത്തം തുടരുന്ന ബോറിസ് ജോണ്‍സണിനോട് പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പ് കൂടുതല്‍ ശക്തമാകുന്നതായാണ് സൂചന. ബ്രെക്‌സിറ്റ് നിലപാടിനെച്ചൊല്ലി മുതിര്‍ന്ന നേതാവ് ഫിലിപ്പ് ഹാമണ്ടും ബോറിസ് ജോണ്‍സണുമായി കഴിഞ്ഞദിവസം നേര്‍ക്കുനേര്‍ പോരാടിയതും ഈ സൂചനകളെ ശക്തമാക്കുന്നു.

സര്‍ക്കാരിന് നോ ഡീല്‍ നടപ്പാക്കാനുള്ള യാതൊരു അധികാരവുമില്ലെന്നായിരുന്നു മുന്‍ ചാന്‍സലര്‍ കൂടിയായ ഹാമണ്ടിന്റെ അഭിപ്രായം. പാര്‍ലമെന്റിന് അത് തടയാനാകുമെന്നും തിരഞ്ഞെടുക്കപ്പെടാത്ത ചിലര്‍ ചേര്‍ന്ന് നോ ഡീല്‍ നട്പ്പാക്കിയാല്‍ അത് രാജ്യത്തോടുചെയ്യുന്ന വഞ്ചനയാകുമെന്നും ഹാമണ്ട് തുറന്നടിച്ചു. എന്നാല്‍, ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ആഗ്രഹിക്കുന്ന റിമെയ്‌നര്‍ പക്ഷക്കാരും യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നും അതിന്റെ പ്രതിഫലനമാണ് ഹാമണ്ടിന്റെ വാക്കുകളെന്നും ബോറിസ് ജോണ്‍സണെ അനുകൂലിക്കുന്നവര്‍ തിരിച്ചടിക്കുകയും ചെയ്തു.

നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നാണ് കോര്‍ബിന്റെ കത്തിലും പറയുന്നത്. സര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയം ഏത്രയും പെട്ടെന്നുകൊണ്ടുവരുമെന്നും അദ്ദേഹം പറയുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ആവശ്യപ്പെടുന്ന തരത്തില്‍ രണ്ടാം ഹിതപരിശോധനയ്ക്ക് ലേബര്‍ പാര്‍ട്ടി പ്രചാരണം നടത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കുന്നു. കോര്‍ബിന്റെ നിര്‍ദേശം ടോറികളിലെ വിമതര്‍ സ്വീകരിച്ചാല്‍ ബോറിസ് ജോണ്‍സണിന് അത് കടുത്ത തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. നേരീയ ഭൂരിപക്ഷത്തില്‍ തുടരുന്ന സര്‍ക്കാര്‍ വീഴാന്‍ കുറച്ചുവിമതര്‍ എതിര്‍്ത്താല്‍ മാത്രം മതിയാകും.

കോര്‍ബിന്റെ കത്തും നിലപാടും രാഷ്ട്രീയ മര്യാദകള്‍ ലംഘിക്കുന്നതാണെന്ന് ടോറി എംപിമാര്‍ കുറ്റപ്പെടുത്തി. ഹിതപരിശോധനാഫലം അട്ടിമറിക്കാനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകിടംമറിക്കാനുമാണ് കോര്‍ബിന്‍ ശ്രമിക്കുന്നതെന്ന് അവര്‍ പറയുന്നു. ജനാധിപത്യത്തില്‍ ജനങ്ങളാണ് തീരുമാനിക്കുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് അവര്‍ വോട്ടുചെയ്ത ഹിതപരിശോധന നിലനില്‍ക്കെ, ഏതാനും പേരുടെ താത്പര്യത്തിന് വിധേയമായി അത് അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും എംപിമാര്‍ പറയുന്നു. ഏതായാലും, ഈ വേനല്‍ക്കാല സമ്മേളനത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ചൂടേറിയ ചര്‍ച്ചകളിലേക്കും വാഗ്വാദങ്ങളിലേക്കുമാണ് പോകുന്നതെന്ന് ഉറപ്പുനല്‍കുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category