1 GBP = 88.70 INR                       

BREAKING NEWS

സിപിഎമ്മുകാര്‍ തമ്മിലുണ്ടായ വിരോധം പരസ്പരം ഏറ്റുമുട്ടലില്‍ കലാശിച്ചപ്പോള്‍ ക്രിമിനല്‍ സംഘം ഷിധിനെ ഇരുമ്പുവടിക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്തി; കൊല്ലപ്പെട്ടയാളും കൊലപാതകികളും സഖാക്കള്‍ തന്നെയായപ്പോള്‍ നടന്നത് നിഷ്പക്ഷമായ അന്വേഷണം; പ്രതിസ്ഥാനത്തുള്ള ഒമ്പത് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി; ശിക്ഷിക്കപ്പെട്ടത് സിഒടി നസീര്‍ വധശ്രമക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്നവര്‍

Britishmalayali
kz´wteJI³

തലശ്ശേരി: പാര്‍ട്ടിഗ്രാമത്തില്‍ സിപിഎമ്മുകാര്‍ തമ്മിലടിച്ച് ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒമ്പത് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. കൊളശ്ശേരിയില്‍ കൊളശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ അടിച്ചു കൊലപ്പെടുത്തിയ കേസിലാണ് 9 സിപിഎം പ്രവര്‍ത്തകര്‍ക്കു ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചത്. അഡീഷനല്‍ സെഷന്‍സ് കോടതി (3) ജഡ്ജിയുടേതാണ് വിധി. സിപിഎം പ്രവര്‍ത്തകന്‍ വടക്കുമ്പാട് സിന്ധു നിവാസില്‍ യു.ഷിധിനെ (22) കൊലപ്പെടുത്തിയ കേസിലാണു ശിക്ഷ.

സിപിഎം പ്രവര്‍ത്തകരായ കാവുംഭാഗം കുന്നിനേരിമീത്തല്‍ വിപിന്‍ എന്ന ബ്രിട്ടോ(34), കൊളശ്ശേരി ചെറിയാണ്ടി ഹൗസില്‍ മിഖില്‍ലാല്‍ എന്ന കുഞ്ഞികാടപ്പന്‍(28), കളരിമുക്ക് കാര്‍ത്തികയില്‍ എം. ധീരജ്(28), കൊളശ്ശേരി അങ്കണവാടിക്കു സമീപം കൃഷ്ണയില്‍ ദില്‍നേഷ്(27), നിഹാല്‍ മഹലില്‍ സി.കെ. നിഹാല്‍(26) ചെറിയാണ്ടി ഹൗസില്‍ മിഥുന്‍ എന്ന മൊയ്തു(31), പെരുന്താറ്റില്‍ വൈശാഖത്തില്‍ ഷിബിന്‍(26), കാവുംഭാഗം ആയാടത്തില്‍മീത്തല്‍ ദേവിനിവാസില്‍ കെ.അമല്‍കുമാര്‍(25), കുന്നിനേരിമീത്തല്‍ വി.കെ. സോജിത്ത്(25) എന്നിവരെയാണു ശിക്ഷിച്ചത്. പിഴ അടച്ചാല്‍ ഷിധിന്റെ ആശ്രിതര്‍ക്കു നല്‍കാനും ഉത്തരവായി. അടച്ചില്ലെങ്കില്‍ 6 മാസം കൂടുതല്‍ തടവ് അനുഭവിക്കണം. വിവിധ വകുപ്പുകള്‍ പ്രകാരം തടവു വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.

2013 ഒക്ടോബര്‍ നാലിന് രാത്രിയിലാണ് കേസിന്നാസ്പദമായ കൊലപാതകം നടന്നത്. കൊളശ്ശേരിയിലും പാറക്കെട്ട് ഭാഗത്തുമുള്ള സിപിഎമ്മുകാര്‍ തമ്മിലുണ്ടായ വിരോധം പരസ്പരം ഏറ്റുമുട്ടലില്‍ കലാശിച്ചതോടെ ഇരുവിഭാഗം സംഘം ചേര്‍ന്ന് വീട്, ബേക്കറി തുടങ്ങിയവ അക്രമിച്ച് നശിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കൊളശ്ശേരി അയോദ്ധ്യാ ബസ് സ്റ്റോപ്പിന് സമീപമുണ്ടായ അക്രമത്തില്‍ ഷിധിന്‍ കൊല്ലപ്പെട്ടത്. കൊളശ്ശേരിയിലെ സിപിഎം പ്രവര്‍ത്തകരായ ബ്രിട്ടോ, നിഖില്‍രാജ്, കളരി മുക്കിലെ എം.ധീരജ്, ദില്‍നേഷ്, സി.കെ.നിഹാല്‍, ചെറിയാണ്ടി മിഥുന്‍, കെ.അമല്‍ കുമാര്‍, വി.കെ.സോജിത്ത്, അമല്‍ എന്ന ഡാഡു എന്നിവരാണ് പ്രതികള്‍.

തലശേരിയില്‍ സിഐയായിരുന്ന വി.കെ.വിശ്വംഭരനാണ് കേസന്വേഷിച്ച് കുറ്റപത്രം നല്‍കിയിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഡിസ്ടിക് ട് ഗവ.പ്ലിഡര്‍ വി.ജെ. മാത്യുവും പ്രതിഭാഗത്തിന് വേണ്ടി അഡ്വ.സി.കെ.ശ്രീധരന്‍, അഡ്വ.ഷാനവാസ് എന്നിവരുമാണ് ഹാജരായത്. ഷിധിന്‍ വധക്കേസില്‍ പ്രതികളായ വിപിന്‍ എന്ന ബ്രിട്ടോ, മിഥുന്‍ എന്ന മൊയ്തു, വി.കെ.സോജിത്ത് എന്നിവര്‍ സിപിഎം മുന്‍നേതാവ് സി.ഒ.ടി. നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതികളാണ്. നസീര്‍ വധശ്രമക്കേസില്‍ ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category