1 GBP = 97.70 INR                       

BREAKING NEWS

ഹാപ്പി സര്‍ദാര്‍ സെറ്റിലെ പ്രശ്നങ്ങളെല്ലാം കോംപ്രമൈസാക്കി! മമ്മൂട്ടിക്കായും മാലാപാര്‍വതിയും നിര്‍മ്മാവുമായുള്ള അനുരഞ്ജന ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ച് അമ്മയും ഫെഫ്കയുടെയും പ്രൊഡ്യൂസര്‍ അസോസിയേഷനും; പ്രശ്നങ്ങളുണ്ടായത് തെറ്റിദ്ധാരണ മൂലമെന്ന് നിര്‍മ്മാതാവ് ഹസീബ് ഹനീഫും മാലാപാര്‍വ്വതിയും; ഫേസ്ബുക്കില്‍ പോസ്റ്റായും പിന്നീട് വാട്സ് ആപ്പില്‍ ഓഡിയോ ക്ലിപ്പായും നിറഞ്ഞ സിനിമാ വിവാദത്തിന് ഒടുവില്‍ ക്ലൈമാക്സ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: കാളിദാസന്‍ നായകനാകുന്ന ഹാപ്പി സര്‍ദാര്‍ സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടായ പ്രശ്നങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായിരുന്നു. നടി മാലാപാര്‍വ്വതിയുടെ തുറന്നു പറച്ചിലും അതിനെ പ്രതിരോധിക്കാന്‍ നിര്‍മ്മാതാവിന്റെ ഭാഗത്തു നിന്നുമുണ്ടായ ശ്രമങ്ങളുമാണ് സംഭവത്തെ വിവാദമാക്കിയത്. ഇതിനിടെ മാലാ പാര്‍വ്വതിയുടെ ഒരു ഓഡിയോ ക്ലിപ്പും പുറത്തുവന്നു. ഇതോടെ വിഷയം വളഷായി പൊതുസമൂഹത്തിലും ചര്‍ച്ചയായി. ക്ലിപ്പില്‍ മാലാ പാര്‍വ്വതി മമ്മൂട്ടിയുടെ പേരു പറഞ്ഞതും വിവാദമായി. എന്നാല്‍, താന്‍ ഉദ്ദേശിച്ചത് മമ്മൂട്ടിക്കാ എന്നാ ആളെയാണെന്നും മെഗാ സ്റ്റാര്‍ അല്ലെന്നും അവര്‍ പിന്നീട് ആവര്‍ത്തിച്ചു വ്യക്തമാക്കി.

ഇതിനിടെ സംഭവം കൂടുതല്‍ വഷളാകും മുമ്പ് സിനിമാ സംഘടനങ്ങള്‍ ഇടപെട്ട് പ്രശ്നം താല്‍ക്കാലികമായി പരിഹരിച്ചു. നടി മാലാ പാര്‍വതിയും ഹാപ്പി സര്‍ദാര്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഹസീബ് ഹനീഫും തമ്മിലുള്ള പ്രശ്‌നം ഒത്തുതീര്‍ന്നതായി സിനിമയുടെ അണിയറ പ്രവര്‍ത്തകരും അറിയിച്ചു. അമ്മയുടെയും ഫെഫ്കയുടെയും പ്രൊഡ്യൂസര്‍ അസോസിയേഷന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്‌നപരിഹാരമുണ്ടായത്. അമ്മയെ പ്രതിനിധീകരിച്ച് ഇടവേള ബാബുവും ബാബുരാജും ഉണ്ണി ശിവപാലും ചര്‍ച്ചയില്‍ പങ്കെടുത്തു. നിര്‍മ്മാതാക്കള്‍ക്കുവേണ്ടി ആന്റോ ജോസഫ്, രഞ്ജിത്ത്, സിയാദ് കോക്കര്‍ എന്നിവരും ഫെഫ്കയ്ക്കായി ബി ഉണ്ണികൃഷ്ണനും എത്തി. തെറ്റിദ്ധാരമൂലമുണ്ടായ പ്രശ്‌നമാണെന്ന് ഇരുവുരം തുറന്നു പറഞ്ഞു. സംഭവത്തിലെ നിയമനപടികള്‍ അവസാനിപ്പിക്കാനും പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കാനും ഇരുകൂട്ടരും ധാരണയിലെത്തി.

