1 GBP = 86.00INR                       

BREAKING NEWS

പാക് അധിനിവേശ കശ്മീര്‍ സ്വതന്ത്രമാക്കാന്‍ ഇന്ത്യ പദ്ധതി ഒരുക്കുന്നതായി ഭയപ്പെട്ട് പാകിസ്താന്‍; പാക് അധീന കശ്മീരിന്റെ പ്രത്യേക യോഗം ചേര്‍ന്ന് ആശങ്കയറിയിച്ച് ഇമ്രാന്‍ ഖാന്‍; ലൈന്‍ ഓഫ് കണ്‍ട്രോളിന്റെ പേരുമാറ്റി സീസ്ഫയര്‍ ലൈന്‍ എന്നാക്കിമാറ്റുമെന്ന് ഫറൂഖ് ഹൈദര്‍; ആര്‍ട്ടിക്കിള്‍ 370 വിഷയത്തില്‍ ഇന്ത്യ നേടിയ മേല്‍ക്കൈ പാകിസ്താന്റെ ഉഠക്കം കെടുത്തുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

പാക് അധിനിവേശ കശ്മീര്‍ സ്വതന്ത്രമാക്കാന്‍ ഇന്ത്യ പദ്ധതിയൊരുക്കുന്നതായി ഭയപ്പെട്ട് പാകിസ്താന്‍; പാക് അധീന കശ്മീരിന്റെ പ്രത്യേക യോഗം ചേര്‍ന്ന് ആശങ്കയറിയിച്ച് ഇമ്രാന്‍ ഖാന്‍; ലൈന്‍ ഓഫ് കണ്‍ട്രോളിന്റെ പേരുമാറ്റി സീസ്ഫയര്‍ ലൈന്‍ എന്നാക്കിമാറ്റുമെന്ന് ഫറൂഖ് ഹൈദര്‍; നാസിസത്തിന്റെ തനിപ്പകര്‍പ്പായ ആര്‍എസ്എസിനെതിരേ അവസാനം വരെ പോരാടുമന്ന് പാക് പ്രധാനമന്ത്രി; ആര്‍ട്ടിക്കിള്‍ 370 വിഷയത്തില്‍ ഇന്ത്യ നേടിയ മേല്‍ക്കൈ പാകിസ്താന്റെ ഉഠക്കം കെടുത്തുന്നത് ഇങ്ങനെ

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി തിരിക്കുകയും ചെയ്തതോടെ, വേവലാതിപൂണ്ടത് പാകിസ്താനാണ്. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നതായാണ് പാകിസ്താന്റെ പ്രധാന ഭയം. ഇന്ത്യക്കെതിരായ ഛിദ്രശക്തികളുടെ താവളമായി പാകിസ്താന്‍ കാണുന്ന പാക് അധീന കശ്മീര്‍ കൈവിട്ടുപോകുമോ എന്ന ഭയം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സൈന്യത്തിനും വേണ്ടുവോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് 370-ാം വകുപ്പ് റദ്ദാക്കിയതുമുതലുള്ള അവരുടെ ചെയ്തികള്‍.

ഏറ്റവുമൊടുവില്‍ അസാധാരണ നടപടിയെന്നോണം പാക് അധീന കശ്മീര്‍ അസംബ്ലിയുടെ യോഗം മുസഫറാബാദില്‍ ബുധനാഴ്ച ഇമ്രാന്‍ ഖാന്‍ വിളിച്ചുചേര്‍ത്തു. പാകിസ്താന്റെ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമെന്നോണമാണ് യോഗം വിളിച്ചതെങ്കിലും, കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുകയായിരുന്നു ഉദ്ദേശം. ഇന്ത്യ പാക് അധീന കശ്മീര്‍ ആക്രമിക്കാന്‍ പദ്ധതിയിടുകയാണെന്നും അന്ത്യം വരെ പോരാടുമെന്നും ഇമ്രാന്‍ ഖാന്‍ അവിടെ പറഞ്ഞു. 

