1 GBP = 95.35 INR                       

BREAKING NEWS

രണ്ട് എ സ്റ്റാറും പിന്നെയെല്ലാം എയും നേടിയ എത്ര മലയാളികള്‍ ഉണ്ടെന്നറിയാമോ? ആഷ്‌ലിയും അലന്റെയും കുര്യാസിന്റെയും അന്നയുടെയും വിജയകഥ

Britishmalayali
kz´wteJI³

ണ്ട് വിഷയം പഠിച്ചാല്‍ മതിയെങ്കിലും അഞ്ച് വരെ എടുക്കുന്ന മലയാളി കുട്ടികള്‍ ഏറെയാണ്. അതുകൊണ്ട് മാത്രം ഇവരില്‍ പലരുടെയും തിളക്കം 100 ശതമാനം അല്ലാതെ പോകുന്നു. സത്യത്തില്‍ ഇവരുടെ തിളക്കമാണ് മറ്റെല്ലാവരെയും മാറ്റിനിര്‍ത്തുന്നത്. ഇത്തരത്തില്‍ മലയാളികളുടെ അഭിമാനം വാനോളം ഉയര്‍ത്തിയ ചില കുരുന്ന് പ്രതിഭകളെ പരിചയപ്പെടാം. രണ്ട് വിഷയങ്ങളില്‍ എങ്കിലും എ സ്റ്റാര്‍ നേടിയവരാണ് ഇവരെല്ലാവരും.

മൂന്ന് എ സ്റ്റാര്‍ നേടി മെഡിസിന്‍ പഠനം ഉറപ്പാക്കി ആഷ്‌ലി മാത്യു
നോര്‍ത്താംപ്ടണിലെ ആഷ്‌ലി മാത്യു മൂന്ന് എ സ്റ്റാറുകള്‍ കരസ്ഥമാക്കി മെഡിസിന്‍ പഠനം ഉറപ്പാക്കിയിരിക്കുകയാണ്. നോര്‍ത്താംപ്ടന്‍ ബോയ്‌സ് സ്‌കൂളില്‍ നിന്നാണ് ആഷ്‌ലി വിജയം കൈവ്വരിച്ചത്. കെമസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി എന്നീ വിഷയങ്ങളിലാണ് എ സ്റ്റാറുകള്‍ നേടിയത്. പത്തനംതിട്ട റാന്നി സ്വദേശികളായ സജി- ആഷാ ദമ്പതികളുടെ മകനാണ് ആഷ്‌ലി.

അച്ഛന്‍ സജി മാത്യു നോര്‍ത്താംപ്ടന്‍ സെന്‍ ആന്‍ഡ്രൂസ് ആശുപത്രിയില്‍ സൈക്കാട്രിക് നഴ്‌സായും, അമ്മ ആശാ മാത്യു ലെസ്റ്റര്‍ റോയല്‍ ഇന്‍ഫര്‍മറി ആശുപത്രിയില്‍ ക്ലിനിക്കല്‍ നഴസ് സ്‌പെഷ്യലിസ്റ്റായും ജോലി നോക്കുന്നു. ആഷ്‌ലിയെ പഠനത്തിനായി സമ്മര്‍ദ്ദം ചെലുത്തേണ്ടി വന്നിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ഉള്ള പഠന വഴികളിലൂടെയാണ് ആഷ്‌ലി വിജയം കൈവരിച്ചതെന്നും മാതാപിതാക്കള്‍ പറയുന്നു.

രണ്ട് എ സ്റ്റാര്‍ നേടുമ്പോള്‍ കണക്കില്‍ എ നേടിയ വിഷമത്തോടെ അലന്‍ സജി
രണ്ട് എ സ്റ്റാറുകള്‍ നേടി മെഡിസിന്‍ പഠനത്തിന് സീറ്റ് ഉറപ്പിക്കുമ്പോള്‍ തന്റെ പ്രിയപ്പെട്ട വിഷയമായ കണക്കില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ വിഷമത്തിലാണ് അലന്‍ സജി. രണ്ട് മാര്‍ക്കിന് കണക്കില്‍ എ സ്്റ്റാര്‍ നഷ്ടമായ അലന്‍ റിവാലൂഷേന് അപേക്ഷ നല്കി കഴിഞ്ഞു. ബയോളജി, കെമിസ്ട്രി വിഷയങ്ങളില്‍ അലന് ഫുള്‍ മാര്‍ക്ക് ലഭിച്ചപ്പോള്‍ ഫിസിക്‌സ്, കണക്ക് വിഷയങ്ങളില്‍ ഈ മിടുക്കന് എ കൊണ്ട് തൃപ്തി പെടേണ്ടി വന്നു. 

സൗത്താംപ്ടന്‍ യൂണിവേഴ്‌സിറ്റിയിലാണ് അലന് മെഡിസിന് അഡ്മിഷന്‍ ഉറപ്പിച്ചിരിക്കുന്നത്. ജിസിഎസ് സി പരീക്ഷയിലും മികച്ച വിജയം നേടിയ അലന്  ജിസിഎസ് സി കുട്ടികള്‍ക്കും എ ലവല്‍ കുട്ടികള്‍ക്കും ട്യൂഷന്‍ എടുക്കാന്‍ സമയം മാറ്റി വക്കുന്നുണ്ട്. കൂടാതെ ഡാഞ്ചസ്റ്റര്‍ കൗണ്ടി ഹോസ്പിറ്റലില്‍ വോളണ്ടറി ജോലി നോക്കുന്ന അലന് എയര്‍ കേഡറ്റ്‌സില്‍ അംഗവുമാണ്.

