1 GBP = 92.40 INR                       

BREAKING NEWS

അമ്പിളിമാമനില്‍ കാലം കാത്തുവെച്ചിരിക്കുന്ന അത്ഭുതങ്ങള്‍ തേടി ചാന്ദ്രയാന്‍ രണ്ട് കുതിക്കുന്നത് പുതിയ ലക്ഷ്യങ്ങള്‍ തേടി; സെപ്റ്റംബര്‍ ഏഴിന് ചന്ദ്രനിലിറങ്ങുന്ന പേടകം നടത്തുക ചന്ദ്രനിലെ മണ്ണിന്റെയും പാറയുടെയും തത്സമയ രസതന്ത്രപഠനം; ഇന്നലെ ഭൂമിയുടെ ഭ്രമണപഥം വിട്ട ചാന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുക 20ന്

Britishmalayali
kz´wteJI³

തിരുവനന്തപുരം: മനുഷ്യന്‍ മാനം കാണാന്‍ തുടങ്ങിയ കാലം മുതല്‍ അമ്പിളിമാമനോട് ചോദിക്കുന്ന ചോദ്യമാണ് മാനത്തെ കുമ്പിളില്‍ എന്താണ് കാത്തുവച്ചിരിക്കുന്നതെന്ന്. മനുഷ്യന്റെ പാട്ടിലും പ്രണയത്തിലും പ്രതീക്ഷകളിലും വെളുത്തവാവിലെ ചന്ദ്രിക എന്നും ഉദിച്ച് നിന്നു. ഇന്നലെ പുലര്‍ച്ചെ ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ടതോടെ മനുഷ്യരുടെ പ്രതീക്ഷകള്‍ മാനം മുട്ടുകയാണ്. ഇന്നലെ പുലര്‍ച്ചെ 2.21നു പേടകത്തിലെ ലിക്വിഡ് എന്‍ജിന്‍ 20 മിനിറ്റ് ജ്വലിപ്പിച്ചാണ് കുതിപ്പ് തുടങ്ങിയത്. ഭൂമിയില്‍ നിന്ന് 276 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിയപ്പോഴാണ് ഇന്ധനം ജ്വലിപ്പിച്ചത്. 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് 20ന് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും.

സെപ്റ്റംബര്‍ 7 ന് ആണ് ചന്ദ്രയാന്‍ 2 ചന്ദ്രനില്‍ ഇറങ്ങുക. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലാന്‍ഡിങ് എന്ന പ്രത്യേകതയും ചന്ദ്രയാന്‍ 2 ദൗത്യത്തിനുണ്ട്. ജൂലായ് 22 ന് ആയിരുന്നു ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് ചന്ദ്രയാന് 2 വിക്ഷേപിച്ചത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയശേഷം 4 ഘട്ടമായി ഭ്രമണപഥം താഴ്ത്തും. ചന്ദ്രോപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിയ ശേഷം സെപ്റ്റംബര്‍ 2ന് പേടകത്തില്‍ നിന്ന് വിക്രം എന്നു പേരുള്ള ലാന്‍ഡര്‍ വേര്‍പെടും. ലാന്‍ഡറിന്റെ വേഗം രണ്ടുഘട്ടമായി കുറച്ച് 7ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പൂര്‍ണ നിയന്ത്രണത്തോടെ ഇറങ്ങും.

ബെംഗളൂരുവിലെ ഐഎസ്ആര്‍ഒയുടെ മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്സില്‍ ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് ഇന്നലെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള ഉയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. പേടകത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സുഗമമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയടങ്ങുന്നതാണ് പേടകം. സാരാഭായിയുടെ ഓര്‍മയ്ക്കായി ലാന്‍ഡറിന് 'വിക്രം' എന്നാണ് പേരിട്ടത്. ഇതുവരെ കാര്യങ്ങളെല്ലാം നിശ്ചയിച്ചപോലെ നീങ്ങിയിട്ടുണ്ടെന്നും ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ വ്യക്തമാക്കി. ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന ഒരു പദ്ധതി ഡിസംബറില്‍ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

എന്തിനാണ് ചന്ദ്രയാന്‍ 2
ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ ദൗത്യമായാണ് ചന്ദ്രയാന്‍-2 വിക്ഷേപണം അറിയപ്പെടുന്നത്. 3.8 ടണ്ണാണ് പേടകത്തിന്റെ ഭാരം. ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പര്യവേക്ഷണപേടകമിറക്കുന്ന ആദ്യരാജ്യമാകും ഇന്ത്യ. റോബോട്ടുകള്‍ കൂടി ഉള്‍പ്പെടുന്ന ഈ ദൗത്യത്തിന്റെ ചെലവ് 978 കോടി രൂപയാണ്. ചാന്ദ്രപേടകവും ലാന്ററും റോവറും അടങ്ങുന്ന ചന്ദ്രയാന്‍-2 ജി.എസ്.എല്‍.വി. മാര്‍ക്ക് III വിക്ഷേപണ വാഹനം ഉപയോഗിച്ചാണ് വിക്ഷേപിച്ചിട്ടുള്ളത്. ചക്രങ്ങള്‍ ഘടിപ്പിച്ച റോവര്‍ ചന്ദ്രോപരിതലത്തിലെ പാറയുടേയും മണ്ണിന്റേയും തത്സമയ രസതന്ത്രപഠനത്തിന് സഹായിക്കുന്നു. ഈ വിവരങ്ങള്‍ ചന്ദ്രയാന്‍-2 പേടകത്തിന്റെ സഹായത്തോടെ ഭൂമിയിലേയ്ക്ക് അയക്കും. കഴിഞ്ഞ മെയ് മാസത്തിലാണ് വിക്ഷേപണം നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇസ്രയേലിന്റെ പര്യവേക്ഷണമായ ഫാല്‍കണ്‍ ദൗത്യം ചന്ദ്രനില്‍ ഇടിച്ചിറങ്ങി പരാജയപ്പെട്ടിരുന്നു. ഈ പരാജയം വിലയിരുത്തി കൂടുതല്‍ പരീക്ഷണങ്ങളും പ്രതിസന്ധി നേരിടാനുള്ള മാര്‍ഗങ്ങളും പഠിച്ചതിന് ശേഷമാണ് ചന്ദ്രയാന്‍-2 ദൗത്യത്തെ വിക്ഷേപിക്കാനൊരുങ്ങുന്നത്.

ഊര്‍ജ്ജമായി ഒന്നിന്റെ വിജയം
2008 ഒക്ടോബര്‍ 22 നാണ് ചാന്ദ്രയാന്‍ ഒന്ന് ദൗത്യം ഇന്ത്യ വിക്ഷേപിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വിജയകരമായ ചാന്ദ്രദൗത്യങ്ങളില്‍ ഒന്നായാണ് ചന്ദ്രയാന്‍-1 വിലയിരുത്തപ്പെടുന്നത്. ചന്ദ്രനിലെ ജലസാന്നിധ്യം വ്യക്തമായി തെളിയിച്ചത് ചന്ദ്രയാന്‍ 1 നടത്തിയ നിരീക്ഷണത്തിലാണ്. 2009 ഓഗസ്റ്റ് 29ന് ഐഎസ്ആര്‍ഒയ്ക്ക് പേടകവുമായുള്ള ബന്ധം നഷ്ടമായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category