1 GBP = 93.40 INR                       

BREAKING NEWS

എങ്ങനെയാണ് ശരിക്കുള്ള ഇമെയിലും തട്ടിപ്പ് ഇമെയിലും തിരിച്ചറിയുന്നത്? ബാങ്കുകളുടെ പേരിലും വ്യക്തികളുടെ പേരിലും ഇമെയില്‍ തട്ടിപ്പ് പെരുകുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

Britishmalayali
kz´wteJI³

രോദിവസവും പുറത്തുവരുന്നത് പലയിനം സാമ്പത്തിക തട്ടിപ്പുകളുടെ കഥകളുമായാണ്. ഇമെയിലിലും എസ്.എം.എസിലും വ്ാട്‌സാപ്പിലും വരുന്ന സന്ദേശങ്ങളില്‍ അത്യാകര്‍ഷകമായ വാഗ്ദാനങ്ങളാണ് നിറയെ. ഇതിന്റെ പിന്നാലെ പോകുന്നവര്‍ മിക്കവരും തട്ടിപ്പിനിരയാകുന്നുവെന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ, തട്ടിപ്പ് ഇമെയിലും ശരിക്കുള്ള ഇമെയിലും തിരിച്ചറിയാനുള്ള ഈ വഴികള്‍ അറിഞ്ഞിരിക്കേണ്ടത് ഇക്കാലത്ത് അത്യാവശ്യമാണ്. അതിനുള്ള ചില പൊടിക്കൈകളാണ് ഇവിടെപ്പറയുന്നത്.

ലണ്ടന്‍ സിറ്റി പോലീസിന്റെ കണക്കുപ്രകാരം, തട്ടിപ്പി ഇമെയിലുകള്‍ സംബന്ധിച്ച് അവര്‍ക്ക് ഒരുമാസം 24,000-ത്തോളം പരാതികള്‍ ലഭിക്കുന്നുണ്ട്. സാമ്പത്തിക തട്ടിപ്പുകളില്‍ കുടുങ്ങി ബ്രിട്ടീഷുകാര്‍ക്ക് ദിവസം ഒരു ദശലക്ഷം പൗണ്ടെങ്കിലും നഷ്ടമാകുന്നുണ്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പോലീസുദ്യോഗസ്ഥനായ മാക്‌സ് ബ്രൂസ് പറഞ്ഞു. പരാതികള്‍ വിശകലനം ചെയ്ത് പോലീസ് തയ്യാറാക്കിയ നിര്‍ദേശങ്ങളാണ് തട്ടിപ്പ് ഇമെയില്‍ കണ്ടെത്താന്‍ നമ്മെ സഹായിക്കുന്നത്.

ടാക്‌സ് റിട്ടേണ്‍ കിട്ടാനുണ്ടെന്നും അതിന് ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടുമാണ് ചില ഇമെയിലുകള്‍ വരാറുള്ളത്. കാര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍ മെയില്‍ കിട്ടുന്ന ദിവസംതന്നെ നല്‍കണമെന്നായിരിക്കും അതിലുണ്ടാവുക. ആ തിടുക്കം തന്നെ സംഭവം തട്ടിപ്പാണെന്ന് തിരിച്ചറിയാന്‍ സഹായിക്കുമെന്ന് മാക്‌സ് ബ്രൂസ് പറയുന്നു. ടാക്‌സ് റീഫണ്ട് ക്ലെയിം ചെയ്യാന്‍ എച്ച്എംആര്‍സി ഇത്രയും തിടുക്കം കാണിക്കില്ലെന്നുറപ്പാണെന്നും അദ്ദേഹം പറയുന്നു.

ഇമെയില്‍ അയക്കുന്നയാളുടെ മേല്‍വിലാസവും തട്ടിപ്പ് തിരിച്ചറിയാന്‍ സഹായിക്കും. നീളമേറിയതും ദുര്‍ഘടം പിടി്ച്ചതുമായ ഇമെയില്‍ വിലാസം കണ്ടുതന്നെ അത് ഒറിജിനലയാണോ വ്യാജനാണോ എന്ന് തിരിച്ചറിയാനാകും. മിക്ക ഇമെയിലുകളും ചില ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനാകും ആവശ്യപ്പെടുക. ഒരുകാരണവശാലും ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നുപോകാന്‍ പോലും ഈയൊരു ക്ലിക്ക് മതിയാകുമെന്ന് അദ്ദേഹം പറയുന്നു.

തട്ടിപ്പുകാരെ പ്രതിരോധിക്കുക മാത്രമാണ് ഇന്നത്തെക്കാലത്ത് ഏകമാര്‍ഗം. അതിന് സ്വയം സുരക്ഷ നേടുകയാണ് വേണ്ടത്. നിങ്ങളുടെ കംപ്യൂട്ടറിന്റെ ആന്റി വൈറസ് അപ്‌ഡേറ്റാക്കുകയാണ് അതിലൊരു മാര്‍ഗം. ഓണ്‍ലൈനായി പണമിടപാടുകള്‍ നടത്തുന്നുണ്ടെങ്കില്‍, അത് ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ മാത്രം നടത്തുകയാണ് ചെയ്യേണ്ടത്. പ്രത്യേകിച്ചും ബാങ്കിങ് ഇടപാടുകള്‍ നടത്തുമ്പോള്‍ ബാങ്കുകളുടെ ആപ്പുകളും മറ്റും ഉപയോഗിക്കുന്നതാണ് സുരക്ഷിതമെന്നും മാക്‌സ് ബ്രൂസ് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category