പാക് അധീന കശ്മീരിന്റെ 'പ്രധാനമന്ത്രി'യായ രാജ ഫറൂഖ് ഹൈദറും പുതിയ വെല്ലുവിളിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇമ്രാന്‍ ഖാന്‍ വിളിച്ചുചേര്‍ന്ന പാക് അധീക കശ്മീര്‍ അസംബ്ലിയില്‍, നിയന്ത്രണ രേഖയുടെ പേര് വെടിനിര്‍ത്തല്‍ രേഖയെന്ന് തിരുത്തുമെന്ന് ഹൈദര്‍ പറഞ്ഞു. അസംബ്ലിയില്‍ അവതരിപ്പിച്ചശേഷം വിജ്ഞാപനമിറക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 1972-ലെ സിംല കരാറിന് മുമ്പ് നിയന്ത്രണ രേഖ അറിയപ്പെട്ടിരുന്നത് വെടിനിര്‍ത്തല്‍ രേഖയെന്നാണ്. ആ പേര് തിരിച്ചുകൊണ്ടുവരുമെന്നാണ് ഭീഷണി.

ആര്‍.എസ്.എസിനെതിരേ ഇമ്രാന്‍ ഖാന്‍ പരസ്യ വിമര്‍ശനമുന്നയിച്ചതും ശ്രദ്ധേയമായ കാര്യമാണ്. ട്വിറ്ററിലൂടെയായിരുന്നു ഇമ്രാന്റെ ആര്‍.എസ്.എസ്. വിരുദ്ധ പരാമര്‍ശം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ആര്‍.എസ്.എസിന്റെ നിര്‍ദേശപ്രകാരമാണെന്നും ആര്‍.എസ്.എസ്. നാസികളെപ്പോലെ അപകടകാരികളാണെന്നും ഇമ്രാന്‍ ട്വീറ്റ് ചെയ്തു. ആര്‍.എസ്.എസിന്റെ ഈ അജന്‍ഡ കശ്മീരികളെയും പാകിസ്താനെയും ഇന്ത്യയിലെ മുസ്ലീങ്ങളെയും ക്രൈസ്തവരെയും ദളിതുകളെയും മാത്രമല്ല, മുഴുവന്‍ ഇന്ത്യയെത്തന്നെ ഭയപ്പെടുത്തുന്നതാണെന്ന് ഇമ്രാന്‍ ട്വീറ്റ് ചെയ്തു.

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതോടെ, കശ്മീര്‍ പ്രശ്‌നത്തെ ആഗോളവത്കരിക്കുകയാണ് ഇന്ത്യ ചെയ്തിരിക്കുന്നതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇതോടെ, കശ്മീരിനെപ്പറ്റി സാധ്യമായ എല്ലാ അന്താരാഷ്ട്ര വേദികളിലും ഉന്നയിക്കാനുള്ള അവസരം കൈവന്നിരിക്കുകയാണ്. അതുന്നയിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കശ്മീരില്‍ നടക്കുന്ന 'മനുഷ്യാവകാശ ലംഘനങ്ങള്‍' പുറംലോകത്തെ അറിയിക്കാനുള്ള സുവര്‍ണാവസരാണിതെന്നും മോദിയിറക്കിയ അവസാനത്തെ കാര്‍ഡ് കശ്മീരിനെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പാക് അധിനിവേശ കശ്മീര്‍ അസംബ്ലിയില്‍ പ്രഖ്യാപിച്ചു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി കശ്മീരില്‍ നടന്നുകൊണ്ടിരിക്കുന്നത് ആര്‍.എസ്.എസിന്റെ ക്രൂരമായ പ്രത്യയശാസ്ത്രത്തിന്റെ നടപടികളാണെന്ന് ഇമ്രാന്‍ പറഞ്ഞു. കുട്ടിക്കാലം മുതല്‍ക്കെ നരേന്ദ്ര മോദി ഈ സംഘടനയില്‍ ്അംഗമാണ്. ആര്‍.എസ്.എസിന്റെ നയം നടപ്പിലാക്കുകയാണ് മോദി ചെയ്യുന്നത്. ജനീവ കണ്‍വെന്‍ഷന്‍ ഐക്യരാഷ്ട്ര സഭ അംഗീകരിച്ചത് ലോകത്ത് ഇനി നാസിസം പോലുള്ള തെറ്റായ ആശയങ്ങള്‍ നടപ്പിലാകാതിരിക്കാനാണ്. ആര്‍.എസ്.എസിന്റെ ആശയങ്ങള്‍ നാസികളെക്കാള്‍ അപകടകരമാണ്. അത് ലോകത്തിനറിയില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category