1 GBP = 92.50 INR                       

BREAKING NEWS

ആകെയുള്ള സീറ്റ് അനൂപ് ജേക്കബിന് മാത്രം; കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ നേതാക്കള്‍ വിവിധ പാര്‍ട്ടികളിലേക്ക് ചേക്കേറുന്നു; ജോസഫിനൊപ്പം പോകാനൊരുങ്ങി ജോണി നെല്ലൂരും; ഒരു സീറ്റ് കൂടി നല്‍കി എങ്ങനെയെങ്കിലും പാര്‍ട്ടിയെ കാക്കണം എന്നാവശ്യപ്പെട്ട് പിറവം എംഎല്‍എ; കേട്ടതായി ഭാവിക്കാതെ കോണ്‍ഗ്രസും; മാണി കേരള കോണ്‍ഗ്രസിലെ തലവേദനക്കിടയില്‍ മറ്റൊരു ഘടകകക്ഷി കൂടി പ്രതിസന്ധിയില്‍

Britishmalayali
kz´wteJI³

കൊച്ചി: അധികാര സ്ഥാനങ്ങളും പദവികളും കിട്ടാനില്ലാത്തതിനാല്‍ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. ആകെയുള്ള ഒരു സീറ്റ് ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബിന് പരമ്പരാഗത രീതിയില്‍ കൈമാറ്റം ചെയ്യപ്പെട്ടതോടെ മറ്റ് നേതാക്കള്‍ക്ക് യാതൊരു അധികാരവും ലഭിക്കാനിടയില്ല എന്ന ചിന്തയിലാണ് പലരും കൂടുമാറുന്നത്. കേരള കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോട്ടയം മാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് അംഗവുമായ ബിജു മറ്റപ്പള്ളി കേരള കോണ്‍ഗ്രസില്‍ (എം) ചേര്‍ന്നു. ജോസ് കെ. മാണി ചെയര്‍മാനായുള്ള പാര്‍ട്ടിയില്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ വൈസ് പ്രസിഡന്റ് ജോണ്‍ ഏബ്രഹാം, കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ് കുട്ടി കാറുകുളം എന്നിവരും ചേര്‍ന്നതായി ഭാരവാഹികള്‍ അറിയിച്ചു. ജേക്കബ് ഗ്രൂപ്പില്‍ നിന്നു കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് വരുമെന്നു കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, മീഡിയ കോ ഓര്‍ഡിനേറ്റര്‍ വിജി എം. തോമസ് എന്നിവര്‍ അറിയിച്ചു.

പാര്‍ട്ടിയിലെ ഭിന്നത പരിഹരിക്കാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കൂടി ആവശ്യപ്പെട്ടു യുഡിഎഫില്‍ സമ്മര്‍ദം ശക്തിപ്പെടുത്താനാണ് പാര്‍ട്ടി നീക്കം. മുന്‍പു 4 എംഎല്‍എമാര്‍ വരെ ഉണ്ടായിരുന്ന പാര്‍ട്ടിക്കു കഴിഞ്ഞ തവണ യുഡിഎഫ് അനുവദിച്ചതു പിറവം സീറ്റ് മാത്രം. അവിടെ പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് വിജയിക്കുകയും ചെയ്തു. എന്നാല്‍, പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരിനു സീറ്റ് കിട്ടിയില്ല. യുഡിഎഫ് സെക്രട്ടറി സ്ഥാനം നല്‍കിയാണ് അദ്ദേഹത്തെ അനുനയിപ്പിച്ചത്.

കേരള കോണ്‍ഗ്രസ് എമ്മിലെ പിളര്‍പ്പിനു ശേഷം ജോസഫ് വിഭാഗത്തില്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) ലയിക്കണമെന്ന നിര്‍ദ്ദേശം ജോണി നെല്ലൂരിനെ അനുകൂലിക്കുന്ന വിഭാഗം ഉയര്‍ത്തിയിരുന്നു. അനൂപ് ജേക്കബും മറ്റും യോജിച്ചില്ല. ജോസഫിനൊപ്പം പോകണമെങ്കില്‍ നിയമസഭാ സീറ്റ് നല്‍കണമെന്ന ആവശ്യം ജോണി നെല്ലൂര്‍ ഉന്നയിച്ചുവെങ്കിലും ഉറപ്പു ലഭിച്ചില്ലെന്നാണ് അറിയുന്നത്. തല്‍ക്കാലം പാര്‍ട്ടി വിടുന്നതിനെ കുറിച്ചോ പിളര്‍പ്പിനെക്കുറിച്ചോ ആലോചനയില്ല എന്നാണു ജോണി നെല്ലൂരിന്റെ നിലപാട്. അവസരവാദ രാഷ്ട്രീയക്കാര്‍ പാര്‍ട്ടി വിടുന്നതു കൊണ്ട് കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗത്തിനു ക്ഷീണം സംഭവിക്കില്ലെന്നു ജില്ലാ പ്രസിഡന്റ് പി.എസ്. ജെയിംസ് പറഞ്ഞു.

