1 GBP = 88.50 INR                       

BREAKING NEWS

ചെറിയ കുടുംബത്തിന് കൂടുതല്‍ സന്തോഷം; ജനസംഖ്യാ വര്‍ധനവില്‍ ആശങ്ക പങ്കുവെച്ച് മോദി; നിയന്ത്രിക്കാന്‍ ബോധവത്കരണവും ചര്‍ച്ചകളും ആവശ്യം; ശരിയായ കുടുംബാസൂത്രണം നടപ്പാക്കാന്‍ ആവശ്യപ്പെടുന്നു; എഴുപത് വര്‍ഷം കൊണ്ട് നടത്താന്‍ കഴിയാഞ്ഞത് എഴുപത് ദിവസം കൊണ്ട് നടപ്പാക്കാന്‍ കഴിഞ്ഞു; എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കാനുള്ള ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രഖ്യാപിച്ചു; മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നിറഞ്ഞത് സര്‍ക്കാറിന്റെ നേട്ടങ്ങളും ഭാവി പദ്ധതികളും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: 73ാം സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമായും ഊന്നിയത് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളും ഇനി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെ കുറിച്ചുമാണ്. മുത്തലാഖിനും കാശ്മീര്‍ വിഷയത്തിനും പിന്നാലെ ബിജെപിയുടെ പ്രകടന പത്രികയിലെ കാര്യങ്ങള്‍ നടപ്പിലാക്കുമെന്നാണ് അദ്ദേഹം ഇന്നും ആവര്‍ത്തിച്ചത്. ഇതിന് പിന്നാലെ ജനസംഖ്യാ വര്‍ദ്ധനവ് തടയാന്‍ വേണ്ട പദ്ധതികളും കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുമെന്ന് മോദി വ്യക്തമാക്കി.

രാജ്യത്തെ ജനസംഖ്യാ വര്‍ധനവില്‍ ആശങ്ക അറിയിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇന്ത്യയിലെ മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറവേറ്റാന്‍ കഴിയുന്നുണ്ടോ എന്ന് ചിന്തിക്കണം. നിങ്ങളോട് ഒരു ശരിയായ കുടുംബാസൂത്രണം നടപ്പാക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്. ഒരു ചെറിയ കുടുംബത്തിന് കൂടുതല്‍ സന്തോഷത്തോടെ ജീവിക്കാനാകും. നിങ്ങളുടെ കുടുംബങ്ങള്‍ എല്ലാ രോഗങ്ങളില്‍നിന്നും അകല്‍ച്ച പാലിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനസംഖ്യ വര്‍ധനവ് സംബന്ധിച്ച് കൂടുതല്‍ ബോധവത്കരണവും ചര്‍ച്ചകളും ആവശ്യമാണെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ സൂചിപ്പിച്ചു.

അതേസമയം എഴുപത് വര്‍ഷം കൊണ്ട് നടത്താന്‍ കഴിയാഞ്ഞത് എഴുപത് ദിവസം കൊണ്ട് നടപ്പാക്കാന്‍ കഴിഞ്ഞവെന്നും അദ്ദേഹം പറഞ്ഞു. 2019 ലും ജനങ്ങളെ സേവിക്കാന്‍ നിങ്ങളെനിക്ക് അവസരം തന്നു. ജനങ്ങളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും സഫലീകരിക്കുന്ന അഞ്ച് വര്‍ഷങ്ങളാണ് വരാന്‍ പോകുന്നതെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. മുത്വലാഖും പിന്‍വലിച്ചതും 370 റദ്ദാക്കിയതും ഇതിനു ഉദാഹരണമാണ്. എഴുപത് വര്‍ഷം കൊണ്ട് നടത്താന്‍ കഴിയാഞ്ഞത് എഴുപത് ദിവസം കൊണ്ട് ചെയ്യാന്‍ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി 370 റദ്ദാക്കിയത് പരാമര്‍ശിച്ചു കൊണ്ട് പറഞ്ഞു. ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ ആഗ്രഹം സഫലമാക്കാന്‍ കഴിഞ്ഞു.370-ാം വകുപ്പ് റദ്ദാക്കിയതിലൂടെ ഭീകരവാദത്തിന് തടയിടാന്‍ കഴിയും 370 വകുപ്പ് റദ്ദാക്കിയതിനെ വിമര്‍ശിക്കുന്നവര്‍ കഴിഞ്ഞ എഴുപത് വര്‍ഷമായി ആ നിയമം സ്ഥിരമാക്കാഞ്ഞത് എന്താണെന്നും അദ്ദേഹം ചോദിച്ചു.

