1 GBP = 92.50 INR                       

BREAKING NEWS

ഒരു വിഷയത്തിലെങ്കിലും എ സ്റ്റാര്‍ നേടിയത് ഒരു ഡസനിലേറെ മലയാളി പ്രതിഭകള്‍; നമ്മുടെ ചങ്ക് ബ്രോസിനെയും സിസ്‌റ്റേഴ്‌സിനെയും പരിചയപ്പെടാം

Britishmalayali
kz´wteJI³

ലെവല്‍ പരീക്ഷയില്‍ ഒരു വിഷയത്തില്‍ എങ്കിലും എ സ്റ്റാര്‍ നേടുക ചെറിയ കാര്യമല്ല. ബാക്കി വിഷയങ്ങളില്‍ എ കൂടി ആയാല്‍ മികച്ച യൂണിവേഴ്‌സിറ്റിയില്‍ തന്നെ പഠനം ഉറപ്പാക്കാം. ഇത്തവണ ലണ്ടന്‍ മുതല്‍ ന്യൂകാസില്‍ വരെ ഇങ്ങനെ മികച്ച നേട്ടം കൊയ്തത് അനേകം പേരാണ്. അവരില്‍ ചിലരെ നമുക്കു പരിചയപ്പെടാം.

കണക്കില്‍ എ സ്റ്റാര്‍ നേടിയ സന്ദര്‍ലാന്റിലെ ഡയാന ചാര്‍ട്ടേണ്ട് അക്കൗണ്ട് സ്വപ്‌നത്തിന്റെ വഴിയെ
സന്ദര്‍ലാന്റ് സ്വദേശിയായ ഡയാന സെന്റ് ആന്റണിസ് ഗേള്‍സ് കത്തോലിക് അക്കാഡമി സ്‌കൂളില്‍ നിന്ന് കണക്കില്‍ ഒരു എ സ്റ്റാറും രണ്ട് എ കളുമാണ് നേടിയത്. കണക്കില്‍ മികച്ച വിജയം നേടിയ ഡയാന യൂണിവേഴ്‌സിറ്റി ഓഫ് വാര്‍വിക്കില്‍ അക്കൗണ്ടിങ് ആന്റ് ഫിനാന്‍സ് പഠനത്തിനായി സീറ്റ് ഉറപ്പാക്കി കഴിഞ്ഞു. കണക്കിനെ ഏറെ ഇഷ്ടപ്പെടുന്ന ഈ മിടുക്കി ചാര്‍ട്ടേട് അക്കൗണ്ടന്റ് എന്ന പ്രൊഫഷന്‍ സ്വപ്‌നം കണ്ടാണ് പഠനത്തിനായി ഇറങ്ങിയിരിക്കുന്നത്.

സാബു കടവന്താനത്തിന്റെയും സാറാമ്മ സാബുവിന്റെയും മകളാണ് ഡയാന. അക്രിയോണിലെ നിസാന്‍ കമ്പനിയില്‍ക്വാളിറ്റി ഇന്‍പ്കടറാണ് സാബു. അമ്മ റോയല്‍ ഹോസ്പിറ്റല്‍ സന്ദര്‍ലാന്റില്‍ രജിസ്‌ട്രേഡ് നഴ്‌സായി ജോലി നോക്കുന്നു. ഡയാനയുടെ ഏക സഹോദരി ഡെല്ലാ സാബു യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ ഡയാന പഠനത്തിനൊപ്പം ബാഡ്മിന്റന്‍, മ്യൂസിക്, ഡാന്‍സിങ് എന്നിവയിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ ജിസിഎസ്ഇ പരീക്ഷയില്‍ പത്ത് എ സ്റ്റാറും 1 എ യും ഡയാന സ്വന്തമാക്കിയിരുന്നു.സാബുവും കുടുംബവും 15 വര്‍ഷമായി യുകെയിലാണ്. 2004 ല്‍ ദുബായില്‍ നിന്നാണ് യുകെയിലെത്തുന്നത്.
ഒരു എ സ്റ്റാറും മൂന്ന് എ കളും കരസ്ഥമാക്കി ലെസ്റ്ററിലെ ജിഷേല്‍ മാത്യു
ലെസ്റ്റര്‍ സെന്റ് പോള്‍ കാത്തലിക് സ്‌കൂളില്‍ നിന്നും ഒരു എസ്റ്റാറും മൂന്ന് എ കളും കരസ്ഥമാക്കി ജിഷേല്‍ മാത്യുവും തിരഞ്ഞെടുത്തത് മെഡിസിന്‍ പഠനം ആണ്. യൂണിവേഴ്‌സിറ്റി ഓഫ് ബര്‍മിങ്ഹാമില്‍ പഠനത്തിനായി സീറ്റ് ഉറപ്പാക്കി കഴിഞ്ഞു ജിഷേലും. എക്‌സ്റ്റന്‍ഡഡ് പ്രൊജക്ടില്‍ എ സ്റ്റാര്‍ ലഭിച്ചപ്പോള്‍ ബയോളജി, കെമസിട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ ജിഷേലിന് എ ആണ് ലഭിച്ചത്.

