1 GBP = 88.70 INR                       

BREAKING NEWS

ഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം; രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരിമാര്‍ക്ക് ഒരു സമ്മാനം എന്ന് പറഞ്ഞ് പ്രഖ്യാപനം നടത്തിയത് കെജ്രിവാള്‍; പദ്ധതിയുടെ ചെലവിന് വേണ്ടി നീക്കി വെക്കുന്നത് 700 കോടി രൂപ; സൗജന്യ വൈദ്യുതി പ്രഖ്യാപനത്തിന് പിറകെ സൗജന്യ ബസ് യാത്രയും ഏറ്റെടുത്ത് ജനങ്ങള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി:ഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഒക്ടോബര്‍ 29 മുതല്‍ ഡല്‍ഹിയില്‍ എല്ലാ സര്‍ക്കാര്‍ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരിമാര്‍ക്ക് ഒരു സമ്മാനം എന്നു പറഞ്ഞാണ് സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ കേജ്രിവാള്‍ ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയിലെ സര്‍ക്കാര്‍ ബസുകള്‍, ക്ലസ്റ്റര്‍ ബസുകള്‍ എന്നിവയിലാണു സൗജന്യയാത്ര ഒരുങ്ങുക. സ്ത്രീസുരക്ഷയിലൂന്നിയ പൊതു ഗതാഗതം സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് കേജ്രിവാള്‍ പറഞ്ഞു. 700 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ഇത് സര്‍ക്കാര്‍ വഹിക്കുമെന്നും എന്നാല്‍ ബസ് ടിക്കറ്റ് എടുക്കാന്‍ കഴിയുന്നവര്‍ അത് ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.

സര്‍ക്കാര്‍ ബസുകളില്‍ യാത്ര ചെയ്യുന്ന 40 ലക്ഷം യാത്രക്കാരില്‍ 30 ശതമാനവും സ്ത്രീകളാണ്. ഉയര്‍ന്ന നിരക്ക് കാരണവും സുരക്ഷയുടെ പേരിലും യാത്ര ലഭിക്കാത്ത സ്ത്രീകള്‍ക്കു തീരുമാനം ഗുണകരമാകുമെന്നാണ് കരുതുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങേണ്ടിവന്ന കനത്ത പരാജയം നിയമസഭാ തിരഞ്ഞെടുപ്പിലൂടെ മറികടക്കുകയെന്ന ലക്ഷ്യമാണു തീരുമാനത്തിനു പിന്നിലെന്നു രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. യാത്ര സൗജന്യമാക്കുന്നതുവഴി സ്ത്രീകളെ പൊതുഗതാഗത സംവിധാനത്തിലേക്കു കൂടുതലായി ആകര്‍ഷിക്കാനും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനും കഴിയുമെന്നാണു സര്‍ക്കാര്‍ കരുതുന്നത്. ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാന്‍ കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഈ വര്‍ഷം ജൂണിലാണ് ഡല്‍ഹിയിലെ പൊതുഗതാഗതം സ്ത്രീസൗഹാര്‍ദമാക്കുക എന്ന ലക്ഷ്യത്തോടെ ഡല്‍ഹി മെട്രോയും സര്‍ക്കാര്‍ ബസുകളും സൗജന്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. ഡല്‍ഹി മെട്രോയില്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ക്ക് തുല്യ പങ്കാളിത്തമാണുള്ളത്. മെട്രോ യാത്ര സൗജന്യമാക്കുന്നതില്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് എതിര്‍പ്പുള്ളതിനാല്‍ അത് സാധ്യമാക്കുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല.

തീരുമാനം മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യതയും സര്‍ക്കാരിനു കണക്കിലെടുക്കേണ്ടി വരും. മെട്രോയിലെ നിരക്ക് ഉയര്‍ത്തലുമായി ബന്ധപ്പെട്ടു ഡല്‍ഹി സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മില്‍ തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. നേരത്തേ 200 യൂണിറ്റില്‍ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതിയെന്ന പ്രഖ്യാപനം അരവിന്ദ് കേജ്രിവാള്‍ നടത്തിയിരുന്നു. 201 മുതല്‍ 400 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും ബില്‍ തുകയുടെ പകുതി ഈടാക്കി ബാക്കി പകുതി സബ്‌സിഡി നല്‍കുമെന്നും കേജ്രിവാള്‍ പറഞ്ഞിരുന്നു. ഇന്ന് രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ വൈദ്യുതി ലഭിക്കുന്നത് ഡല്‍ഹിയിലാണ്. ചരിത്രപരമായ തീരുമാനം എന്നാണ് ഇതിനെ ആള്‍ക്കാര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ടുള്ള തീരുമാനങ്ങളാണ് ഇതെന്നാണ് ബിജെപി പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category