1 GBP = 92.50 INR                       

BREAKING NEWS

'ദേവാസുരത്തിലെ മോഹന്‍ലാല്‍ സ്റ്റൈലില്‍ ഒരാള്‍ കാറില്‍ നിന്നും ഓടി ഇറങ്ങി വന്ന് പൊതിരെ തല്ല് തുടങ്ങി; കാറില്‍ നിന്ന് വലിച്ചിറക്കി എന്നെ തല്ലുന്നത് കണ്ട് വന്ന ഹൃദ്രോഗിയായ അച്ഛനെ ഒറ്റയടിക്ക് തള്ളി താഴെയിട്ടു; അമ്മയെയും തല്ലി; ഭാര്യയെ മാറിന് പിടിച്ചാണ് തള്ളിയത്; എന്റെ പപ്പയെ തല്ലല്ലെ അങ്കിള്‍ എന്ന് എട്ടുവയസുകാരി മകള്‍ കരഞ്ഞുപറഞ്ഞു': മലപ്പുറത്ത് സൈനികനും കുടുംബത്തിനും നേരേ കാറ് തടഞ്ഞ് നിര്‍ത്തി ആക്രമണം; വാദിയെ പ്രതിയാക്കി പൊലീസും

Britishmalayali
എം മനോജ് കുമാര്‍

മലപ്പുറം: മലപ്പുറം ഗുണ്ടാസംഘങ്ങളുടെ കേന്ദ്രമാവുകയാണോ? ഒരു കാരണവും കൂടാതെ കാര്‍ തടഞ്ഞു നിര്‍ത്തി ഗുണ്ടകളെപ്പോലെ കാര്‍ യാത്രികരെ ആക്രമിക്കുന്ന സംഭവങ്ങള്‍ മലപ്പുറത്ത് പെരുകുകയാണ്. കഴിഞ്ഞ ഒന്ന് രണ്ടു മാസങ്ങള്‍ക്കിടെയാണ് ലേഡി ഡോക്ടറേയും കുടുംബത്തെയും ഒരു സംഘം ഗുണ്ടകള്‍ കുറ്റിപ്പുറത്തിനു സമീപം കാറില്‍ നിന്നിറക്കി മര്‍ദ്ദിച്ചത്. ഈ സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കുറ്റക്കാരെ അറസ്റ്റ് ചെയ്യാനും പൊലീസ് മടിച്ചിരുന്നു. മറുനാടന്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും തുടര്‍ന്നു സമ്മര്‍ദ്ദം മുറുകുകയും ചെയ്തപ്പോഴാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 

ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇത് കുറ്റക്കാര്‍ക്ക് ഊരിപ്പോരാന്‍ വഴിയൊരുക്കുന്നതുമായിരുന്നു. ലേഡി ഡോക്ടര്‍ ആക്രമിക്കപ്പെട്ട സംഭവം വിവാദമായി തുടരവേ തന്നെയാണ് കഴിഞ്ഞയാഴ്ച കശ്മീരിലെ സൈനികനും കുടുംബത്തെയും ഒരു സംഘം സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമണം നടക്കുന്നത്. കശ്മീരിലെ സൈനിക ഉദ്യോഗസ്ഥനായ സുനില്‍ബാബുവും കുടുംബവുമാണ് മലപ്പുറം കരിപ്ര മുണ്ടയില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ആക്രമിക്കപ്പെട്ടത്. ഒരു പ്രകോപനവും കൂടാതെയാണ് നിരപരാധികളായ കാര്‍ യാത്രികര്‍ ആക്രമിക്കപ്പെട്ടത്. ഇവരെ ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നിറക്കി മര്‍ദ്ദിക്കുകയായിരുന്നു.

കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഈ സംഭവത്തെക്കുറിച്ച് ലഭിച്ച പരാതിയെ തുടര്‍ന്ന് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും കുറ്റക്കാര്‍ക്കെതിരെ ഒരു നടപടിയും വന്നിട്ടില്ല. പ്രതികള്‍ പ്രബലരായതിനാല്‍ ഇവരെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് സൈനികനായ സുനില്‍ ബാബുവിന്റെ ആക്ഷേപം. 'അക്കരമ്മല്‍ സിറാജ്, കച്ചേരി റഫീഖ്, ചേലയ്ക്കല്‍ സുലൈമാന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് ഞങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്, സുനില്‍ ബാബു പറയുന്നു.

എന്നാല്‍,ഞങ്ങളുടെ പരാതിയില്‍ പ്രതികളെ അറസ്റ്റ് ചെയ്യാതെ കൗണ്ടര്‍ പെറ്റീഷന്‍ നല്‍കാനുള്ള അവസരം പ്രതികള്‍ക്ക് നല്‍കി. ഞങ്ങളുടെ പരാതി കയ്യില്‍വെച്ച പൊലീസ് പ്രതികളില്‍ നിന്നും വേറെ പരാതി എഴുതി വാങ്ങി. ഇപ്പോള്‍ ഞങ്ങള്‍ അവരെ മര്‍ദ്ദിച്ചതായും കേസ് വന്നിരിക്കുന്നു. ഇതാണ് സുനില്‍ബാബു മറുനാടന്‍ മലയാളിയോട് പറഞ്ഞത്. കൈക്ക് അംഗഭംഗം സംഭവിച്ച എനിക്ക് ആരെയും ആക്രമിക്കാന്‍ കഴിയില്ല. പിതാവ് ഹൃദ്രോഗിയും. എങ്ങിനെ ഞങ്ങള്‍ അവരെ ആക്രമിക്കും? ഞങ്ങളെ അവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. എന്നിട്ട് ഇപ്പോള്‍ ഞങ്ങള്‍ക്കെതിരെയും കേസ് വന്നിരിക്കുന്നു-സുനില്‍ ബാബു പറയുന്നു.

സുനില്‍ ബാബുവിന്റെ ഭാര്യയും ഹൃദ്രോഗിയായ അച്ഛനും പ്രായമായ അമ്മയുമാണ് ആക്രമിക്കപ്പെട്ടത്. കശ്മീരില്‍ വെച്ച് അപകടം സംഭവിച്ചതിനാല്‍ ചില വിരലുകള്‍ അറ്റുപോയ സൈനികനാണ് സുനില്‍ ബാബു. ഈ സുനില്‍ ബാബുവിനെയാണ് കാറില്‍ നിന്നും വിളിച്ചിറക്കി ഗുണ്ടാസംഘം തല്ലിയത്. സുനില്‍ ബാബുവിനെ തല്ലുന്നത് കണ്ടു ഓടിവന്ന ഹൃദ്രോഗിയായ അച്ഛനെ കാറില്‍ എത്തിയ ഗുണ്ടാസംഘം ഒരൊറ്റയടിക്ക് അടിച്ചു താഴെയിട്ടു. മൂക്കിനു ഗുരുതരമായ പരുക്കാണ് അച്ഛനു ഏറ്റത്. ഭാര്യയെ മാറിനു പിടിച്ചു തള്ളുകയും പ്രായമായ അമ്മയെയും അച്ഛനൊപ്പം തള്ളിയിടുകയും ചെയ്തു.