ഹാപ്പി സര്‍ദാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അണിയറ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് അപമാനം നേരിട്ടതായി നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ മാലാപാര്‍വതി ഫേസ്ബുക്ക് പോസ്റ്റടുകയായിരുന്നു. ഹാപ്പി സര്‍ദാര്‍ സിനിമയുടെ ലൊക്കേഷനില്‍ പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമുണ്ടായില്ലെന്നും, സെറ്റിലെ മറ്റ് പെണ്‍കുട്ടികളെ കൂടി കണക്കിലെടുത്ത് സ്വന്തം ചെലവില്‍ കാരവന്‍ എടുക്കേണ്ടി വന്നതായും മാലാ പാര്‍വതി വെളിപ്പെടുത്തിയിരുന്നു. നിര്‍മ്മാതാവിന്റെ ബുദ്ധിമുട്ട് മനസിലാക്കാതെ ലൊക്കേഷനില്‍ കാരവന്‍ വേണമെന്ന് വാശിപിടിക്കുന്ന നടിമാരാണ് മലയാള സിനിമയുടെ ശാപമെന്ന് സിനിമയുടെ ഫിനാന്‍സ് വിഭാഗത്തിലുള്ള സഞ്ജയ് പാല്‍ പറഞ്ഞതിനോടുള്ള പ്രതികരണമായാണ് മാലാ പാര്‍വതി ഹാപ്പി സര്‍ദാര്‍ ലൊക്കേഷനിലെ ദുരനുഭവം വിവരിച്ചത്.

നായികയ്ക്കും നായകനും കാരവന്‍ വേണ്ട, പക്ഷേ അമ്മ വേഷം ചെയ്ത നടിക്ക് കാരവന്‍ വേണം എന്നും മാലാപാര്‍വതിയെ സഞ്ജയ് പരിഹസിക്കുകയായിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് മൂന്ന് മുതല്‍ പിറ്റേ ദിവസം വെളുപ്പിന് ആറ് വരെ ജോലി ചെയ്യുന്ന ലൊക്കേഷനില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കായി സൗകര്യമൊരുക്കിയിടത്ത് ടോയ് ലറ്റ് ബ്ലോക്ക് ആയതിനാല്‍ സ്വന്തം കാശിന് കാരവാന്‍ വാടകയ്‌ക്കെടുക്കുകയായിരുന്നുവെന്ന് പാര്‍വതി വ്യക്തമാക്കി. മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാത്തതിനാലാണ് കാരവന്‍ വാടകയ്ക്ക് എടുത്തത്. ലൊക്കേഷനിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും കൂടി വേണ്ടിയാണ് ഇത് ചെയ്തതെന്നും നടി തുറന്നടിച്ചിരുന്നു.

അമ്മ നടിയാണെങ്കിലും മൂത്രമൊഴിക്കണമല്ലോ?. നായകനും നായികയ്ക്കും മാത്രമല്ലല്ലോ ആവശ്യങ്ങള്‍. 19,200 രൂപ കാരവന്‍ വാടകയായി നല്‍കിയ ബില്ലും മാലാ പാര്‍വതി പുറത്തുവിട്ടിരുന്നു. സുധീപ് ജോഷിയും ഗീതികാ സുധീപും ചേര്‍ന്നാണ് ഹാപ്പി സര്‍ദാറിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ലൊക്കേഷനില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് സൗകര്യമില്ലെന്ന് അറിയിച്ചപ്പോള്‍ നിര്‍മ്മാതാവ് മര്യാദവിട്ട് സംസാരിച്ചതായും പാര്‍വതി പറഞ്ഞിരുന്നു.ഹാപ്പി സര്‍ദാര്‍ രണ്ടാം ഘട്ട ചിത്രീകരണം എഴുപുന്നയില്‍ നടക്കുമ്പോഴായിരുന്നു സംഭവം. സിനിമയുടെ ഷൂട്ട് പൂര്‍ത്തിയായിട്ടുണ്ട്.

ഇതിനി പിന്നാലെയാണ് ഓഡിയോ ക്ലിപ്പു പുറത്തുവന്നത്. ക്ലിപ്പില്‍ താന്‍ പറയുന്നത് മെഗാ സ്റ്റാര്‍ മമ്മൂട്ടി അല്ലെന്നും മമ്മൂട്ടിക്ക എന്ന വ്യക്തിയെയാണ് എന്നുമാണ് മാലാ പാര്‍വതി പറയുന്നത്. മമ്മൂട്ടിക്ക് പെണ്ണുങ്ങളെ കൂട്ടികൊടുത്തതും,പരിപാടിയും നായകന്‍ പെണ്‍പിള്ളേരെ അടിച്ചോണ്ട് പോയതും എല്ലാം ഞാന്‍ പറയും എന്നാണ് ഓഡിയോ ക്ലിപ്പില്‍ മാലാ പാര്‍വതി പറഞ്ഞത്. മമ്മൂട്ടി എന്ന പേര് കേട്ടതോടെ സംഭവം മമ്മൂട്ടി തന്നെയാണോ എന്നത് മാലാ പാര്‍വതി വിശദീകരിക്കണമെന്നു ആവശ്യപ്പെട്ടു പ്രമുഖ നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍ രംഗത്ത് വന്നതോടെയാണ് അടുത്ത ഓഡിയോ ക്ലിപ്പില്‍ വിശദീകരണവുമായി മാലാ പാര്‍വതി രംഗത്ത് വന്നത്.