മാത്യു തോമസ് വാഴയിലിന്റെയും ജെസി മാത്യുവിന്റെയും മകനാണ് ജിഷേല്‍. അയര്‍ക്കുന്നം സ്വദേശി മാത്യു തോമസ് സെയില്‍സ് എക്‌സിക്യൂട്ടിവായും എടത്വ സ്വദേശി അമ്മ ജസി മാത്യു ലെസ്റ്റര്‍ ജനറല്‍ ആശുപത്രി സ്റ്റാഫ് നഴ്‌സായും ജോലി ചെയ്യുന്നു. ജിഷേലിന്റെ സഹോദരിയായ മേഘാ മാത്യു ദന്ത ഡോക്ടറും, സഹോദരന്‍ മൃതുല്‍ മാത്യു എയറോസ്‌പേസ് എഞ്ചിനിയറുമാണ്.

മാത്തമാറ്റിക്‌സില്‍ എ സ്റ്റാര്‍ നേടി സന്ദര്‍ലന്റിലെ ജറോം ലിയോ ജോസ്
സന്ദര്‍ലന്റില്‍ താമസിക്കുന്ന ജോസിന്റെയും ലിസി ജോസിന്റെയും മകന്‍ ജറോം ലിയോ ജോസും മാത്തമാറ്റിക്‌സില്‍ എ സ്റ്റാര്‍ നേടി യോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ സീറ്റ് ഉറപ്പാക്കി. ബയോളജി, കെസട്രി വിഷയങ്ങളില്‍ എ നേടിയ ജറോം മാസ്‌റ്റേഴ്‌സ് ഇന്‍ കെമസ്ട്രിയിലാണ് തുടര്‍ പഠനം നടത്തുക. സന്ദര്‍ലന്റ് സെന്റ് എയ്ഡന്‍ ആന്റ് സെന്റ് ആന്റണി സ്‌കൂളില്‍ നിന്നാണ് ജറോം വിജയം കൈവ്വരിച്ചിരിക്കുന്നത്.

സാഞ്ച്വറി കെയര്‍ ഗ്രൂപ്പില്‍ സപ്പോര്‍ട്ട് വര്‍ക്കറായാണ് പിതാവ് ജോസ് ജോലി ചെയ്യന്നത്. സന്ദര്‍ലന്റ് റോയല്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സാണ് മാതാവ് ലിസി. ജറോമിന്റെ മൂത്ത സഹോദരന്‍ ജെസ്ലിന്‍ ജോസ് മെക്കാനിക്കല്‍ എഞ്ചിനിയറിങ് പൂര്‍ത്തിയാക്കിയശേഷം പ്രൊഡക്ഷന്‍ എഞ്ചിനിയറായി ജോലി നോക്കുന്നു. തൃശൂര്‍ കൊരട്ടിയാണ് സ്വദേശം.

ഒരു എ സ്റ്റാറും രണ്ടു എ ഗ്രേഡുകളുമായി സ്റ്റാനി റോസ് ടോം
കെന്റിലെ ഡാര്‍ട്ഫോര്‍ഡ് ഗ്രാമര്‍ സ്‌കൂളില്‍ നിന്നും എഴുതിയ മൂന്നു എ ലെവല്‍ വിഷയങ്ങളില്‍ ഒരു എ പ്ലസും 2 എ ഗ്രേഡുകളും നേടി സ്റ്റാനി തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി. സ്റ്റാനി ടോം ജിസിഎസ് സിക്കും 12 എ സ്റ്റാറുകളും ഒരു എയും നേടി തിളക്കമാര്‍ന്ന വിജയം നേടിയിരുന്നു.

