1 GBP = 94.00 INR                       

BREAKING NEWS

പരമ്പരാഗതമായി ഇന്ത്യക്കൊപ്പം നിന്ന ലേബര്‍ പാര്‍ട്ടി അനുനിമിഷം ഇന്ത്യ വിരുദ്ധമാകുമ്പോള്‍ കണ്‍സര്‍വേറ്റീവുകള്‍ ഇന്ത്യക്കൊപ്പം അടിയുറച്ചുനില്‍ക്കുന്നു; കശ്മീരിന്റെ പേരില്‍ ലേബര്‍ നേതാവ് കോര്‍ബിന്‍ ഇന്ത്യക്കെതിരേ തിരിഞ്ഞപ്പോള്‍ കട്ടപ്പിന്തുണയുമായി കണ്‍സര്‍വേറ്റീവുകള്‍; ബ്രിട്ടനിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇന്ത്യ വിരുദ്ധ നിലപാട് മാറിമറിയുമ്പോള്‍

Britishmalayali
kz´wteJI³

ലണ്ടന്‍: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത് അടുത്തിടെയാണ്. പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ച് രാഷ്ട്രപതി ഒപ്പുവെച്ചതോടെ അത് നിയപരമായിത്തന്നെ നടപ്പായി. ഇതിനൊപ്പം ജമ്മു കശ്മീരിലെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി തിരിക്കുകയും ചെയ്തു. ഇന്ത്യയിലെ മുഴുവന്‍ പ്രദേശങ്ങളെയും ഭരണഘടനയ്ക്കുകീഴില്‍ കൊണ്ടുവന്നതാണ് ഈ നീക്കമെന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപിയും നരേന്ദ്ര മോദി സര്‍ക്കാരിനെ പിന്തുണയ്്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും പറയുന്നു. എന്നാല്‍, കശ്മീര്‍ ജനതയുടെ ഹിതമറിയാതെ നടത്തിയ നീക്കം ദേശീയ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷയും ആരോപിക്കുന്നു.

ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ കശ്മീരിനെച്ചൊല്ലി രണ്ടുതട്ടില്‍ നില്‍ക്കുന്നത് സ്വാഭാവികമായും മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍, ബ്രിട്ടനിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ കശ്മീര്‍ ഒരു ചര്‍ച്ചയാകുന്നതും അത് അവരുടെ ഇന്ത്യയോടുള്ള നിലപാടുകളെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ടെന്നറിയാമോ? ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ തീരുമാനങ്ങളൊക്കെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളാണെന്ന് വ്യക്തമാക്കി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അതിന് പിന്തുണ നല്‍കുമ്പോള്‍, കാലങ്ങളായി ഇന്ത്യക്കൊപ്പംനിന്ന ലേബര്‍ പാര്‍ട്ടി ഇക്കാര്യത്തില്‍ മോദി സര്‍ക്കാരിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്.

കശ്മീരിലെ സ്ഥിതിഗതികള്‍ നിരാശപ്പെടുത്തുന്നതാണെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്റെ ട്വീറ്റാണ് ബ്രിട്ടീഷ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. എന്നാല്‍, മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍, പ്രത്യേകിച്ചും ദീര്‍ഘകാലമായി ബ്രിട്ടനുമായി ഉറച്ചബന്ധം പുലര്‍ത്തുന്ന ഇന്ത്യയെപ്പോലൊരു രാജ്യത്തിന്റെ കാര്യത്തില്‍ ഇടപെടില്ലെന്ന ബ്രിട്ടീഷ് നയത്തിന് വിരുദ്ധമാണ് കോര്‍ബിന്റെ പ്രസ്താവനയെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി ബോബ് ബ്ലാക്ക്മാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടി.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച 'തെറ്റായ' നടപടികളില്‍ ഇടപെടണമെന്നുകാണിച്ച് ലേബര്‍ പാര്‍ട്ടി എംപി കോര്‍ബിനെഴുതിയ കത്തിന് മറുപടിയായാണ് അദ്ദേഹത്തിന്റെ വിവാദ ട്വീറ്റ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുള്‍പ്പെടെയുള്ള നടപടികള്‍ റദ്ദാക്കണമെന്നും യു.എന്‍. പ്രമേയം അനുസരിക്കണമെന്നുമായിരുന്നു കോര്‍ബിന്റെ ട്വീറ്റ്. എന്നാല്‍, യു.എന്‍. പ്രമേയത്തിന് വിരുദ്ധമായി ഇന്ത്യന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്തിട്ടില്ലെന്ന് ബ്ലാക്കമാന്‍ തന്റെ കത്തില്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ എല്ലാ പൗരന്മാരുടെയും അവകാശങ്ങള്‍ തുല്യനിലയിലാക്കുക മാത്രമാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യ രാഷ്ട്രമെന്ന നിലയില്‍ ബ്രിട്ടന്‍ അതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും ബ്ലാക്ക്മാന്‍ ചൂണ്ടിക്കാട്ടി.

ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി സര്‍ക്കാര്‍ അവരുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞ കാര്യം നടപ്പാക്കുകയാണ് ചെയ്തത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അതിന്റെ വാഗ്ദാനം നിറവേറ്റുന്നതുകണ്ട് ലേബര്‍ പാര്‍ട്ടിയിലെ എംപിമാര്‍ ആശ്ചര്യപ്പെടേണ്ടതില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഈ മാറ്റങ്ങളിലൂടെ കശ്മീര്‍ മേഖലയ്ക്ക് ഐശ്വര്യവും വികസനവും കൊണ്ടുവരാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. മേഖലയിലെ സുരക്ഷ ശക്തമാക്കാനും ഇത്തരമൊരു നടപടിയാവശ്യമാണെന്ന് മോദി സര്‍ക്കാര്‍ കരുതുന്നതായും ബ്ലാക്കമാന്‍ തന്റെ കത്തില്‍ ചൂണ്ടിക്കാട്ടി.

കശ്മീര്‍ പ്രശ്നം ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ ഉഭയകക്ഷി പ്രശ്നമാണെന്നും അതില്‍ ഇടപെടേണ്ടതില്ലെന്നുമാണ് ബ്രിട്ടീഷ് സര്‍ക്കാരുകള്‍ കാലാകാലങ്ങളായി സ്വീകരിച്ചുവരുന്ന നിലപാട്. വിവിധ മതങ്ങളെയും സംസകാരങ്ങളെയും സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നിലപാടാണ് ഇന്ത്യയുടേത്. അത്തരമൊരു രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നത്തില്‍ ഇടപെടുന്നത് അനുചിതമാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ബ്ലാക്ക്മാന്‍ ചൂണ്ടിക്കാട്ടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category