1 GBP = 97.00 INR                       

BREAKING NEWS

നഴ്‌സുമാരെ എത്തിക്കാനുള്ള ശ്രമത്തിനിടെ വിദേശ ജോലിയുടെ അടിസ്ഥാന ശമ്പളം 36700 പൗണ്ടാക്കാനുള്ള തീരുമാനത്തിലാശങ്ക; നഴ്‌സുമാര്‍ക്ക് ഇളവില്ലെങ്കില്‍ ഐഇഎല്‍ടിഎസ് പാസ്സായാ ലും ജോലിസ്വപ്‌നം നിലയ്ക്കും; ബ്രെക്‌സിറ്റനന്തര യുകെയില്‍ കുടിയേറ്റ നിയമം ഏകീകരിക്കുമ്പോള്‍ ആശങ്കപ്പെട്ട് ആര്‍സിഎന്നും

Britishmalayali
kz´wteJI³

ബ്രെക്സിറ്റിനുശേഷം യുകെയിലേക്കുള്ള കുടിയേറ്റമെങ്ങനെയായിരിക്കു മെന്നതിനെക്കുറിച്ച് ഇനിയും വ്യക്തതയില്ല. എന്നാല്‍, കുടിയേറ്റ നിയമങ്ങള്‍ ഓസ്ട്രേലിയന്‍ രീതിയില്‍ പോയന്റ് അടിസ്ഥാനപ്പെടുത്തിയുള്ളതാക്കുമെന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ പ്രഖ്യാപനം യുകെയിലേക്ക് കുടിയേറാമെന്ന് കരുതുന്ന ഇന്ത്യക്കാരടക്കമുള്ളവര്‍ ആശങ്കയോടെയാണ് കാണുന്നത്. ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടുന്ന എന്‍എച്ച്എസിനും കുടിയേറ്റ നിയമങ്ങള്‍ ഏകീകരിക്കുമ്പോള്‍ നഴ്സുമാരുടെ റിക്രൂട്ട്മെന്റുള്‍പ്പെടെ തടസ്സപ്പെടുമോ എന്ന സംശയവുമുണ്ട്.

വിദേശത്തുനിന്നും ബ്രിട്ടനിലെത്തുന്ന നഴ്സുമാരുടെ വരുമാനം ഉയര്‍ത്താനുള്ള തീരുമാനമാണ് റോയല്‍ കേളേജ് ഓഫ് നഴ്സിങ്ങും എന്‍എച്ച്എസും ആശങ്കയോടെ കാണുന്നത്. ഇത് നഴ്സുമാരുടെ റിക്രൂട്ട്മെന്റിന്റെ താളം തെറ്റിക്കുമെന്ന് അധികൃതര്‍ ആശങ്കപ്പെടുന്നു. നിലവില്‍ യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ളവര്‍ക്കു മാത്രം ബാധകമായ കുടിയേറ്റ നിയമങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്കും ബാധകമാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. സ്‌കില്‍ഡ് വര്‍ക്ക് വിസ നിയമം എല്ലാവര്‍ക്കും ബാധകമാക്കുമ്പോള്‍, കുറഞ്ഞത് 36,700 പൗണ്ട് വാര്‍ഷിക ശമ്പളമുള്ളവര്‍ക്കുമാത്രമേ കുടിയേറാനാകൂ.

നിലവില്‍ മിനിമം വേജ് നിയമം ഉണ്ടെങ്കിലും അത് നഴ്‌സിങ് അടക്കമുള്ള അവശ്യമേഖലകള്‍ക്ക് ഒഴിവാക്കി നല്കിയിട്ടുണ്ട, എന്നാല്‍ ബോറിസ് ജോണ്‍സ് ഈയിടെ പ്രഖ്യാപിച്ച ഡ്രാഫ്റ്റ് പ്ലാനില്‍ അങ്ങനെ ഒരു സൂചനയില്ലാത്തതാണ് നഴ്‌സുമാരെ ആശങ്കപ്പെടുത്തുന്നത്. നഴ്‌സുമാര്‍ക്ക് 25000 പൗണ്ടില്‍ താഴെയാണ് ശമ്പളം. ഇപ്പോള്‍ മുമ്പോട്ട് വച്ച മിനിമം സാലറി വേണമെങ്കില്‍ ബാക്കി എല്ലാ യോഗ്യതകളും ഉണ്ടെങ്കിലും വിസ ലഭിക്കാത്ത സാഹചര്യം ഉണ്ടാകും. അത് കൊണ്ട് തന്നെ നഴ്‌സിങ് മേഖലയെ ഈ നിയമത്തില്‍ വിവ്വ് മാറ്റണം എന്ന് ആര്‍സിഎന്‍ അടക്കമുള്ള ഏജന്‍സികള്‍ ആവശ്യപ്പെട്ട് കഴിഞ്ഞു. എന്‍എച്ച്എസ് ട്രസ്റ്റുകളും ഹോം സെക്രട്ടറി പ്രീതി പട്ടേലിനെ കണ്ട് വിവരം ധരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്

ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. ഇതിന് പരിഹാരം കണ്ടെത്തണമെന്ന ആവശ്യം ബ്രിട്ടനില്‍ ശക്തവുമാണ്. റിക്രൂട്ട്മെന്റ് അടിയന്തരമായി നടത്തേണ്ട ചില പ്രത്യേക മേഖകളെ ഈ നിഷ്‌കര്‍ഷയില്‍നിന്ന് ഒഴിവാക്കണമെന്ന് സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മിനിമം വേതന നിഷ്‌കര്‍ഷയില്‍നിന്ന് നഴ്സുമാരെ ഒഴിവാക്കിയാല്‍, യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള നിയമനം കൂടുതല്‍ വേഗത്തില്‍ നടപ്പാക്കാനാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

മിനിമം സാലറി നിഷ്‌കര്‍ഷ നീക്കിയില്ലെങ്കില്‍ മറ്റുരാജ്യങ്ങളില്‍നിന്നുള്ള നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും കെയറര്‍മാരുടെയുമൊക്കെ നിയമനം നിലയ്ക്കുന്ന അവസ്ഥയുണ്ടാകുമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിങ് ചീഫ് എ്ക്സിക്യുട്ടീവ് ഡെയിം ഡോണ കിന്നയര്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയനുപുറത്തുനിന്നുള്ള റിക്രൂട്ട്മെന്റിലൂടെ മാത്രമേ ബ്രിട്ടനിലെ നഴ്സുമാരുടെ ക്ഷാമം നേരിടാന്‍ എന്‍എച്ച്എസിനാകൂ. പോയന്റ് അടിസ്ഥാനപ്പെടുത്തിയുള്ള കുടിയേറ്റ നിയമവും സാലറി നിയന്ത്രണവും വരുന്നതോടെ, അത് ഏറെക്കുറെ നിലയ്ക്കുമെന്നാണ് ആര്‍.സി.എന്നിന്റെ ആശങ്ക.

ആരോഗ്യരംഗത്ത് നിലവില്‍ ഒരുലക്ഷത്തോളം ഒഴിവുകളുണ്ടെന്നാണ് എന്‍എച്ച്എസ് കണക്കാക്കുന്നത്. അതില്‍ നഴ്സിങ് മേഖലയിലെ ഒഴിവുകളാണ് ഏറ്റവും കൂടുതല്‍. 41,000 ഒഴിവുകളാണ് ഈ മേഖലയിലുള്ളത്. ബ്രെക്സിറ്റിന്റെ കാര്യത്തിലുണ്ടായ അനിശ്ചിതത്വം റിക്രൂട്ട്മെന്റ് നടപടികളെ കൂടുതല്‍ ദുഷ്‌കരമാക്കിയെന്ന് കിങ്സ് ഫണ്ട് ക്ലോസിങ് ദ ഗ്യാപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഉള്‍പ്പെടെയുള്ള വ്യവസ്ഥകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി റിക്രൂട്ട്മെന്റ് സുഗമമാക്കാന്‍ എന്‍എച്ച്എസ് ശ്രമിക്കുമ്പോഴാണ് പുതിയ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത്.

ഇന്നലെ ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് കുടിയേറ്റനിയമങ്ങളില്‍ പരിഷ്‌കാരം വരുത്തുന്നതിന്റെ ആദ്യപടിയായുള്ള പ്രഖ്യാപനം ബോറിസ് ജോണ്‍സണ്‍ നടത്തിയത്. മികച്ച ഗവേഷകരെയും ശാസ്ത്രമേഖലയിലെ സ്പെഷ്യലിസ്റ്റുകളെയും യുകെയിലേക്ക് ആകര്‍ഷിക്കുന്നതിനായി പോയന്റ് അടിസ്ഥാനപ്പെടുത്തിയുള്ള ഫാസ്റ്റ്് ട്രാക്ക് ഇമിഗ്രേഷന്‍ നടപ്പാക്കുമെന്ന് ബോറിസ് പ്രഖ്യാപിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രമേഖഖലയില്‍ ബ്രിട്ടന്‍ സൂപ്പര്‍ പവറാകണമെന്നതാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിടുതല്‍ നേടുമ്പോള്‍, ശാസ്ത്ര, ഗവേഷണ രംഗത്ത് ബ്രിട്ടന്‍ മുന്‍നിരയിലുണ്ടാകണം. ഇതിനായി ടയര്‍ വണ്‍ എക്സെപ്ഷണല്‍ ടാലന്റ് വിസയ്ക്കുള്ള നിയന്ത്രണം നീക്കാനാണ്  സര്‍ക്കാരിന്റെ നീക്കം. യുകെയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നവരെ മാത്രം കുടിയേറാന്‍ അനുവദിക്കുകയാണ് പോയന്റ് അടിസ്ഥാനപ്പെടുത്തിയുള്ള പരിഷ്‌കരണത്തിന്റെ ഉദ്ദേശ്യമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേലും ഇന്നലെ പ്രഖ്യാപിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category