സ്റ്റാനിയുടെ മൂത്ത സഹോദരി സ്റ്റെഫിമോള്‍ ടോമും അതേ ഗ്രാമര്‍ സ്‌കൂളില്‍ നിന്നും മികച്ച വിജയം നേടുകയും ഇപ്പോള്‍ മെഡിസിന് പഠിച്ചു കൊണ്ടിരിക്കുകയുമാണ്. സ്റ്റാനിയുടെ ഇരട്ട സഹോദരി സ്വീറ്റി ടോം മോശമല്ലാത്ത വിജയം നേടി ഈസ്റ്റ് ആഗ്ലിയ യൂണിവേഴ്സിറ്റിയില്‍ നഴ്സിങ് പഠിക്കുവാന്‍ പോവുകയാണ്. സ്റ്റാനിക്ക് സിഎ എടുക്കാനുള്ള മോഹവുമായി അക്കൗണ്ടിംഗ് ആന്റ് ഫിനാന്‍സ് എടുത്ത് ലീഡ്സ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുവാന്‍ തീരുമാനിച്ചു.

കെന്റിലെ ഡാര്‍ഫോര്‍ഡില്‍ താമസിക്കുന്ന ടോമി പഴിയാലില്‍ അനിത ജോസും ആണ് സ്റ്റാനിയുടെ മാതാപിതാക്കള്‍. രണ്ടു പേരും നാട്ടില്‍ കല്ലറ പഴയ പള്ളി ഇടവകാംഗങ്ങള്‍ ആണ്. അവര്‍ക്ക് മൂന്നു പെണ്‍ മക്കളാണുള്ളത്. സ്റ്റെഫി മൂത്തതും സ്റ്റാനി ആന്റ് സ്വീറ്റ് ഇരട്ടകളുമാണ്. മൂത്തവള്‍ മെഡിസിനും സ്വീറ്റ് നഴ്സിങ്ങും തിരഞ്ഞെടുത്തപ്പോള്‍ സ്റ്റെഫി അക്കൗണ്ടിംഗ് ആന്റ് ഫിനാന്‍സും തിരഞ്ഞെടുത്തു. ഇവര്‍ മൂന്നു പേരും സിനിമാറ്റിക് ഡാന്‍സില്‍ താല്‍പ്പര്യമുള്ളവരും മലയാളി അസോസിയേഷനിലും കല്ലറ സംമത്തിലും മറ്റ് യുകെകെസിഎ കൂട്ടായ്മകളിലും പല തരത്തിലുള്ള ഡാന്‍സുകള്‍ അവതരിപ്പിക്കാറുണ്ട്. സ്റ്റാനിയുട മാതാപിതാക്കള്‍ ഡാര്‍ട്ഫോര്‍ഡ് ആന്റ് എന്‍എച്ച്എസ് ട്രസ്റ്റില്‍ ജോലി ചെയ്യുന്നു.
കണക്കില്‍ എ സ്റ്റാര്‍ നേടി ന്യൂകാസിലിലെ റൂബെന്‍ രാജു
ഒരുഎ സ്റ്റാര്‍ നേടി മികച്ച വിജയം കൈവരിച്ചവരില്‍ ന്യൂകാസിലിലെ റൂബെന്‍ രാജുവും ഉള്‍പ്പെടും. സെന്റ് കത്ത്ബര്‍ട്‌സ് കാത്തലിക് ഹൈ സ്‌കൂളില്‍ നിന്നാണ് റൂബെന്‍ മികച്ച വിജയം നേടിയത്. കണക്കിന് എ സ്റ്റാര്‍ നേടിയ റൂബെന് ഫിസിക്‌സിന് എയും ബിസിനസിന് ബിയുമാണ് ഉള്ളത്.പത്തനംതിട്ട റാന്നി സ്വദേശികളായ രാജു എബ്രഹാം നെല്ലുവേലിന്റെയും ഫ്രീമാന്‍ ആശുപത്രിയിലെ നഴ്‌സായ നിനാ രാജുവിന്റെയും മകനാണ്. എഫ്1 ല്‍ നാഷണല്‍ ജേതാവായ റൂബെന്‍ ഇന്റര്‍നാഷണല്‍ എഫ്1 പങ്കെടുത്തിട്ടുണ്ട്. ജിസിഎസ് സി വിദ്യാര്‍ത്ഥിയായ റഹാന്‍ രാജു സഹോദരനാണ്.
കലാരംഗത്തെ സജീവ പങ്കാളിത്തമായ മേഘ്‌ന രാജേഷ് നേടിയത് ഒരു എ സ്റ്റാറും രണ്ട് എയും
യുക്മ കലോത്സവം, ഡബ്ലുഎംഎ, ടീന്‍ സ്റ്റാര്‍ യുകെ തുടങ്ങിയ കലാവേദികളിലൊക്കെ പാട്ടും ഡാന്‍സുമായി നിറഞ്ഞ് നില്ക്കുന്ന താരം മേഘ്‌ന രാജേഷിനും എ ലെവലില്‍ മിന്നും വിജയം. വോക്കിങിലെ  രാജേഷ് നായരുടെയും പ്രീതി രാജേഷ് നായരുടെ മകള്‍ മേഘ്‌നയാണ് ഒരു എസ്റ്റാറും രണ്ട് എ കളുമായി മികച്ച വിജയം നേടിയത്. തിരുവല്ല സ്വദേശിയായ മേഘ്‌ന ബയോളജി, കെമസട്രി, മാത്സ് വിളയങ്ങളില്‍ ഫാന്‍ബ്രോ സിക്‌സ്ത് ഫോം കോളേജിലായിരുന്നു പഠനം നടത്തി വന്നത്.
മികച്ച വിജയം കൈവരിച്ച ഈ മിടുക്കി ഇനി മെഡിസിനില്‍ ഡിഗ്രി കോഴ്‌സ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി സൗത്താംപ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ കിങ് കോളേജ് ലണ്ടനില്‍ നിന്നും, മാഞ്ചസ്റ്റര്‍, നോട്ടിങ്ഹാം യൂണിവേഴ്‌സിറ്റിയില്‍ നിന്നും പ്രവേശനം ഉറപ്പാക്കി കഴിഞ്ഞവെങ്കിലും കിങ്‌സ് കോളേജ് ലണ്ടനില്‍ തുടര്‍ പഠനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് .മേഘ്‌നയുടെ പിതാവ് രാജേഷ് ചാര്‍ട്ടേഡ് ഇലക്ട്രിക്കല്‍ എഞ്ചിനയറായി ജോലി നോക്കുന്നു. അമ്മ പ്രീതി വോക്കിങിലെ സ്‌കൂളിലും ജോലി നോക്കുന്നു.