കൂട്ട മര്‍ദ്ദനമാണ് അരമണിക്കൂറിനുള്ളില്‍ നടന്നത്. സൈനികനെയും കുടുംബത്തെയും നടുറോഡിലിട്ടു ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടിട്ടും തടിച്ചു കൂടിയവര്‍ കാഴ്ചക്കാരെ പോലെ നോക്കിനില്‍ക്കുകയാണ് ചെയ്തത്. മര്‍ദ്ദിക്കുന്നവര്‍ പ്രബലരായതിനാലാണ് മര്‍ദ്ദനം കണ്ടിട്ടും നാട്ടുകാര്‍ അനങ്ങാതെ നിന്നത് എന്നാണ് ലഭിക്കുന്ന വിവരം. കുറ്റിപ്പുറത്ത് വെച്ച് കാര്‍ യാത്രികയായ ലേഡി ഡോക്ടറും കുടുംബവും ആക്രമിക്കപ്പെട്ടപ്പോഴും നാട്ടുകാര്‍ കൈകെട്ടി നിന്നതായി ലേഡി ഡോക്ടറും മറുനാടന്‍ മലയാളിയോട് പറഞ്ഞിരുന്നു. സമാന സംഭവമാണ് കരിപ്രമണ്ണയില്‍ നടന്നതും. സംഭവത്തെക്കുറിച്ച് സുനില്‍ ബാബു മറുനാടനോട് പറഞ്ഞത് ഇങ്ങിനെ:

നടുറോഡില്‍ ഞങ്ങള്‍ക്ക് ഏറ്റത് ക്രൂരമര്‍ദ്ദനം; പൊലീസ് ശ്രമിച്ചത് പ്രതികളെ രക്ഷിക്കാന്‍

ഓഗസ്ത് ഒമ്പതിനു ഉച്ചയ്ക്ക് ആണ് മര്‍ദ്ദനം എല്‍ക്കുന്നത്. ഞങ്ങള്‍ പെങ്ങളുടെ വീട്ടില്‍ പോയി സ്വന്തം വീട്ടിലേക്ക് തിരിച്ചു പോവുകയായിരുന്നു. മലപ്പുറം പുത്തനെഴിയില്‍ നിന്നും ആമപ്പൊയിലിലേക്ക് ആണ് ഞങ്ങളുടെ യാത്ര. എന്റെ വീട് ആമപ്പൊയിലിലാണ്. ആക്രമണം നടക്കുന്നത് കരിപ്രമുണ്ട എന്ന സ്ഥലത്ത് വച്ചാണ്. ഞങ്ങള്‍ യാത്ര തുടരവേ ഒരു വണ്ടി പെട്ടെന്ന് ഞങ്ങളുടെ മുന്നിലേക്ക് വന്നു. അവര്‍ എന്തോ ആംഗ്യം കാണിച്ചു. എന്താണ് എന്ന് എനിക്ക് മനസിലായില്ല. ഞാന്‍ വണ്ടി നിര്‍ത്തി. എന്താണ് എന്ന് അന്വേഷിച്ചു. എന്റെ ചില വിരലുകള്‍ ശ്രീനഗറില്‍ നിന്നും വന്ന അപകടത്തില്‍ അറ്റ് പോയതാണ്. അതുകൊണ്ട് കൈയ്ക്ക് ചലന ശേഷി കുറവാണ്. കൈ കൊണ്ട് എല്ലാം ചെയ്യാം. പക്ഷെ എല്ലാം ശ്രദ്ധിച്ച് ചെയ്യണം. അതിനാണ് ഞാന്‍ വണ്ടി നിര്‍ത്തിയത്. നല്ല ചാറ്റല്‍മഴയുണ്ടായിരുന്നു. എന്താണ് എന്ന് ചോദിച്ചതും ദേവാസുരത്തിലെ മോഹന്‍ലാലിനെപ്പോലെ ഒരാള്‍ കാറില്‍ നിന്നും ഓടി ഇറങ്ങി എന്റെ കാറിനടുത്തെക്ക് വന്നു പൊതിരെ മര്‍ദ്ദനമായിരുന്നു. ഞങ്ങളുടെ കാറിന്റെ ഡോര്‍ അയാള്‍ക്ക് ആദ്യം തുറക്കാന്‍ കഴിഞ്ഞില്ല. സെന്‍ട്രലൈസ്ഡ് ലോക്ക് ആയിരുന്നതിനാല്‍ ഡോര്‍ വലിച്ചു തുറക്കാന്‍ അയാള്‍ ക്ലേശിച്ചു. ചില്ലിന്റെ ഉള്ളിലൂടെ ഡോര്‍ തുറന്നാണ് എന്റെ നേരെ മര്‍ദ്ദനം നടത്തിയത്. ഗ്ലാസ് താഴ്ത്തിയതും എന്റെ മുഖത്ത് അടിവീണു. എന്റെ സൈഡ് ഡോര്‍ തുറന്നു അയാള്‍ എന്നെ വലിച്ച് പുറത്തേക്ക് ഇടാന്‍ ശ്രമിച്ചു. .എനിക്ക് സീറ്റ് ബെല്‍റ്റ് ഉള്ളത് കാരണം ആദ്യം അത് നടന്നില്ല.

