1 GBP = 92.50 INR                       

BREAKING NEWS

കേരളത്തില്‍ മുത്തലാഖ് നിരോധന നിയമ പ്രകാരം ആദ്യ അറസ്റ്റ്; ഓഗസ്റ്റ് ഒന്നിന് വീട്ടില്‍ നിന്ന് വിളിച്ചിറക്കി ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന് പരാതിയില്‍ അറസ്റ്റിലായത് കോഴിക്കോട് സ്വദേശി ഇ കെ ഉസാം; അറസ്റ്റിലേക്ക് നയിച്ച നിര്‍ണായക ഉത്തരവിട്ടത് താമരശ്ശേരി കോടതി; ഉസാം ഭാര്യയെ മുത്തലാഖ് ചൊല്ലിയത് പന്തീരാങ്കാവിലുള്ള മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച ശേഷം അവര്‍ക്കൊപ്പം ജീവിക്കുന്നതിന് വേണ്ടി

Britishmalayali
kz´wteJI³

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മുത്തലാഖ് നിരോധന നിയമപ്രകാരം സംസ്ഥാനത്ത് ആദ്യ അറസ്റ്റ്. കോഴിക്കോട് മുക്കം സ്വദേശി ഇ കെ ഉസാമാണ് അറസ്റ്റിലായത്. കോഴിക്കോട് ചുള്ളിക്കാപ്പറമ്പ് ഇ കെ. ഉസാമിനെയാണ് അറസ്റ്റ് ചെയ്തത്. താമരശേരി കോടതിയുടെ ഉത്തരവ് പ്രകാരമാണ് അറസ്റ്റ്. മുക്കം സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് ഒന്നിന് ഉസാം യുവതിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മുത്തലാഖ് ചൊല്ലി എന്നാണ് പരാതിയില്‍ പറയുന്നത്.

2011ലാണ് ഇരുവരും വിവാഹിതരായത്. 2017ലാണ് യുവതിയും ഇയാളും തമ്മില്‍ തര്‍ക്കങ്ങള്‍ ആരംഭിച്ചത്. ഉസാമിന്‍ പന്തീരാങ്കിവിലുള്ള മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിട്ടുണ്ടെന്നും അവര്‍ക്കൊപ്പം ജീവിക്കുന്നതിനാണ് മുക്കം സ്വദേശിനെ മുത്തലാഖ് ചൊല്ലിയതെന്നും പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തെ കുറിച്ച് മുക്കം പൊലീസിനും വടകര റൂറല്‍ എസ്പിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്. പരാതിക്കാരിയെ ഉസാമും അയാളുടെ അമ്മയും ചേര്‍ന്ന് പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ ഉണ്ട്.

യുവതിയെ മൂന്നു തവണ തലാഖ് ചെയ്ത് ഭര്‍ത്താവായ ഇ.കെ ഉസാം ഒഴിവാക്കുകയായിരുന്നു. യുവതിക്ക് ജീവിതച്ചെലവ് നല്‍കാന്‍ പോലും ഇയാള്‍ തയാറായില്ല. തുടര്‍ന്നാണ് പരാതിയുമായി യുവതി കോടതിയില്‍ എത്തിയത്. തുടര്‍ന്ന് കേസില്‍ വാദം കേട്ട കോടതി ഉസാമിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയായരുന്നു. നീതി ലഭിച്ചെന്ന് യുവതി പിന്നീട് പറഞ്ഞു. അതേസമയം കേരളത്തിലെ ആദ്യ മുത്തലാഖ് അസ്റ്റില്‍ നിയമ നടപടികളിലേക്ക് നീങ്ങുമെന്നാണ് പുറത്തുവരുന്ന സൂചന.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മുത്തലാഖ് ബില്ലില്‍ (മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍) മുസ്ലിം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുന്ന വ്യവസ്ഥകളാണുള്ളത്. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന പുരുഷന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കും. വാക്കുകള്‍ വഴിയോ ടെലിഫോണ്‍ കോള്‍ വഴിയോ എഴുത്തിലോ ഇലക്ട്രോണിക് മാധ്യമങ്ങളായ വാട്‌സാപ് എസ്എംഎസ് വഴിയോ തലാഖ് ചൊല്ലിയാലും അതു നിയമവിധേയമല്ല. മുത്തലാഖ് കേസില്‍ പ്രതിയായ പുരുഷന് ജാമ്യം നല്‍കാന്‍ കേസിലെ ഇരയായ സ്ത്രീയുടെ അനുമതിയോടെ മജിസ്‌ട്രേറ്റിന് അധികാരമുണ്ട്. കുട്ടികളുടെ സംരക്ഷണത്തിനുള്ള സ്ത്രീയുടെ അപേക്ഷയിലും മജിസ്‌ട്രേട്ടിന്റെ വിധി അന്തിമമായിരിക്കും.

മുത്തലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ അവരുടെ അടുത്ത ബന്ധുക്കള്‍ക്കോ ഒരു എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നതിലൂടെ മുത്തലാഖ് ചൊല്ലിയ ആള്‍ക്കെതിരെ കുറ്റം ചുമത്താനാകും. മുത്തലാഖിന് വിധേയയായ സ്ത്രീയുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ ഇത്തരത്തില്‍ കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് ജാമ്യം ലഭിക്കുകയുള്ളൂ.

2018 ഓഗസ്റ്റിലാണ് മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രിം കോടതി വിധിച്ചത്. ഇതേത്തുടര്‍ന്ന് വിഷയം പഠിക്കാന്‍ മോദി സര്‍ക്കാര്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവര്‍ അടങ്ങുന്ന സമിതിയെ നിയോഗിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതും പിന്നീട് രാജ്യസഭ പാസാക്കുന്നതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category