ബര്‍മിങ്ഹാമിലെ ശ്വേതാ നടരാജന്‍ നേടിയത് മൂന്ന് എ
തെരഞ്ഞെടുത്ത് മൂന്ന് വിഷയങ്ങളിലും എ ഗ്രേഡ് നേടിയിരിക്കുകയാണ് ബര്‍മിങ്ഹാമിലെ ശ്വേതാ നടരാജന്‍. മാത്സ്, ബയോളജി കെമിസ്ട്രി വിഷയങ്ങളിലാണ് ശ്വേത വിജയം കൈവരിച്ചത്. കിങ് എഡ്വാര്‍ഡ് ഗ്രാമര്‍ സ്‌കൂളിലായിരുന്നു ശ്വേതയുടെ പഠനം. ജിസിഎസ് സിക്ക് 9 എ സ്റ്റാറുകളും 2 എയും നേടിയായിരുന്ന ശ്വേതയുടെ മികവ് തെളിയിച്ചത്. എ ലെവലിന് മികച്ച വിജയം കൈവ്വരിച്ചതോടെ നോട്ടിങ്ഹാം യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്
സീറ്റ് ഉറപ്പിച്ച് കഴിഞ്ഞു ഈ മിടുക്കിയും.

കോതമംഗലം സ്വദേശികളായ ഡോ നടരാജിന്റെയും ബീനയുടെയും മകളാണ് ശ്വേത. ജോ നടരാജ് ബര്‍മിങ്ഹാം സിറ്റി ഹോസ്പിറ്റലിലല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്നു. അമ്മ നഴ്‌സായി ജോലി നോക്കുന്നു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി റോഹാന്‍ സഹോദരനാണ്. ബാഡ്മിന്റന്‍ ഇഷ്ടവിനോദമാക്കിയ ശ്വേത വായനയ്ക്കും സമയം കണ്ടെത്തുന്നു.

ഓന്നോ അതില്‍ അധികമോ വിഷയങ്ങളില്‍ എ സ്റ്റാറോ എല്ലാ വിഷയങ്ങളിലും എ ഗ്രേഡോ നേടിയ കുട്ടികള്‍ അവരുടെ വിശദാംശങ്ങള്‍ സഹിതം എഴുതുക. എഴുതേണ്ട വിലാസം: [email protected]

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category