1 GBP = 92.70 INR                       

BREAKING NEWS

മൂന്നാറില്‍ റിസോര്‍ട്ട് മുതലാളിമാരുടെ സ്വരം മാത്രം ഉയര്‍ന്നാല്‍ പോരാ! വിഎസിന്റെയും 'മൂന്നുപൂച്ച'കളുടെയും ഓപ്പറേഷന് ശേഷം തലപൊക്കിയ മാഫിയ ആരെയും കൂസാതെ വാഴുമ്പോള്‍ മൂക്കുകയറിടാന്‍ ഒരുങ്ങി സബ് കളക്ടര്‍ രേണുരാജ്; കന്നിമലയാറും മാട്ടുപ്പെട്ടിയാറും മുതിരപ്പുഴയും കരകവിഞ്ഞ് പ്രളയമുണ്ടാകാന്‍ കാരണം പുഴയോരകയ്യേറ്റങ്ങള്‍ തന്നെ; ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്ന കെട്ടിടങ്ങള്‍ പൊളിക്കാന്‍ പുതിയ ദൗത്യം

Britishmalayali
kz´wteJI³

മൂന്നാര്‍: ഇരുപതാം നൂറ്റാണ്ടില്‍ കേരളം കണ്ട എറ്റവും വലിയ പ്രകൃതി ദുരന്തമാണ് തെണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കമെന്ന് വിശേഷിപ്പിക്കുന്ന 1924ലെ വെള്ളപ്പൊക്കം. സമുദ്രനിരപ്പില്‍ നിന്ന് 6500 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ വരെ വെള്ളപ്പൊക്കമുണ്ടായി. മരണസംഖ്യ ആര്‍ക്കും നിശ്ചയമില്ല. ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട താവളമായിരുന്ന മൂന്നാറില്‍ വൈദ്യുതിയും റോപ്പ് വേയും തീവണ്ടിയും വരെ ഉണ്ടായിരുന്നു. കിലോമീറ്ററുകളോളം പരന്നു കിടന്നിരുന്ന ബ്രിട്ടീഷുകാരുടെ തേയിലത്തോട്ടങ്ങളും. മലവെള്ളപ്പാച്ചിലും ഒഴുകി വന്ന മരങ്ങളും കൂടി മൂന്നാര്‍ പട്ടണം തകര്‍ത്തു. റോഡുകളെല്ലാം നശിച്ചു. റെയില്‍വേ സ്റ്റേഷനും റെയില്‍പാതയും എന്നെന്നേക്കുമായി മൂന്നാറിനു നഷ്ടപ്പെട്ടു. സമാനരീതിയില്‍, 2018 ലെ പ്രളയവും മൂന്നാറിനെ തകര്‍ത്തു. അതില്‍ നിന്ന് കരകയറി വിനോദ സഞ്ചാരം പച്ചപിടിച്ചുവരുന്നതിനിടെയാണ് വീണ്ടും പ്രളയം ആവര്‍ത്തിച്ചത്. ഇതോടെയാണ് നിയമങ്ങള്‍ കര്‍ക്കശമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം.

മൂന്നാറില്‍ പുഴയോര കയ്യേറ്റങ്ങള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ദേവികുളം സബ് കലക്ടര്‍ രേണുരാജ്. പുഴയുടെ ഒഴുക്കിനു തടസം സൃഷ്ടിക്കുന്ന കെട്ടിടങ്ങളെപ്പറ്റി ജില്ലാ കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കും. ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനാണു തീരുമാനമെന്നും രേണുരാജ് പറഞ്ഞു. മുതിരപ്പുഴ കരകവിഞ്ഞതോടെ പഴയ മൂന്നാറില്‍ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെടുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു. അശാസ്ത്രീയമായ നിര്‍മ്മാണങ്ങളും പുഴ കയ്യേറ്റവുമാണു മൂന്നാറിലെ വെള്ളപ്പൊക്കത്തിനു കാരണമെന്നു വിമര്‍ശനം ഉയര്‍ന്നിരുന്നു.

മൂന്നാര്‍ ടൗണിലും പഴയ മൂന്നാറിലും പുഴയുടെ ഒഴുക്കിനു തടസം സൃഷ്ടിക്കുന്ന നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കും. പുഴയോരത്തെ അനധികൃത കെട്ടിടങ്ങളുടെ കണക്കെടുക്കാന്‍ മൂന്നാര്‍ തഹസില്‍ദാറെ നിയോഗിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സബ് കലക്ടര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ചെറിയൊരു മഴയില്‍പ്പോലും മൂന്നാര്‍ ടൗണിലും പഴയമൂന്നാറിലും വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നത് അനധികൃത കയ്യേറ്റം കാരണമെന്നാണു റവന്യുവകുപ്പിന്റെ കണ്ടെത്തല്‍.

ഇത്തവണ കാലവര്‍ഷത്തില്‍, പെരിയവാര പാലവും ആറ്റുകാട് പാലവും മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. പഴയമൂന്നാര്‍ പൂര്‍ണ്ണമായി വെള്ളത്തിലായി. ദേശീയപാതയിലടക്കം പുഴവെള്ളം നിറഞ്ഞതോടെ ഗാതാഗതം പൂര്‍ണ്ണമായി നിലച്ചു. പേമാരിയില്‍ കന്നിമലയാറും മാട്ടുപ്പെട്ടിയാറും മുതിരപ്പുഴയും കരകവിഞ്ഞതാണ് മൂന്നാര്‍ വീണ്ടും പ്രളയത്തിലാകാന്‍ കാരണം.