എന്നെ വലിച്ച് പുറത്തേക്ക് ഇട്ട് ക്രൂരമര്‍ദ്ദനമായിരുന്നു നടന്നത്. എന്നെ പൊതിരെ തല്ലി. മര്‍ദ്ദനം കണ്ടപ്പോള്‍ കാറിലെ വേറെ ഒരാളും കാര്‍ ഡ്രൈവറും കൂടി ഇറങ്ങി വന്നായി മര്‍ദ്ദനം. മര്‍ദ്ദിക്കുന്നത് കണ്ടപ്പോഴാണ് എന്റെ അച്ഛന്‍ തടയാന്‍ വന്നത്. ഹൃദ്രോഗിയായ അച്ഛനെ അവര്‍ ഒരൊറ്റയടിക്ക് തള്ളി താഴെയിട്ടു. പിന്നെ ഞാന്‍ കാണുന്നത് അച്ഛന്റെ മൂക്കില്‍ നിന്ന് രക്തം വരുന്നതാണ്. എഴുപത് വയസോളമുള്ള ആളെയാണ് മര്‍ദ്ദിക്കുന്നത് എന്നോര്‍ക്കണം. ആന്‍ജിയോ പ്ലാസ്റ്റി കഴിഞ്ഞു അച്ഛന്‍ സുഖം പ്രാപിച്ചു വരുന്നതേയുള്ളൂ. ആ അച്ഛന്‍ ആണ് താഴെ കിടക്കുന്നത്. വലിയ ഒരു വടികൊണ്ടായിരുന്നു മര്‍ദ്ദനം. ഇതു കണ്ടാണ് ഭാര്യയും അമ്മയും ഓടി വന്നത്. എല്ലാവര്‍ക്കും അടികിട്ടി. അമ്മയ്ക്ക് കൈക്ക് പരുക്കുണ്ട്. ഭാര്യയുടെ മാറിനു പിടിച്ചാണ് തള്ളിയത്. പക്ഷെ അവര്‍ വീണില്ല. പക്ഷെ അമ്മ അടികൊണ്ടു താഴെ വീണു. എന്റെ എട്ടുവയസായ മകള്‍ പപ്പയെ തല്ലല്ലേ എന്ന് പറഞ്ഞു ഉറക്കെ കരഞ്ഞു. മകളുടെ കരച്ചില്‍ എന്റെ കാതില്‍ പതിക്കുമ്പോഴും ഞാന്‍ നിസ്സഹായനായിരുന്നു. കരച്ചില്‍ എന്റെ കാതില്‍ പതിച്ചു കൊണ്ടേയിരുന്നു. മകളുടെ ആര്‍ത്തലച്ച കരച്ചില്‍ കണ്ടിട്ടും ഞങ്ങളുടെ കുടുംബത്തെ ഒന്നടങ്കം തല്ലുന്നത് കണ്ടിട്ടും കൂടി നിന്ന ഒരാള്‍ പോലും ഞങ്ങളെ സഹായിക്കാനോ മര്‍ദ്ദിച്ചവരെ തടയാനോ വന്നതേയില്ല. കൊല്ലവനെ എന്ന് പറഞ്ഞാണ് മര്‍ദ്ദനം നടക്കുന്നത്. ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ഈ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വരുന്നത്. ഒന്നും ചെയ്യാതെയുള്ള മര്‍ദ്ദനമാണ് നടക്കുന്നത്. വടി കൊണ്ടാണ് മര്‍ദ്ദനം. അമ്മയും അച്ഛനും കരയുന്നതിനു വേറെ കാരണമുണ്ട്. രണ്ടു പെണ്‍കുട്ടികള്‍ക്കിടയിലെ ഏക ആണ്‍ തരിയാണ് ഞാന്‍. അങ്ങിനെയുള്ള എനിക്കാണ് അവരുടെ മുന്നില്‍ വെച്ച് മര്‍ദ്ദനം ഏല്‍ക്കുന്നത്. പിന്നെ വന്ന ഒരു വാഹനത്തിലെ ആളുകള്‍ വന്നാണ് ഞങ്ങളെ രക്ഷിച്ചത്. അപ്പോഴേക്കും എന്റെ കാറിനും അവര്‍ നാശം വരുത്തിയിരുന്നു.

