1 GBP = 88.40 INR                       

BREAKING NEWS

മദ്യലഹരിയില്‍ എയര്‍ലൈന്‍ ജീവനക്കാരോട് പറഞ്ഞത് ബാഗില്‍ ബോംബാണെന്ന്; ആളാകാന്‍ പറഞ്ഞ തമാശ മുടക്കിയത് രവിനാരായണന്റെ വിദേശയാത്ര; ചാലക്കുടി സ്വദേശി സ്വാതന്ത്ര്യദിനത്തില്‍ എട്ടിന്റെ പണി ഏണിവെച്ച് പിടിച്ചത് ഇങ്ങനെ

Britishmalayali
kz´wteJI³

നെടുമ്പാശേരി: മദ്യലഹരിയില്‍ എയര്‍ലൈന്‍ ജീവനക്കാരനോട് പറഞ്ഞ തമാശ മുടക്കിയത് വിദേശ യാത്ര. ചാലക്കുടി സ്വദേശി വി എന്‍ രവിനാരാണനാണ് ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എട്ടിന്റെ പണി കിട്ടുന്ന തമാശ പറഞ്ഞത്. നെടുമ്പാശേരിയില്‍ നിന്നും ശ്രീലങ്കന്‍ എയര്‍വേയ്സില്‍ കൊളംബോ വഴി ദോഹയിലേക്ക് പോകാനെത്തിയതായിരുന്നു ചാലക്കുടി ഇലഞ്ഞിപ്പാറ വള്ളത്തുപറമ്പില്‍ വി.എന്‍. രവിനാരായണന്‍ എന്ന അരുപത്കാരന്‍. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിശോധനയ്ക്കിടെ എയര്‍ലൈന്‍ ജീവനക്കാരനോട് ബാഗില്‍ ബോംബാണെന്ന് തമാശ പറഞ്ഞതോടെ ഇയാള്‍ പുലിവാല്‍ പിടിച്ചു.

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. വിമാനത്താവളത്തിലെ പതിവ് സുരക്ഷ പരിശോധനകള്‍ക്ക് ശേഷം രവി ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍ കയറി ഒന്ന് 'മിനുങ്ങി'. ശേഷം വിമാനത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് യാത്രക്കാരുടെ ബാഗുകള്‍ വിമാനക്കമ്പനി ജീവനക്കാര്‍ വീണ്ടും പരിശോധിച്ചത്. ഇത് ഇഷ്ടപ്പെടാതിരുന്ന രവി ബാഗില്‍ ബോംബാണെന്ന് പറയുകയായിരുന്നു. ഇതോടെ വിമാനകമ്പനി ജീവനക്കാര്‍ വിവരം സിഐ.എസ്.എഫിന് കൈമാറി. തുടര്‍ന്ന് വിശദപരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്തിയില്ല. എന്നാല്‍ യാത്രക്കാരനെ നെടുമ്പാശേരി പൊലീസിന് കൈമാറി.

വ്യാജ പ്രചാരണം നടത്തി പൊതുഗതാഗതത്തെ തടസപ്പെടുത്തിയതിന് 118 (ബി) പൊലീസ് ആക്ട് പ്രകാരം പ്രതിക്കെതിരെ കേസെടുത്ത് ജാമ്യത്തില്‍ വിട്ടതായി സിഐ പി.എം. ബൈജു പറഞ്ഞു. സൗദിയില്‍ ഓയില്‍ കമ്പനിയില്‍ 30 വര്‍ഷത്തോളമായി ജോലി ചെയ്യുകയാണ് രവി നാരായണന്‍. വിശദമായ പരിശോധനയില്‍ മറ്റ് കേസുകളില്‍ പ്രതിയല്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ പൊലീസ് വിട്ടയച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category