1 GBP = 92.60 INR                       

BREAKING NEWS

ഉയര്‍ന്ന ഭൂരിപക്ഷത്തോടെ രണ്ടാം വട്ടവും അധികാരത്തില്‍ എത്തിയതോടെ മോദിയും അമിത്ഷായും ശ്രമിക്കുന്നത് രാജ്യത്തിന്റെ പരിപൂര്‍ണ്ണ നിയന്ത്രണം;കാശ്മീരിലെ കരുത്തുറ്റ ഇടപെടല്‍ വഴി ആത്മവിശ്വാസം ഉയര്‍ത്തി.. ഇനി തൊടുക ജനസംഖ്യാ നിയന്ത്രണത്തില്‍..100 ലക്ഷം കോടി നിക്ഷേപിച്ചും സൈന്യത്തെ ശക്തീകരിച്ചും അധികാരം ഉറപ്പിച്ച് ഇവരുടെ യാത്ര എങ്ങോട്ട്?

Britishmalayali
ഷാജന്‍ സ്‌കറിയ

സ്വാതന്ത്ര്യത്തിന്റെ 73ാം വാര്‍ഷികം ആഘോഷിച്ച്കൊണ്ട് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണുകളില്‍ പതിവില്‍ കവിഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ കൂടിയ ഭൂരിപക്ഷം തന്നെയാണ് ഈ ആത്മവിശ്വാസത്തിന്റെ അടയാളം. കഴിഞ്ഞ തവണ പിന്നിലിരുന്നുകൊണ്ട് ചരടു വലിച്ച അമിത് ഷാ വലം കൈയായി ഒപ്പം നില്‍ക്കാന്‍ തുടങ്ങിയതോടു കൂടി കരുത്തിന്റെ പ്രതീകമായി പല തീരുമാനങ്ങളും ഈ സര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു.
 
അധികാരത്തിലെത്തി കേവലം രണ്ട് മാസം കൊണ്ട് നടപ്പിലാക്കിയ പരിഷ്‌കാരങ്ങളും വിപ്ലവകരങ്ങളായ നിയമ മാറ്റങ്ങളും എണ്ണിയെണ്ണി പറഞ്ഞുകൊണ്ട് മോദി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ സ്വന്തം കാര്യം നോക്കി ജീവിക്കുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ആത്മാഭിമാനത്തിന്റെയും സന്തോഷത്തിന്റേയും ശബ്ദമായിരുന്നു അത്. നിങ്ങള്‍ സ്വാതന്ത്ര്യത്തെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും രാജ്യതന്ത്രങ്ങളെ കുറിച്ചും മനുഷ്യാവകാശത്തെ കുറിച്ചും ഒക്കെ വ്യാകുലപ്പെടുന്ന ഒരാളാണെങ്കില്‍ ഒരു പക്ഷേ ഈ ശബ്ദത്തിലെ മൂര്‍ച്ചയേറിയ ആത്മവിശ്വാസം നിങ്ങളെ ഫാസിസത്തിന്റെയും ഏകാധിപത്യത്തിന്റെയും ഒക്കെ കാണാക്കയങ്ങളിലേക്ക് കൊണ്ടു പോയെന്ന് വരാം.

എന്നാല്‍ നിങ്ങള്‍ തികഞ്ഞ ഒരു രാജ്യ സ്നേഹിയും സ്വന്തം കാര്യം നോക്കി കൃത്യമായി ശമ്പളം വാങ്ങി കഴിയുകയും ചെയ്യുന്ന ഒരു സാധാരണക്കാരനാണെങ്കില്‍ തീര്‍ച്ചയായും രാജ്യം ആത്മാഭിമാനത്തിന്റെയും വളര്‍ച്ചയുടേയും പാത പിന്തുടരുന്നു എന്ന് മനസിലാക്കി സന്തോഷിക്കുകയാകും ചെയ്യുക. ഇതില്‍ ഏതാണ് ശരി അതോ ഇതിന്റെ രണ്ടിന്റെയും ഇടയിലാണോ ശരി എന്നതൊക്കെ മറ്റൊരു ചര്‍ച്ചാ വിഷയം. മോദി സുപ്രധാനമായ മൂന്ന് കാര്യങ്ങള്‍ ഇന്ന് പറയുകയുണ്ടായി. ഒന്ന് ഏതാണ്ട് നൂറ് ലക്ഷം കോടി രൂപ മുതല്‍ മുടക്കിക്കൊണ്ട് രാജ്യത്തെ അടിസ്ഥാന മേഖലയില്‍ പൊളിച്ചെഴുത്ത് നടത്തുന്നു.

