1 GBP = 88.30 INR                       

BREAKING NEWS

റെക്കോര്‍ഡുകളുടെ കൂട്ടത്തില്‍ മറ്റൊരു പൊന്‍തൂവന്‍ കൂടി; കോലി നേടിയത് ഒരു ദശാബ്ദത്തില്‍ 20000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ്; 42-ാം സെഞ്ച്വറി നേടിയതോടെ സച്ചിന്റെ നേട്ടം മറികടക്കാന്‍ ഇന്ത്യന്‍ നായകന്‍

Britishmalayali
kz´wteJI³

പോര്‍ട്ട് ഓഫ് സ്പെയിന്‍:ഒരു ദശാബ്ദത്തില്‍ ക്രിക്കറ്റില്‍ 20000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമായി വിരാട് കോലി. 2010 മുതല്‍ ഇതുവരെ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലുമായി 20018 റണ്‍സാണ് കോലി നേടിയത്. നിരവധി റെക്കോര്‍ഡുകളാണ് കോലിയുടെ ഇപ്പോള്‍ തന്നെ കോലിയുടെ പേരിലുള്ളത്. കഴിഞ്ഞ മത്സരത്തില്‍ താരം തന്റെ 42-ാം സെഞ്ച്വറി നേടിയിരുന്നു. ഇതോടെ കോലി സച്ചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന കാര്യത്തിലും ഉറപ്പായി. ഒരു പതിറ്റാണ്ടിനുള്ളില്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന മുന്‍ ഓസീസ് താരം റിക്കി പോണ്ടിങ്ങിന്റെ റെക്കോര്‍ഡ് നേരത്തേതന്നെ കോലി മറികടന്നിരുന്നു. പോണ്ടിങ്ങിന്റെ സമ്പാദ്യം 18,962 റണ്‍സാണ്. 2000-10 കാലയളവിലാണ് പോണ്ടിങ് ഇത്രയും റണ്‍സ് നേടിയത്. ഇക്കാലയളവില്‍ 16777 റണ്‍സ് നേടിയ ജാക്വസ് കാലിസ് മൂന്നാമതുണ്ട്. ശ്രീലങ്കന്‍ താരങ്ങളായ മഹേല ജയവര്‍ധനെ കുമാര്‍ സംഗക്കാര എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്.

കരിയറില്‍ ആകെ 20502 റണ്‍സാണ് കോലി സ്വന്തമാക്കിയത്. ഇതില്‍ 20018 റണ്‍സും 2010ന് ശേഷം നേടിയതാണ്. 2008ലായിരുന്നു ഏകദിനത്തില്‍ കോലിയുടെ അരങ്ങേറ്റം. ഏകദിനത്തില്‍ നിന്ന് മാത്രം 484 റണ്‍സ് നേടിയിരുന്നു. എന്നാല്‍ ടി20, ടെസ്റ്റ് അരങ്ങേറ്റം 2010ന് ശേഷമായിരുന്നു. വെസ്റ്റിന്‍ഡീസിനെതിരായ മല്‍സരത്തില്‍ നേടിയ സെഞ്ചുറി, ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ 21ാം സെഞ്ചുറിയാണ്. 76 ഇന്നിങ്സുകളില്‍നിന്നാണ് 'ക്യാപ്റ്റന്‍ കോലി' 21 സെഞ്ചുറികള്‍ നേടിയത്. 220 ഇന്നിങ്സുകളില്‍നിന്ന് 22 സെഞ്ചുറി നേടിയ ഓസീസ് മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് മാത്രമാണ് ഇനി കോലിക്കു മുന്നിലുള്ളത്. എന്നാല്‍ അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ താരം റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 98 ഇന്നിങ്സുകളില്‍നിന്ന് 13 സെഞ്ചുറി കുറിച്ച ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സ്, 143 ഇന്നിങ്സുകളില്‍നിന്ന് 11 സെഞ്ചുറി നേടിയ സൗരവ് ഗാംഗുലി തുടങ്ങിയവരാണ് കോലിക്കു പിന്നിലുള്ളത്.

ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ഏകദിന റെക്കോര്‍ഡുകള്‍ മറികടക്കാനുള്ള കുതിപ്പിലാണ് ഇപ്പോള്‍ നായകന്‍ വിരാട് കോലി. സച്ചിനെ മറികടന്ന്, ഏകദിനത്തിലെ ഏറ്റവും അധികം സെഞ്ചുറികള്‍ നേടിയ താരമാകാന്‍ കോലി ഇനി വേണ്ടത് 8 സെഞ്ചുറികള്‍ കൂടി മാത്രം! അങ്ങനെയെങ്കില്‍, 8 സെഞ്ചുറി കൂടി നേടി സച്ചിന്റെ സെഞ്ചുറി റെക്കോര്‍ഡ് മറികടക്കാന്‍ കോലിക്ക് ഇനി 45 ഏകദിനങ്ങള്‍ മതിയാകും. കരിയറിലെ ആദ്യ 238 മത്സരങ്ങളിലെ പ്രകടനം എടുത്തുനോക്കിയാല്‍ സച്ചിനു ബഹുദൂരം മുന്നിലാണു കോലി. 
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category