1 GBP = 92.50 INR                       

BREAKING NEWS

ഹോങ്കോങ് പ്രക്ഷോഭകാരികള്‍ ഭീകരരാണെന്ന്; സംയമനത്തിന്റെ ഭാഷ അധിക നേരം സംസാരിക്കാന്‍ കഴിയില്ല; ഹോങ്കോങ് പ്രക്ഷോഭകാരികളോട് യുദ്ധം പ്രഖ്യാപിച്ച് ചൈന; അതിര്‍ത്തിയിന്‍ വന്‍ സേനാ വിന്യാസം; ഹോങ്കോങിന്റെ സ്വയംഭരണാവകാശം മാനിക്കണമെന്ന് ലോക രാഷ്ട്രങ്ങള്‍; അമേരിക്കയുടെ ഇടപെടലാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് തിരിച്ചടിച്ച് ചൈന

Britishmalayali
kz´wteJI³

ഹോങ്കോങ്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹോങ്കോങില്‍ നടന്ന് കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍ ഭീകരതയ്ക്ക് വഴി മാറുന്നുവെന്ന് ചൈന. പ്രക്ഷോഭകാരികളെ ഭീകരരെന്നു മുദ്രകുത്തിയ ചൈന, സംയമനത്തിന്റെ ഭാഷയില്‍ അധികനേരം സംസാരിക്കാനാകില്ലെന്നും സൈനിക നടപടികളിലേക്ക് പോകേണ്ടിവരുമെന്നും മുന്നറിയിപ്പു നല്‍കി. പ്രക്ഷോഭകാരികള്‍ വിമാനത്താവളത്തിലെത്തിയതിനെ തുടര്‍ന്ന് സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നതാണ് സ്വരം കടുപ്പിക്കാന്‍ ചൈനയെ പ്രേരിപ്പിച്ചത്. പ്രതിഷേധക്കാര്‍ പൊലീസിനു നേരെ പെട്രോള്‍ ബോംബ് ഉള്‍പ്പെടെ ഉപയോഗിച്ചതിലൂടെ രണ്ടു മാസം പിന്നിട്ട പ്രക്ഷോഭം 'ഭീകരത'യുടെ തലത്തിലേക്കു മാറിയെന്നാണു ചൈന പറയുന്നത്. പ്രത്യേക ഭരണ പദവിയുള്ള ഹോങ്കോങിലെ കുറ്റവാളികളെ വിചാരണക്കായി ചൈനയ്ക്ക് വിട്ടുകൊടുക്കാന്‍ അനുവദിക്കുന്ന പുതിയ ബില്ലിനെതിരെയാണ് ജനങ്ങള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്. ചൈനക്ക് ഹോങ്കോങിന് മേല്‍ കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലാണ് ഇതെന്ന് ജനങ്ങളുടെ വാദം.

ഷെന്‍സെന്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ചൈനീസ് അര്‍ധ സൈനിക വിഭാഗങ്ങളുടെ നൂറുകണക്കിനു വാഹനങ്ങള്‍ വ്യാഴാഴ്ച ഇടം പിടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സാഹചര്യം ഇത്രമാത്രം വഷളായ അവസ്ഥയില്‍ സൈനിക ഇടപെടലിന് ചൈന തയാറാകില്ലെന്നു തന്നെയാണു പൊതുവെ ഉള്ള വിലയിരുത്തല്‍. എന്നാല്‍ ഹോങ്കോങില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ യുഎസിന് പങ്കുണ്ടെന്നാണ് ചൈനയുടെ ആരോപണം. യുദ്ധത്തിന് സജ്ജമായ രീതിയിലുള്ള സൈനികവിന്യാസം ആശങ്കാജനകമാണെന്ന് യു എസ് വ്യക്തമാക്കിയിരുന്നു. പ്രക്ഷോഭകാരികളോട് ജനാധിപത്യരീതിയില്‍ ഇടപെടണമെന്നും യു എസ് ആവശ്യപ്പെട്ടു. അത് പോലെ തന്നെ ഹോങ്കോങിന്റെ സ്വയംഭരണാവകാശം മാനിക്കാന്‍ ചൈന തയാറാകണമെന്നാണ് യു എസിന്റെ നിലപാട്. എന്നാല്‍ യു എസിന്റെ നിലപാടുകളോട് കടുത്ത ഭാഷയിലാണ് ചൈന പ്രതികരിച്ചത്. ഇരുമ്പുവടികളുമായി പൊലീസിനെ ആക്രമിക്കുന്ന പ്രതിഷേധക്കാര്‍ക്കു യുഎസിലേക്കു ചെല്ലാമെന്നും, യുഎസ് എത്ര ജനാധിപത്യപരമായാണ് ഇടപെടുന്നതെന്നു നേരിട്ട് കണ്ടറിയാമെന്നും ചൈന പറഞ്ഞു.