കൊച്ചി-ധനുഷ്‌കോടി ദേശീയപാത, മൂന്നാര്‍ -ഉടുമല്‍പ്പെട്ട അന്തര്‍ സ്ഥാനപാത എന്നിവിടങ്ങളിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായി നിലച്ചതോടെ മൂന്നാര്‍ ഒറ്റപ്പെട്ട് പോയിരുന്നു. കന്നമലയാര്‍ കരകവിഞ്ഞതോടെ പെരിവാര പാലം ഒലിച്ചുപോയി. പഴയമൂന്നാറില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെതന്നെ ദേശീയപാതയില്‍ പുഴവെള്ളം കയറിയതാണ് ഗതാഗതം പൂര്‍ണ്ണമായി നിലയ്ക്കാര്‍ ഇടയാക്കി. തൊഴിലാളികള്‍ യാത്രചെയ്യുന്ന എസ്റ്റേറ്റിലേക്കുള്ള പോക്കറ്റ് റോഡുകളില്‍ പലയിടങ്ങളിലും മണ്ണിടിഞ്ഞ് വീണ് ഒറ്റപ്പെട്ട് പോയിരുന്നു. ഇതാണ് പുഴയോര കയ്യേറ്റങ്ങള്‍ക്ക് കര്‍ശനമായി കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നേരത്തെ പഴയ മൂന്നാര്‍ ബസ്സ്റ്റാന്‍ഡിലെ പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്സ് നിര്‍മ്മാണത്തില്‍ റവന്യു വകുപ്പ് നിയമലംഘനം കണ്ടെത്തിയതോടെ സബ് കളക്ടര്‍ നടപടി സ്വീകരിച്ചതിനെതിരെ എംഎല്‍എ അടക്കമുള്ളവര്‍ രംഗത്ത് വന്നത് വിവാദമായിരുന്നു. മൂന്നാര്‍ മേഖലയിലെ ഏഴു വില്ലേജില്‍ നിര്‍മ്മാണനിരോധനം നിലവിലുണ്ട്. ചെറിയ വീടുകള്‍ക്കു മാത്രമാണ് ഇതില്‍ ഇളവുള്ളത്. വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ ഇളവില്‍പ്പെടുന്നില്ല. ഹൈക്കോടതിയുടെ ഈ ഉത്തരവു നിലനില്‍ക്കേയാണ് പഞ്ചായത്ത് 60 മുറിയുള്ള ബഹുനില ഷോപ്പിങ് കോംപ്ലക്സ് നിര്‍മ്മാണവുമായി മുന്നോട്ടുപോയതും, അതു നിര്‍ത്തിവെക്കാന്‍ചെന്ന റവന്യൂസംഘത്തെ ആളെക്കൂട്ടി തടഞ്ഞതും. ഈ ആള്‍ക്കൂട്ടത്തിന് ഭരണകക്ഷിയായ എല്‍.ഡി.എഫിന്റെ എംഎല്‍എ. നേതൃത്വം നല്‍കിയതാണ് വിവാദമായത്. വാണിജ്യാവശ്യത്തിനുള്ള കെട്ടിടനിര്‍മ്മാണത്തിന് എന്‍ഒസി.യും കിട്ടിയിരുന്നില്ല. റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമോയും അവഗണിച്ചായിരുന്നു പഞ്ചായത്തിന്റെ കെട്ടിടനിര്‍മ്മാണം. നദീതീരത്ത് അമ്പതുമീറ്ററിനുള്ളില്‍ കെട്ടിടം പണിയാന്‍ പാടില്ലെന്ന നിയമവും ലംഘിച്ചു. പ്രളയത്തില്‍ വെള്ളം കയറിയ ഭാഗമാണിത്. ഏതായാലും ഇനി പിടിമുറുക്കാന്‍ തന്നെയാണ് രേണുരാജിന്റെ തീരുമാനം.

2007 ല്‍ വിഎസിന്റെ നേതൃത്വത്തില്‍ സുരേഷ് കുമാര്‍, ഋഷിരാജ് സിങ്, രാജുനാരായണ സ്വാമി എന്നിവരുടെ മേല്‍നോട്ടത്തില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കാനുള്ള മൂന്നാര്‍ ഓപ്പറേഷന്‍ പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്നു. സിപിഎം-സിപിഐ ജില്ലാ നേതൃത്വങ്ങളുടെ എതിര്‍പ്പാണ് വിഎസിനെയും മൂന്നുപൂച്ചകളെയും തളര്‍ത്തിയത്. പിന്നീട് ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടി എടുത്തതും വാര്‍ത്തയായി. എല്‍ഡിഎഫ് സര്‍ക്കാരാണ് ഭരിക്കുന്നതെങ്കിലും, പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയരുന്ന എതിര്‍പ്പുകളാണ് പലപ്പോഴും മൂന്നാര്‍ ഓപ്പറേഷനുകളെ തകര്‍ത്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category