ഇന്ത്യ പോലൊരു രാജ്യത്ത് എത്ര ലക്ഷം കോടി രൂപ മുടക്കിയാലും അടിസ്ഥാന മേഖല അതിന്റെ പ്രാഥമിക ഘട്ടം മാത്രമേ പൂര്‍ത്തിയാക്കുകയുള്ളൂ. കാരണം കഴിഞ്ഞ 70 കൊല്ലം നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിലൂടെ നടന്നു പോയെങ്കിലും അടിസ്ഥാന മേഖലയുടെ വികസനം ഇപ്പോഴും അകലെ തന്നെയാണ്. അതുകൊണ്ടാണ് 70 കൊല്ലം കൊണ്ട് രണ്ട് ട്രില്യണ്‍ എക്കണോമി ആയിരുന്ന ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഒരു കൊല്ലം കൊണ്ട് ഒരു ട്രില്യണ്‍ കൂടി മൂന്ന് ട്രില്യണായി ഉയര്‍ന്നത്. ഈ മൂന്നു ട്രില്യണ്‍ സമ്പദ് വ്യവസ്ഥയെ അഞ്ചു ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റുമെന്നാണ് മോദി പ്രഖ്യാപിച്ചിരിക്കുന്നത്.

അതിന്റെ തുടക്കമായിരിക്കും 100 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍. ഇന്ത്യ എന്ന മഹാരാജ്യത്ത് എത്രലക്ഷം കോടി രൂപ മുടക്കിയാലും അതൊട്ടും കൂടുതലാകില്ല എന്നതുകൊണ്ട് തന്നെ നമുക്ക് ശുഭപ്രതീക്ഷയോടെ തന്നെ അതിനെ കാത്തിരിക്കാം. രണ്ടാമത്തെ സുപ്രധാനമായ പ്രഖ്യാപനം ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന പുതിയ തസ്തികയുടെ രൂപവത്കരണമാണ്. ഇതിനു മുന്‍പ് ഒരു ഭരണകൂടത്തിനും അതിനുള്ള ധൈര്യമുണ്ടായിരുന്നില്ല. കാരണം മൂന്നു സേനകളുടേയും തലവനായി ഒരാള്‍ വന്നാല്‍ ഒരുപക്ഷേ ജനാധിപത്യം അട്ടിമറിക്കുന്ന തരത്തിലേക്ക് സേനയുടെ സ്വാധീനം ഉയര്‍ന്നെന്ന് വരാം.

ആ ഭയത്തെ അതി ജീവിക്കണമെങ്കില്‍ രാഷ്ട്രീയമായ സുസ്ഥിരതയും കരുത്തുന്ന നേതൃത്വവും വേണം. മോദിയും അമിത് ഷായും ചേര്‍ന്നാല്‍ സേനകളുടെ തലവന്‍ വിചാരിച്ചാല്‍ ഒന്നും ചെയ്യുകയില്ല എന്ന ആത്മവിശ്വാസമാണ് ഈ തീരുമാനത്തിന്റെ പ്രധാന കാരണം. ഇത്തരമൊരു തീരുമാനം മോദി എടുക്കുമ്പോള്‍ രാജ്യത്തെ സേനയുടെ കരുത്ത് ഇരട്ടിയായി വര്‍ധിക്കുകയാണ്. പ്രത്യേകിച്ച് കശ്മീരില്‍ നടത്തുന്ന നാടകീയമായ നീക്കങ്ങള്‍ അല്‍പം പോലും പാളാന്‍ സാധിക്കുകയില്ല എന്ന സാഹചര്യത്തില്‍ ഈ മാറ്റം ശ്ലാഖനീയമാണ്. (പൂര്‍ണരൂപം വീഡിയോയില്‍)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category