1 GBP = 86.20 INR                       

BREAKING NEWS

വിശിഷ്ട സേവനത്തിനു ള്ള പോലീസ് മെഡലിന് അര്‍ഹരായവരില്‍ ഡോര്‍സെറ്റിലെ സുനിലേട്ടനും; അവാര്‍ഡിന് അര്‍ഹനാകുന്നത് യുകെയിലെ കലാ സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായ സുനില്‍ ലാല്‍; ആവേശത്തോടെ യുകെ മലയാളികള്‍

Britishmalayali
kz´wteJI³

കോളിളക്കം സൃഷ്ടിച്ച കേസുകളിലെ പ്രതികള്‍ക്ക് പിന്നാലെ പാഞ്ഞ ഷാഡോ പൊലീസ് 'ക്യാപ്റ്റനായ സുനില്‍ ലാല്‍ എന്ന സുനിലേട്ടന്‍ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലിന് അര്‍ഹനാകുമ്പോള്‍ യുകെ മലയാളികള്‍ക്കും അഭിമാനിക്കാം. രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലിന് അര്‍ഹനായത് ഡോര്‍സെറ്റ് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ അവരുടെ സ്വന്തം സുനിലേട്ടന്‍ എന്ന എ എസ് സുനില്‍ലാല്‍ ആണ്.

കഴിഞ്ഞ മേയ് 31നാണ് സര്‍വിസില്‍നിന്ന് വിരമിച്ച സുനില്‍ ലാല്‍ ഇപ്പോള്‍ യുകെയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഡോര്‍സെറ്റില്‍ നേഴ്സായി ജോലി ചെയ്യുന്ന ഭാര്യ ഷീല വിവേകാനന്ദിനും മകള്‍ അപര്‍ണ്ണ ലാലിനുമൊപ്പം റിട്ടെയര്‍മെന്റ് ജീവിതം ആഘോഷിക്കുമ്പോള്‍ യുകെയിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട് അദ്ദേഹം.

തിരുവനന്തപുരം സ്വദേശിയായ സുനില്‍ലാല്‍ ബ്രിട്ടനിലെ പ്രമുഖ സാംസ്‌കാരിക സംഘടനായായ ചേതന യുകെയുടെ പ്രഥമ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.തിരുവനന്തപുരം മുന്‍ ഷാഡോ പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന സുനില്‍ലാലിന്റെ നേതൃത്വത്തിലുള്ള ടീമാണ് തലസ്ഥാനത്ത്‌കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകള്‍ക്കാണ് തുമ്പുണ്ടാക്കിയത്. സിറ്റി ഷാഡോ പൊലീസിന്റെ 'ക്യാപ്റ്റനെന്ന്' അനൗപചാരികമായിതന്നെ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു. വിദേശവനിതയുടെ കൊലപാതകവും മോഷ്ടാവ് ബണ്ടി ചോറിനെ പിടികൂടിയതും അടക്കമുള്ള കേസുകളിലെ അന്വേഷണ സംഘത്തിന്റെ ചുമതല സുനില്‍ലാലിന് ആയിരുന്നു.

സിറ്റി പൊലീസ് കമീഷണര്‍മാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മാറിമാറി വന്നെങ്കിലും സിറ്റി ഷാഡോ പൊലീസിന്റെ നെടുംതൂണായിരുന്നു സുനില്‍ലാല്‍. പല കേസുകളുടെയും അന്വേഷണവുമായി ബന്ധപ്പെട്ട് ജീവനുപോലും വെല്ലുവിളി ഉയര്‍ന്ന സാഹചര്യത്തില്‍പോലും അതെല്ലാം അവഗണിച്ചാണ് സുനില്‍ ജോലിയില്‍ വ്യാപൃതനായത്. സര്‍വിസ് ജീവിതത്തില്‍ തിരിച്ചടികളുണ്ടായപ്പോള്‍ പോലും കുറ്റപ്പെടുത്തലുണ്ടാകാതെ ജോലിയെ സ്േനഹിക്കുകയായിരുന്നു അദ്ദേഹം. തലസ്ഥാനത്തെ പ്രമാദമായ പല കേസുകളിലും പ്രതികളെ പിടിക്കാനുള്ള സംഘത്തിന്റെ മുന്നില്‍ സുനില്‍ ഉണ്ടായിരുന്നു.
 