കാറിലെ ആര്‍മി എന്ന സ്റ്റിക്കര്‍ കണ്ടപ്പോള്‍ ഏത് ആര്‍മിയായാലും അടികിട്ടും എന്നും അവര്‍ പറയുന്നുണ്ടായിരുന്നു. രണ്ടു പതിറ്റാണ്ടായി ആര്‍മിയില്‍ തുടരുന്ന ആളാണ് ഞാന്‍. ആ അഭിമാനം കൊണ്ടാണ് ആര്‍മി എന്ന സ്റ്റിക്കര്‍ ഞാന്‍ പതിച്ചത്. ഈ സ്റ്റിക്കറും അവരെ രോഷം കൊള്ളിച്ചു എന്ന് എനിക്ക് മനസിലായി. ഞങ്ങള്‍ കാളികാവ് സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി. ഭാര്യയ്ക്ക് ആ സമയം ശ്വാസംമുട്ടല്‍ വന്നു. നെഞ്ചിനാണ് അവര്‍ അവളെ മര്‍ദ്ദിച്ചത്. പിന്നെ അവളെയും കൊണ്ട് ഞങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പോയി. അവിടുന്നാണ് പിന്നെ അവള്‍ക്ക് അല്പം ഭേദമായത്. രാത്രി പതിനൊന്നു മണിവരെ ഞങ്ങള്‍ ആശുപത്രിയില്‍ തുടര്‍ന്നു. എന്റെ ദേഹം മുഴുവന്‍ അടി കിട്ടിയ പാടുകള്‍ ആയിരുന്നു. കല്ലുകൊണ്ടുള്ള കുത്ത് വേറെയും. അപ്പോഴാണ് കവളപ്പാറ ഉരുള്‍പൊട്ടല്‍ വരുന്നത്. അതോടെ അടിയന്തിര സ്വഭാവമുള്ള കേസുകള്‍ നിലനിര്‍ത്തി മറ്റു കേസുകള്‍ എല്ലാം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. പിറ്റേ ദിവസമാണ് അതായത് ഓഗസ്റ്റ് പത്തിനാണ് കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. ഈ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും പിന്നീട് നടപടികള്‍ വന്നില്ല. അക്കരമ്മല്‍ സിറാജ്, കച്ചേരി റഫീഖ്, ചേലയ്ക്കല്‍ സുലൈമാന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് ഞങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്. ഞങ്ങളുടെ ബന്ധു റഫീഖിനെ കണ്ടപ്പോള്‍ ഞങ്ങള്‍ തന്നെയാണ് അടിച്ചത്. നിങ്ങള്‍ക്ക് കഴിയും പോലെ ചെയ്തോ എന്ന മറുപടിയാണ് ലഭിച്ചത്. പതിനൊന്നിനു ഞങ്ങള്‍ സ്റ്റേഷനില്‍ ചെന്നു. എന്റെ അമ്മ സംഭവങ്ങളെക്കുറിച്ച് കരുവാരക്കുണ്ട് എസ്ഐയോട് കരഞ്ഞു പറഞ്ഞു. പക്ഷെ എസ്ഐ ഞങ്ങളോട് തട്ടിക്കയറുകയാണ് ചെയ്തത്. ഒരു കോണ്‍സ്റ്റബിള്‍ എന്നെ ഭീഷണിപ്പെടുത്തി. സ്റ്റേഷനില്‍ ഉണ്ടായിരുന്ന ഒരാള്‍ പറഞ്ഞത് എന്റെ പണി കളയും എന്നാണ് പറഞ്ഞത്. അത് ആരെന്നു എനിക്ക് അറിയില്ല. പക്ഷെ പിന്നീട് അവര്‍ കൗണ്ടര്‍ കേസ് ആണ് ഫയല്‍ ചെയ്തത്. ഇതിലാണ് ഞാനും അച്ഛനും പ്രതികളായത്. ഈ കേസ് ഉണ്ടെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. പക്ഷെ ഇതുവരെ ഞങ്ങളുടെ പരാതിയില്‍ ഇതുവരെ നടപടി വന്നില്ല-സുനില്‍ബാബു പറയുന്നു.

