1 GBP = 93.40 INR                       

BREAKING NEWS

ഹായ രാജകുമാരി മാപ്പുസാക്ഷിയാകും; ലണ്ടനിലെ വസതിയോട് ചേര്‍ന്നുള്ള 30 മരങ്ങള്‍ മുറിച്ച കേസില്‍ ദുബായ് ഭരണാധികാരിക്ക് 20000 പൗണ്ട് പിഴയിട്ടേക്കും; അത്യാഡംബര സൗധത്തിന്റെ ചുറ്റുമുള്ളവരുടെ പരാതികള്‍ ഗൗരവമായെടുത്ത് ലോക്കല്‍ കൗണ്‍സില്‍

Britishmalayali
kz´wteJI³

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷീദ് അല്‍ മക്തൂമുമായുള്ള ബന്ധം ഉപേക്ഷിച്ച് മക്കള്‍ക്കൊപ്പം ലണ്ടനിലേക്ക് കടന്ന ആറാം ഭാര്യ ഹായ രാജകുമാരി അഭയം തേടിയത് ലണ്ടനില്‍ തന്റെ പേരിലുള്ള കൊട്ടാരസദൃശമായ ബംഗ്ലാവിലാണ്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും കൂടിയായ ഷെയ്ഖ് മുഹമ്മദ് തന്റെ ഇളയഭാര്യയെ തിരികെക്കൊണ്ടുവരാന്‍ നടത്തിയ ശ്രമമൊക്കൈ വൃഥാവിലാവുകയും ചെയ്തു. ഇപ്പോള്‍, ലണ്ടനില്‍ പുതിയ നിയമക്കുരുക്കിലകടപ്പെട്ടിരിക്കുകയാണ് ദുബായ് ഭരണാധികാരി.

വെസ്റ്റ് ലണ്ടനിലെ കെന്‍സിങ്ടണിലാണ് 85 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന ഹായ രാജകുമാരിയുടെ ബംഗ്ലാവ്. ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങളിലൊന്നാണിത്. അതിനുചുറ്റുമുള്ള 30 വന്മരങ്ങള്‍ മുറിച്ചെന്ന പരാതിയിലാണ് പ്രാദേശിക കൗണ്‍സില്‍ ഷെയ്ഖ് മുഹമ്മദിനെതിരേ നിയമനടപടിയെടുക്കുന്നത്. ബംഗ്ലാവിന് ചുറ്റും കമ്പിവേലി കെട്ടുന്നതിനായാണ് മരങ്ങള്‍ മുറിച്ചതെന്ന് നാട്ടുകാര്‍ കൗണ്‍സിലിന് പരാതി നല്‍കിയിരുന്നു. 1948-ല്‍ സറേ കൗണ്ടി കൗണ്‍സില്‍ പുറത്തിറക്കിയ മരം സംരക്ഷണ നിയമപ്രകാരം ഈ മരങ്ങള്‍ മുറിക്കുന്നത് നിരോധിച്ചിട്ടുണ്ട്. 20,000 പൗണ്ട് പിഴവരെ ചുമത്താവുന്ന കുറ്റമാണിത്. 

ലോങ്‌ക്രോസ് എസ്‌റ്റേറ്റില്‍ സ്ഥിതി ചെയ്യുന്ന ബംഗ്ലാവിന് ചുറ്റുമുള്ള മരങ്ങള്‍ വന സംരക്ഷണ നിയമത്തില്‍പ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഈ മരങ്ങള്‍ മുറിച്ചുവെന്ന കേസ് ഗൗരവത്തോടെയാണ് കൗണ്‍സില്‍ പരിഗണിക്കുന്നത്. സറേയിലെ ഈ ബംഗ്ലാവ് വാങ്ങിയതുമുതല്‍ ഷെയ്ഖ് മുഹമ്മദ് പല വിവാദങ്ങളിലും പെട്ടിരുന്നു. തന്റെ ജീവനക്കാര്‍ക്കായി താല്‍ക്കാലിക വീടുകള്‍ കെട്ടിയത് സംബന്ധിച്ച് മേയില്‍ അദ്ദേഹം വിമര്‍ശിക്കപ്പെട്ടു. ജയിലിന് സമാനമായ രീതിയില്‍ ബംഗ്ലാവിനു ചുറ്റും ആറടി ഉയരത്തില്‍ ലോഹമതില്‍ ഉയര്‍ത്തിയും വിമര്‍ശിക്കപ്പെട്ടു.

പരിസ്ഥിതിക്കും വന്യജീവികള്‍ക്കും നാശമുണ്ടാക്കുന്ന പ്രവര്‍ത്തികളാണ് ഷെയ്ഖ് മുഹമ്മദിന്റേതെന്നാണ് നാട്ടുകാരുടെ പരാതി. പരാതിയോടൊപ്പം ഒരു അയല്‍ക്കാരന്‍ സമര്‍പ്പിച്ച രേഖയില്‍ ബംഗ്ലാവിന് ചുറ്റും എട്ട് താല്‍ക്കാലിക വീടുകള്‍ പണിതിരിക്കുന്നത് വ്യക്തമാണ്. ഇത്തരം വീടുകള്‍ നിര്‍മിക്കാന്‍ എങ്ങനെ നിര്‍മാണ അനുമതി ലഭിച്ചുവെന്ന് പരാതിക്കാരന്‍ ചോദിക്കുന്നു. സമ്പന്നര്‍ക്ക് ഒരുനിയമവും പാവപ്പെട്ടവര്‍ക്ക് മറ്റൊന്നുമാണോയെന്നും അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു.

ബംഗ്ലാവിന് ചുറ്റും കമ്പിവേലി കെട്ടിയശേഷമാണ് ഷെയ്ഖ് മുഹമ്മദ് അതിനുള്ള അനുമതി തേടിയതെന്നും ആരോപണമുണ്ട്. വന്യജീവികളുട വഴിതടഞ്ഞുകൊണ്ടാണ് ഈ വേലി കെട്ടിയതെന്നും ബംഗ്ലാവിപ്പോള്‍ ഏതാന്ത തടവറപോലെയാണ് തോന്നിപ്പിക്കുന്നതെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. വേലി കെട്ടാന്‍ അനുമതി തേടിയുള്ള ഷെയ്ഖിന്റെ അപേക്ഷ റന്നിമീഡ് ബോറോ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. എന്നാല്‍, മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. ഇതുലംഘിച്ചതിനാണ് ഷെയ്ഖിനെതിരേ പിഴയീടാക്കാന്‍ കൗണ്‍സില്‍ നീക്കം നടത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category