1 GBP = 88.40 INR                       

BREAKING NEWS

സണ്‍ഗ്ലാസും ഗൗച്ചയുമൊക്കെ ധരിച്ച് നൃത്തം ചെയ്തത് സ്വതന്ത്ര്യദിനത്തില്‍; അനുയായികളോടൊപ്പം സന്തോഷം പങ്ക് വെച്ചത് പാട്ടും നൃത്തവുമായി; ലോക്സഭയിലെ അടിപൊളി പ്രസംഗത്തിന് പിന്നാലെ ലഡാക് എംപിയുടെ നൃത്തവും സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

Britishmalayali
kz´wteJI³

ലഡാക്ക്:പാട്ടും നൃത്തവുമായി ലഡാക് എംപി ജമ്യാങ് സെറിങ് നംഗ്യാല്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ താരമാകുന്നു. ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് ലോക്സഭയില്‍ അടിപൊളി പ്രസംഗം നടത്തി ആള്‍ക്കാരുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു എം പി. തുടര്‍ന്ന് ഇപ്പോള്‍ സ്വാതന്ത്ര്യദിനം സണ്‍ഗ്ലാസും പരമ്പരാഗത വസ്ത്രമായ ഗൗച്ചയും ധരിച്ച് അനുയായികളോടൊപ്പം നൃത്തം ചെയ്യുന്ന നംഗ്യാലിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ മോദി സര്‍ക്കാരിന്റെ തീരുമാനത്തെ പ്രകീര്‍ത്തിച്ച് ലോക്സഭയില്‍ നടത്തിയ പ്രസംഗത്തോടെയാണ് നംഗ്യാല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. പ്രസംഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളര്‍ പ്രശംസിച്ചിരുന്നു. ലഡാക്ക് മേഖലയില്‍ നിന്നുള്ള പൗരന്മാര്‍ക്ക് പ്രചോദനമാകുന്നതാണു ജമ്യാങിന്റെ വാക്കുകളെന്നാണ് മോദി പറഞ്ഞത്. തുടര്‍ന്ന് നംഗ്യാലിന് ഫേസ്ബുക്കില്‍ നിരവധി ഫ്രണ്ട് റിക്വസ്റ്റുകള്‍ വന്നിരുന്നു. എല്ലാ റിക്വസ്റ്റുകളും സ്വീകരിക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞ് കൊണ്ട് പോസ്റ്റ ഇടേണ്ട് അവസ്ഥയിലെത്തി ലഡാക്ക് എം പി.

ലഡാക്ക് ഇന്നും വികസിച്ചിട്ടില്ലെന്നും കശ്മീരിന്റെ പ്രത്യേക പദവിയും കോണ്‍ഗ്രസുമാണ് അതിന് കാരണമെന്നും ഒമര്‍ അബ്ദുല്ലയുടെ നാഷണല്‍ കോണ്‍ഫറന്‍സിന്റെയും മെഹ്ബൂബ മുഫ്തിയുടെ പിഡിപിയുടെയും പ്രക്ഷോഭങ്ങളെ അവഗണിക്കണം. അവര്‍ സംസ്ഥാനത്തെ കുടുംബസ്വത്തായാണ് കാണുന്നതെന്നും നംഗ്യാല്‍ ലോക്സഭയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. ലഡാക്കിലേക്ക് മടങ്ങിയെത്തിയ നംഗ്യാല്‍ ദേശീയ പതാകയേന്തി നൃത്തം ചെയ്യുന്ന വിഡിയോ കഴിഞ്ഞയാഴ്ച ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category