കോതമംഗലം സ്വദേശികളായ സജി ദേവസ്യയുടെയും ജിജി മോള്‍ സജിയുടെയും മകനാണ് അലന്‍. സജി അക്കൗണ്ടന്റായും ജിജി നഴ്‌സായും ജോലി ചെയ്യുന്നു. രണ്ട് സഹോദരങ്ങളാണ് അലന് ഉള്ളത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബഞ്ചമിന്‍ സജിയും, മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ആല്‍ഫി സജിയുമാണ് സഹോദരങ്ങള്‍.

സയന്‍സ് വിഷയങ്ങളെ സ്‌നേഹിക്കുന്ന ലൂട്ടണിലെ കുര്യാസ് ഇനി കമ്പ്യൂട്ടര്‍ സയന്‍സ് പഠനത്തിന്
കുറവിലങ്ങാട് പീടിയേക്കല്‍ പോള്‍ - സില്‍വി ദമ്പതികളുടെ മകന്‍ കുര്യാസ് ലൂട്ടന്‍ കര്‍ദ്ദിനാള്‍ ന്യൂമാന്‍ കത്തോലിക്ക് സ്‌കൂളില്‍ നിന്നും എ ലെവല്‍ പാസ്സായത് 2 എ പ്ലസും 2 എയും വാങ്ങിയാണ് മാത്സ്, ഫര്‍തര്‍ മാത്സ് എ പ്ലസ് നേടിയപ്പോള്‍ കെമിസ്ട്രി, ഫിസിക്സ് - എ ആണ് ലഭിച്ചത്. മാത്തമാറ്റിക്സ്, സയന്‍സ് വിഷയങ്ങളില്‍ താല്‍പ്പര്യമുള്ള കുര്യാസ് വാര്‍വിക് യൂണിവേഴ്സിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്‍സിന് അഡ്മിഷന്‍ ഉറപ്പിച്ചു കഴിഞ്ഞു. 

ജിസിഎസ്ഇയ്ക്കും ഉന്നത വിജയം നേടിയ  കുര്യാസിന്റെ പിതാവ് പോള്‍ ലൂട്ടന്‍ ആന്റ് ഡന്‍സ്റ്റബിള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ കേറ്ററിങ്ങ് ഡിപ്പാര്‍ട്ട്മെന്റിലും മാതാവ് സില്‍വി ഇതേ ഹോസ്പിറ്റലില്‍ ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റില്‍ നഴ്സായും ജോലി ചെയ്യുന്നു. കുര്യാസിന്റെ ഏക സഹോദരി ക്രിസ്റ്റീന കര്‍ദ്ദിനാള്‍ ന്യൂമെന്‍ കത്തോലിക് സ്‌കൂളില്‍ 8ാം ക്ലാസ്സ് പൂര്‍ത്തിയാക്കി.
വയലിന്‍ വായനക്കും നൃത്തത്തിനുമൊപ്പം പഠനത്തിലും മികവുമായി അന്ന ബിജു
പോര്‍ത്ത്കൗള്‍ സ്‌കൂളില്‍ നിന്നും രണ്ട് എ സ്റ്റാറും രണ്ട് എയും നേടി മെഡിസിന്‍ പഠനത്തിനൊരുങ്ങുകയാണ് അന്ന ബിജു. ജിസിഎസ് സിയില്‍ 13 എസ്റ്റാറും 1 എയും കരസ്ഥമാക്കിയ അന്ന കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയിലാണ് തുടര്‍ പഠനത്തിനായി ചേര്‍ന്നിരിക്കുന്നത്. വെയ്ല്‍സ് പോര്‍ത്ത് കൗള്‍ താമസമാക്കിയ ബിജു ദേവസി- ഷജിത അഗസ്റ്റിന്‍ ദമ്പതികളുടെ മകളാണ് അന്ന.

അങ്കമാലി സ്വദേശിയായ അമ്മ പഠനത്തിനൊപ്പം കലകളെയും ഏറെ സ്‌നേഹിക്കുന്നുണ്ട്. വയലിന്‍, ഡാന്‍സ്, എന്നിവയ്‌ക്കൊപ്പം വായനയ്ക്കും സമയം കണ്ടെത്തുന്നു ഈ മിടുക്കി. കൂടാതെ ഫ്രഞ്ച് ഭാഷയിലും അന്ന പഠനം നടത്തുന്നുണ്ട്.

ഓന്നോ അതില്‍ അധികമോ വിഷയങ്ങളില്‍ എ സ്റ്റാറോ എല്ലാ വിഷയങ്ങളിലും എ ഗ്രേഡോ നേടിയ കുട്ടികള്‍ അവരുടെ വിശദാംശങ്ങള്‍ സഹിതം എഴുതുക. എഴുതേണ്ട വിലാസം: [email protected]

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category