തിങ്കളാഴ്ച മുതലാണ് ഹോങ്കോങ് വിമാനത്താവളത്തിലേക്ക് പ്രക്ഷോഭം ആരംഭിച്ചത്. അയ്യായിരത്തോളം വരുന്ന പ്രക്ഷോകര്‍ വിമാനത്താവളത്തില്‍ തടിച്ച് കൂടിയത് പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും. എല്ലാ വിമാനങ്ങളും റദ്ദാക്കുകയും യാത്രക്കാരോട് ഹോങ്കോങിലേക്ക് വരരുതെന്ന് അറിയിക്കുകയും ചെയ്തു. 160 ലേറെ വിമാന സര്‍വ്വീസുകളാണ് റദ്ദാക്കിയത്. പ്രതിഷേധക്കാര്‍ വിമാനത്താവളത്തില്‍ ബാരിക്കേഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. 'കണ്ണ് തിരികെ നല്‍കുക' എന്ന മുദ്രാവാക്യവും ഉപരോധത്തില്‍ മുഴങ്ങി. പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു യുവതിയുടെ വലതുകണ്ണിനു ഗുരുതരമായി പരുക്കേറ്റിരുന്നു. എന്നാല്‍ യാത്രക്കാരുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടേണ്ടി വന്നതില്‍ ദുഃഖമുണ്ടെന്ന് പ്രക്ഷോഭകര്‍ പറയുകയും എല്ലാവരോടും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. വിമാനത്താവളം തുറന്നതോടെ ദയവായി ഞങ്ങളുടെ ക്ഷമാപണം സ്വീകരിക്കുക എന്ന പ്ലക്കാര്‍ഡുകളുമായാണ് പ്രക്ഷോഭകര്‍ എത്തിയത്. പ്രവര്‍ത്തനം നിര്‍ത്തിവച്ച ഹോങ്കോങ് വിമാനത്താവളം ബുധനാഴ്ചയാണു തുറന്നത്. വിമാനത്താവളം ഉപരോധിച്ചതിന് 5 പേര്‍ ശനിയാഴ്ച അറസ്റ്റിലായതോടെ കുറ്റവാളിക്കൈമാറ്റ ബില്ലുമായി ബന്ധപ്പെട്ട് ജൂണില്‍ ആരംഭിച്ച സമരത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 600 കടന്നു.

പ്രതിഷേധം അതിരുവിട്ട് അരാജകത്വത്തിലേക്കു നീങ്ങുകയാണെന്ന് ഹോങ്കോങ് ചീഫ് എക്സിക്യുട്ടിവ് കാരി ലാം പറഞ്ഞത്. ബ്രിട്ടനില്‍നിന്നു തിരിച്ചെടുത്ത സമയത്ത് ഹോങ്കോങ്ങിനുണ്ടായിരുന്ന അവകാശങ്ങളില്‍ ചൈന വെള്ളം ചേര്‍ക്കുന്നുവെന്നും ദുരുപയോഗം ചെയ്യുന്നുവെന്നുമാണ് പ്രക്ഷോഭകരുടെ പരാതി. ചൈനയെ അനുകൂലിക്കുന്ന കാരി ലാം രാജി വയ്ക്കണമെന്നും അവര്‍ പറയുന്നു. ചൈനയുടെ പിന്തുണയോടെയാണ് ചീഫ് എക്സിക്യൂട്ടിവ് കാരി ലാം ഇപ്പോള്‍ ഭരണം നടത്തുന്നത്. ബില്ലിനെത്തുടര്‍ന്ന് ഉണ്ടായ പ്രക്ഷോഭത്തിലെ നാശനഷ്ടങ്ങള്‍ക്കു കാരി ലാം ജനങ്ങളോടു മാപ്പ് പറഞ്ഞിരുന്നു. കുറ്റവാളി കൈമാറ്റ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് മാസം മുന്‍പ് തുടങ്ങിയ പ്രതിഷേധത്തെ തുടര്‍ന്ന് നിയമം പിന്‍വലിച്ചുവെങ്കിലും പൊലീസ് ക്രൂരതയെക്കുറിച്ചു സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭകാരികള്‍ പ്രതിഷേധം തുടരുകയായിരുന്നു. ഇപ്പോഴത് ചൈനയില്‍ നിന്നും കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന തരത്തില്‍ സംഘടിതമായി മാറുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category