1 GBP = 86.00INR                       

BREAKING NEWS

നവംബര്‍ ഒന്നുമുതല്‍ എന്‍എച്ച്എസ് ജീവനക്കാരുടെ പണി ഇരട്ടിയാകും; ആരു ചികിത്സയ്ക്കുവന്നാലും റെസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് ചോദിച്ചേ മതിയാകൂ; യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്രെക്‌സിറ്റിന്റെ പിറ്റേന്നുമുതല്‍ ചികിത്സയ്ക്ക് പണം നല്‍കണം

Britishmalayali
kz´wteJI³

തുവിധത്തിലും ഒക്ടോബര്‍ 31-നുള്ളില്‍ ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന ഉറച്ച നിലപാടിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇപ്പോഴത്തെ നിലയനുസരിച്ച് യൂറോപ്യന്‍ യൂണിയനുമായി ഒരു കരാറിലെത്താനുള്ള സാധ്യത തീര്‍ത്തും വിരളമാണ്. നോ ഡീല്‍ ബ്രെക്‌സിറ്റിലേക്കാണ് രാജ്യം പോകുന്നതെന്നുതന്നെയാണ് സൂചന. സര്‍ക്കാര്‍ ഇതിനകം സ്വീകരിച്ചിട്ടുള്ള നടപടികളും നോ ഡീല്‍ ബ്രെക്‌സിറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങളാണ്. എന്‍എച്ച്എസിലും ഇതനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ തുടക്കമായി എന്ന റിപ്പോര്‍ട്ടാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്നത്.

നോ ഡീല്‍ ബ്രെക്‌സിറ്റ് നടന്നാല്‍ പിറ്റേന്നുമുതല്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ സൗജന്യ ചികിത്സ നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രകാരം യൂണിയനിലെ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യൂറോപ്പിലെ ഏതുരാജ്യത്തും സൗജന്യ ചികിത്സ ലഭ്യമാണ്. ബ്രെക്‌സിറ്റിനുശേഷം ഇതേ സൗകര്യം മറ്റു രാജ്യങ്ങളിലുള്ള ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ലഭ്യമാക്കാനുള്ള ശ്രമം ബ്രിട്ടന്‍ നടത്തുന്നുണ്ട്. എന്നാല്‍, അത് ഇതുവരെ വിജയിക്കാത്തതുകൊണ്ടാണ് മറിച്ചൊരു തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.

നിലവില്‍ ബ്രിട്ടനില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സൗജന്യ ചികിത്സ തുടര്‍ന്നും ലഭിക്കും. എന്നാല്‍, ബ്രെക്‌സിറ്റിനുശേഷം ബ്രിട്ടനിലെത്തുന്നവര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ചികിത്സ വേണ്ടിവന്നാല്‍ പണം നല്‍കേണ്ടിവരും. ഇതിനുള്ള നിര്‍ദേശം ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ മന്ത്രാലയം പുറത്തിറക്കി. ഇതനുസരിച്ച് എന്‍എച്ച്എസുകളിലും ചികിത്സയുടെ രീതികളില്‍ മാറ്റം വരുത്തേണ്ടിവരും.

നവംബര്‍ ഒന്നുമുതല്‍ ആര് ചികിത്സയ്‌ക്കെത്തിയാലും അവരുടെ റെസിഡന്‍സ് രേഖകള്‍ പരിശോധിച്ച് സൗജന്യ ചികിത്സയ്ക്ക് അര്‍ഹരാണോ എന്നുറപ്പാക്കേണ്ട ചുമതലകൂടി എന്‍എച്ച്എസ് ജീവനക്കാര്‍ക്കുണ്ടാകും. ബ്രിട്ടീഷ് പൗരന്മാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ സൗജന്യ ചികിത്സ നല്‍കാമെന്നത് സംബന്ധിച്ച് യാതൊരു ഉറപ്പും ലഭിച്ചിട്ടില്ലാത്തതിനാല്‍, ബ്രെക്‌സിറ്റ് നടന്ന് പിറ്റേന്നുമുതല്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരില്‍നിന്ന ചികിത്സയ്ക്ക് പണം ഈടാക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.

ചികിത്സാ ഇളവുകള്‍ക്ക് അര്‍ഹരല്ലെന്ന് ബോധ്യമായാല്‍ എന്‍എച്ച്എസിന്റെ താരിഫ് അനുസരിച്ചുള്ള തുക അവരില്‍നിന്ന് ഈടാക്കണമെന്നും നിര്‍ദേശമുണ്ട്. ചെലവാകുന്ന പണം എന്‍എച്ച്എസിന് തിരിച്ചുകിട്ടുമെന്ന് ഉറപ്പുള്ള ട്രാവല്‍ ഇന്‍ഷുറന്‍സോ മറ്റോ ഉണ്ടെങ്കില്‍ മാത്രമേ ഇളവ് നല്‍കേണ്ടതുള്ളൂ. അടിയന്തര ചികിത്സ ആര്‍ക്കും നിരസ്സിക്കില്ലെന്നും മന്ത്രാലയം ഉറപ്പുനല്‍കുന്നു. എന്നാല്‍, വ്യക്തിയുടെ റെസിഡന്‍സി സര്‍ട്ടിഫിക്കറ്റോ യൂട്ടിലിറ്റി ബില്ലോ പരിശോധിച്ച് എവിടുത്തുകാരനാണെന്ന് ഉറപ്പാക്കണം.

എന്നാല്‍, ബ്രെക്‌സിറ്റിനുശേഷവും ചികിത്സയുള്‍പ്പെടെ ഇപ്പോഴുള്ള നിര്‍ണായക കാര്യങ്ങളില്‍ തല്‍സ്ഥിതി തുടരുമെന്ന വാഗ്ദാനത്തിന്റെ ലംഘനമാണ് എന്‍എച്ച്എസിലുണ്ടായിരിക്കുന്നതെന്ന് ലിബറല്‍ ഡമോക്രാറ്റ്‌സ് ആരോപിച്ചു. ബ്രിട്ടനില്‍ ജീവിക്കുന്ന 36 ലക്ഷത്തോളം വരുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് നല്‍കിയ വാഗ്ദാനം ലഘിക്കുകയാണ് ഇതിലൂടെ ബോറിസ് ചെയ്തിരിക്കുന്നതെന്ന് ലിബറല്‍ ഡമോക്രാറ്റ്‌സിന്റെ ഹോം അഫയേഴ്‌സ് വക്താവ് എഡ് ഡാവി പറഞ്ഞു. 

ബ്രെക്‌സിറ്റിന്റെ പ്രചാരണഘട്ടത്തിലും പിന്നീടും കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത് അവകാശങ്ങളൊന്നും കവര്‍ന്നെടുക്കില്ലെന്നാണ്. എന്നാല്‍, ചികിത്സയ്ക്ക് പണം ഈടാക്കണമെന്ന നിര്‍ദേശം അതിന്റെ ലംഘനമാണ്. ഇരുപതുലക്ഷത്തോളം യൂറോപ്യന്‍ പൗരന്മാര്‍ക്കെങ്കിലും സൗജന്യ ചികിത്സ നിഷേധിക്കലാവും അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category