ചരിത്രം
1960ല്‍ പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്-പി എസ് പി കൂട്ടുമന്ത്രിസഭ അധികാരത്തില്‍ വന്നതുമുതല്‍, കോണ്‍ഗ്രസ്സിലെ നിയമസഭാഘടകവും സംഘടനാ ഘടകവും തമ്മില്‍ ചേരിതിരിവുണ്ടായി. 1964ല്‍ ഓഗസ്റ്റ് 2ന് പി ടി ചാക്കോ അന്തരിച്ചതോടെയാണ് ഭിന്നത രൂക്ഷമായത്. ശങ്കറിന്റെ രാജിയായിരുന്നു ചാക്കോ ഗ്രൂപ്പിന്റെ ലക്ഷ്യങ്ങളിലൊന്ന്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മന്ത്രിസഭയ്ക്കനുകൂലമായ നിലപാടെടുത്തതോടുകൂടി പി ടി ചാക്കോ ഗ്രൂപ്പിന്റെ പ്രതീക്ഷ നശിച്ചു. പിസി ചാക്കോയുടെ പീച്ചി വിവാദത്തില്‍ തുടങ്ങി രാജിയിലും മരണത്തിലും കലാശിച്ച സംഭവങ്ങളാണ് കോണ്‍ഗ്രസ് വിട്ട് കെ എം ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ പിറവിയിലേക്ക് നയിച്ചത്. കെ എം ജോര്‍ജിന്റെ നേതൃത്വത്തില്‍ 'കേരള പ്രദേശ് കോണ്‍ഗ്രസ് സമുദ്ധാരണസമിതി' എന്ന പേരില്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം കൊടുത്തു. ഈ പാര്‍ട്ടി 1964 ഒക്ടോബര്‍ 9ന് 'കേരളകോണ്‍ഗ്രസ്' എന്ന പേരു സ്വീകരിച്ച് രാഷ്ട്രീയ കക്ഷിയായി.

അതില്‍ പല തവണയുണ്ടായ പിളര്‍പ്പുകളില്‍ പിന്നീട് പല കേരള കോണ്‍ഗ്രസുകള്‍ ജന്മം കൊണ്ടു. 1977ല്‍ ആദ്യം പുറത്തുപോയത് ആര്‍ ബാലകൃഷ്ണ പിള്ളയാണ്. കേരള കോണ്‍ഗ്രസ് ബി രൂപീകരിച്ചു. 1979ല്‍ രണ്ടാം പിളര്‍പ്പ്. പി ജെ ജോസഫുമായി തെറ്റി പിരിഞ്ഞ കെ എം മാണി കേരള കോണ്‍ഗ്രസ് എം രൂപീകരിച്ചു. മാണി എല്‍ഡിഎഫിലും ജോസഫ് യുഡിഎഫിലും എത്തി. 1982ല്‍ മൂന്ന് വിഭാഗങ്ങളും യുഡിഎഫിന്റെ ഭാഗമായി. 1985 പിള്ളയും മാണിയും ജോസഫും ലയിച്ചു, നാല് മന്ത്രിമാരും 14 എംഎല്‍എമാരുമായി യുഡിഎഫിലെത്തി.

1987ല്‍ പാര്‍ട്ടിക്കുള്ളില്‍ വീണ്ടും അധികാര വടംവലിയും തമ്മിലടിയും. അസ്വാരസ്യങ്ങള്‍ക്ക് ഒടുവില്‍ മൂന്നാം പിളര്‍പ്പ്. പി ജെ ജോസഫ് എല്‍ഡിഎഫില്‍, പിള്ളയും മാണിയും യുഡിഎഫില്‍. ടി.എം. ജേക്കബ്, ജോണി നെല്ലൂര്‍, മാത്യു സ്റ്റീഫന്‍, പി.എം. മാത്യു എന്നിവര്‍ മാറി പുതിയ കക്ഷിയുണ്ടാക്കാന്‍ തീരുമാനിച്ചു. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗമായി. പി.എം. മാത്യു, മാത്യു സ്റ്റീഫന്‍ എന്നിവര്‍ പിന്നീട് മാതൃസംഘടനയിലേക്ക് മടങ്ങി. ടി.എം. ജേക്കബും ജോണി നെല്ലൂരും ഒരുമിച്ചുനില്‍ക്കാന്‍ തീരുമാനിച്ചു. മുന്‍ മുന്‍ മന്ത്രി ടി എം ജേക്കബ് രൂപീകരിച്ച കേരള കോണ്‍ഗ്രസ് (ജേക്ബ്) പാര്‍ട്ടി ഇപ്പോള്‍ യുഡിഎഫിലാണ്. ജോണി നെല്ലൂരാണ് ചെയര്‍മാന്‍. ടി എം ജേക്കബ്ബിന്റെ ഭാര്യ ഡെയ്സി ജേക്കബ് വൈസ് ചെയര്‍മാനും മകന്‍ അനൂപ് ജേക്കബ് പാര്‍ട്ടിയുടെ ഏക നിയമസഭാംഗവുമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category