മുത്വലാഖ് നിരോധനത്തിലൂടെ മുസ്ലിം സ്ത്രീകള്‍ക്ക് തുല്യ അവകാശം നേടികൊടുക്കാന്‍ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുത്വലാഖ് നിരോധിച്ചത് വനിത ശാക്തീകരണത്തിന് സഹായകമാകും. ഇസ്ലാമിക രാഷ്ട്രങ്ങളില്‍ പോലും മുത്വലാഖ് പിന്‍വലിച്ചിരുന്നു. ഇന്ത്യയിലും മുത്വലാഖ് നിരോധിച്ചതോടെ മുസ്ലിം സ്ത്രീകള്‍ക്ക് തുല്യഅധികാരം നല്‍കാന്‍ കഴിഞ്ഞു. ജിഎസ്ടി നടപ്പിലാക്കിയതിലൂടെ രാജ്യമെങ്ങും ഒരു നികുതി കൊണ്ടുവരാന്‍ സാധിച്ചു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിലേക്കുള്ള ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ലോകത്തിനു മുന്നില്‍ ഭാരതത്തിന്റെ പ്രശസ്തി ഉയരണമെങ്കില്‍ ജനങ്ങളുടെ ദാരിദ്ര്യം പൂര്‍ണമായി ഇല്ലാതാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കാനുള്ള ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി സര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. 3.5 ലക്ഷം കോടിരൂപയുടേതാണ് പദ്ധതി. സംസ്ഥാനങ്ങളും കേന്ദ്രവും പൊതുജനങ്ങളും ചേര്‍ന്നുള്ള പദ്ധതിയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ പകുതിയോളം ജനങ്ങള്‍ കുടിവെള്ളം ലഭിക്കാന്‍ പ്രയാസം അനുഭവിക്കുകയാണെന്നും ഇത് വലിയൊരു പ്രതിസന്ധിയാണെന്നും മോദി പറഞ്ഞു. രാജ്യത്തുനിന്ന് ദാരിദ്ര്യം തുടച്ചുനീക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയെന്ന് മോദി പറയുന്നു.

രാജ്യത്തെ പകുതിയോളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി കഷ്ടപ്പെടുന്നു. അവരുടെ ദിവസത്തില്‍ പകുതിയോളം കുടിവെള്ളം ശേഖരിക്കാനായി വിനിയോഗിക്കേണ്ടി വരുന്നു. അതിനാല്‍ ഈ സര്‍ക്കാര്‍ അവര്‍ക്കുവേണ്ടി ചിന്തിക്കുകയും അവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്തുവെന്ന് മോദി പറഞ്ഞു. ഇത് വെറുമാരു സര്‍ക്കാര്‍ പദ്ധതി മാത്രമല്ല. സ്വച്ഛ് ഭാരത് പോലെ ജനങ്ങളുടെ പദ്ധതിയായിരിക്കും ഇതെന്നും മോദി വിശദീകരിച്ചു.

കേന്ദ്ര കുടിവെള്ള, ശുചിത്വ മന്ത്രാലയത്തിന്റെ കീഴിലായിരിക്കും പദ്ധതി നടപ്പിലാക്കുക. മഴവെള്ള സംഭരണം, ഭൂഗര്‍ഭ ജലത്തിന്റെ അളവ് വര്‍ധിപ്പിക്കല്‍, ഗാര്‍ഹിക ഉപയോഗത്തിന് ശേഷമുണ്ടാകുന്ന മലിനജലത്തിന്റെ കൃഷിക്കായുള്ള പുനരുപയോഗം എന്നിവ ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിന്റെയും സമാന പദ്ധതികള്‍ സംയോജിപ്പിച്ച് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ജല്‍ ജീവന്‍ മിഷന്‍ ലക്ഷ്യമിടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category