മമ്മൂട്ടി അങ്ങിനത്തെ വൃത്തികേടിനു കൂട്ട് നില്‍ക്കുന്ന ആളല്ലെന്നും വര്‍ഷങ്ങളായി തനിക്ക് മമ്മൂട്ടിയെ അറിയാം എന്നുമാണ് ലിബര്‍ട്ടി ബഷീര്‍ ഓഡിയോ ക്ലിപ്പില്‍ പറയുന്നത്. പല മമ്മൂട്ടിമാരും ഉണ്ടല്ലോ കേരളത്തില്‍. അത് മാലാ പാര്‍വതി ക്ലിയര്‍ ചെയ്യണം-ഇതാണ് ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കിയത്. തന്റെതെന്ന പേരില്‍ പ്രചരിക്കുന്ന ഓഡിയോയില്‍ താന്‍ ഉദ്ദേശിച്ചത് മലയാളത്തിലെ മെഗാ സ്റ്റാറിനെയല്ലെന്നും മറിച്ച് അദ്ദേഹത്തിന്റെ പേരിനോട് സാമ്യമുള്ള പേരുള്ളയാളാണ്. അയാള്‍ പോണ്ടിച്ചേരിയിലാണ്. ഇയാള്‍ തനിക്ക് മെസേജ് അയച്ചിട്ടുണ്ടെന്നും അയാളുടെ ഗള്‍ഫ് നമ്പര്‍ തന്റെ കയ്യില്‍ ഉണ്ടെന്നും മാലാ പാര്‍വ്വതി പറയുന്നു, കൂടാതെ ഇയാള്‍ സെറ്റില്‍ വന്ന് സ്ത്രീകളുടെ മുറിയില്‍ ഇരിക്കുകയും എല്ലാവരോടും മോശമായി പെരുമാറിയെന്നും മാലാ പാര്‍വ്വതി പറയുന്നു. അത് തനിക്ക് ഇഷ്ടമാവാത്തതുകൊണ്ട് തന്നെ അത് വിലക്കിയിരുന്നെന്നും പറയുന്ന താരം പ്രെഡക്ഷനിലുള്ള ആളുകള്‍ മുഴുവന്‍ സമയവും ചിത്രത്തിലെ നായകനെക്കുറിച്ച് അപവാദങ്ങള്‍ പറഞ്ഞ് നടക്കുകയായിരുന്നെന്നും പറയുന്നു. അതുകൊണ്ട് തന്നെ ഇങ്ങനെ പറഞ്ഞ ആളോട് തന്നെയാണ് താന്‍ ഇത്തരത്തില്‍ തിരിച്ച് പറഞ്ഞതെന്നും മാലാ പാര്‍വ്വതി വ്യക്തമാക്കുന്നുണ്ട്.

ചാനല്‍ പരിപാടികളിലൂടെ രംഗത്ത് വന്നു പിന്നീട് സിനിമയിലെത്തി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടിയാണ് മാലാ പാര്‍വതി. സിനിമയിലേക്കെത്തിയ താരം പിന്നീട് അമ്മ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. യുവതാരങ്ങളുടെ അമ്മ വേഷങ്ങളിലൂടെ തിളങ്ങുന്ന മാലാപാര്‍വ്വതി തന്റെ പുതിയ സിനിമാ സെറ്റിലെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതാണ് പുതിയ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. എന്തായാലും പ്രശ്നം വലുതായ് വലുതായ് മലയാള സിനിമയിലെ മെഗാ സ്റ്റാറിന്റെ പേര് വരെ മോശമായ് ഉപയോഗിച്ചു എന്ന ആരോപണം മാലാ പാര്‍വ്വതിക്കെതിരെയും എത്തി. എന്നാല്‍ അതിന് പിന്നാലെ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് വ്യക്തമാക്കി താരം തന്നെ എത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category