സ്വന്തം പണം മുടക്കിയായാലും ഏറ്റെടുത്ത ജോലി വിജയകരയായി നിര്‍വഹിക്കണമെന്ന അദ്ദേഹത്തിന്റെ ശൈലി പ്രശംസ പിടിച്ചുപറ്റി. പല സംസ്ഥാനങ്ങളിലും പ്രതികളെ പിടിക്കാന്‍ സ്വന്തം പോക്കറ്റില്‍നിന്ന് പണം മുടക്കി ഇദ്ദേഹവും സഹപ്രവര്‍ത്തകരും പോയിരുന്നു. ഡി.ജി.പിയുടെ ഉപഹാരം ഉള്‍പ്പെടെ സ്വീകരിച്ചാണ് സുനില്‍ലാല്‍ സര്‍വിസില്‍നിന്ന് വിരമിച്ചത്.

മുഖ്യമന്ത്രിയുടെ പോലീസ് മെഡലും മികച്ച കുറ്റാന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി നല്‍കുന്ന 'ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരം' രണ്ട് തവണയും നേടിയിട്ടുണ്ട്. മികച്ച സേവനത്തിന് 165 ഗുഡ് സര്‍വീസ് എന്‍ട്രികളും, 15 ഓളം അപ്രിസിയേഷന്‍ സര്‍ട്ടിഫിക്കറ്റുകളും, 10 ഓളം കമണ്ടേഷനുകളും, 15 ഓളം കാഷ് റിവാര്‍ഡുകളും ഇതിനകം സുനില്‍ലാലിന് ലഭിച്ചിട്ടുണ്ട്.

ഹരിഹരവര്‍മ കൊലപാതക കേസ്, കോളിയൂര്‍ കൊലപാതക കേസ്, ഇടപ്പഴിഞ്ഞി ബാങ്ക് റോബറി കേസ്, ശ്രീകാര്യം രാജേഷ് വധക്കേസ്, കണ്ണമ്മൂലയിലെ ഗുണ്ടാ കൊലപാതക കേസുകള്‍, പത്തനംതിട്ട കല്ലൂപ്പാറ ക്ഷേത്രത്തിലെ കാവല്‍ക്കാരനെ കൊലപ്പെടുത്തി താഴികക്കുടം കവര്‍ന്ന കേസിലെ പ്രധാനപ്രതി പാറശ്ശാല അജിയുടെ അറസ്റ്റ്, കുപ്രസിദ്ധ കാര്‍ മോഷ്ടാവ് പരമേശ്വരന്റെ അറസ്റ്റ്, കരമനയില്‍ യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയ കേസ് തുടങ്ങി പ്രമാദമായ കേസുകളുടെ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

1984 ല്‍ കണ്ണൂര്‍ എആര്‍ ക്യാംപിലാണു സര്‍വീസ് ജീവിതം ആരംഭിച്ച സുനില്‍ലാല്‍ മൂന്നു വര്‍ഷത്തിനുശേഷം കാസര്‍കോട് ജില്ലയിലെ കുമ്പള, കാസര്‍കോട്, കാഞ്ഞങ്ങാട് സ്റ്റേഷനുകളില്‍ ജോലി ചെയ്തു. 1996 ല്‍ തിരുവനന്തപുരം ജില്ലയിലെത്തി. പൂജപ്പുര, വട്ടിയൂര്‍ക്കാവ് സ്റ്റേഷനുകളില്‍ സേവനമനുഷ്ഠിച്ചശേഷം 2012 ഓടെ കൊലപാതകം, കവര്‍ച്ച, ലഹരിമരുന്ന് കേസുകളുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഷാഡോ സംഘത്തില്‍ എത്തിച്ചേര്‍ന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category