കരുവാരക്കുണ്ട് പൊലീസ് ഭാഷ്യം വ്യത്യസ്തം
രണ്ടു കുടുംബങ്ങള്‍ തമ്മില്‍ കാറില്‍ പോകുമ്പോള്‍ സൈഡ് നല്‍കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. രണ്ടു കൂട്ടരും തമ്മില്‍ അടി നടന്നു എന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം. പക്ഷെ വിരല്‍ അറ്റുപോയ സൈനികനും ഹൃദ്രോഗിയായ അച്ഛനും എങ്ങിനെ തല്ലും എന്ന് ചോദിച്ചപ്പോള്‍ അതിനു കരുവാരക്കുണ്ട് പൊലീസ് കൃത്യമായ മറുപടി നല്‍കിയില്ല. സുനില്‍ബാബുവിന്റെ പരാതിയില്‍ പറയുന്ന പ്രതികള്‍ക്ക് പരുക്കുണ്ട്. ഒരാള്‍ക്ക് മൂന്നു സ്റ്റിച്ച് ഉണ്ട്. രണ്ടു പരാതിയിലും നടപടി സ്വീകരിക്കും. ഞങ്ങള്‍ സൈനിക ഓഫീസുമായി ബന്ധപ്പെട്ടു സുനില്‍ബാബുവിനെതിരെ നടപടി എടുക്കും. കേസ് ചാര്‍ജ് ചെയ്യും. സുനില്‍ ബാബുവിന്റെ പരാതിയില്‍ ഇന്നു തന്നെ നടപടി സ്വീകരിക്കും. പ്രതികളെ അറസ്റ്റ് ചെയ്യും. പക്ഷെ അവരുടെ പരാതിയിലും നടപടി വരും. പൊലീസിന്റെ കാര്യത്തില്‍ പിഴവുകളില്ല- കരുവാരക്കുണ്ട് എസ്ഐ രതീഷ് മറുനാടന്‍ മലയാളിയോട് പറഞ്ഞു.

സൈനികന്റെ കുടുംബം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്

ഈ സാഹചര്യത്തില്‍ ഇങ്ങനെ ഒരു സംഭവം post ചെയ്യേണ്ടി വന്നതില്‍ എനിക്ക് വിഷമം ഉണ്ട് എന്നാല്‍ ഇന്ന് ഇത് ചെയ്യാതിരുന്നാല്‍ അത് മറ്റൊരു തെറ്റ് ആവും.... നമ്മുടെ നാട്ടില്‍ പകല്‍ വെളിച്ചത്തില്‍ നടു റോഡില്‍ ഒരു കുടുംബം ആക്രമിക്കപ്പെട്ടാല്‍ ആരാണ് അവരെ സഹായിക്കാന്‍ നിയമമോ?... അതോ?...0 വര്‍ഷമായി തന്റെ ജന്മ നാടിന്റെ കാവല്‍കാരനായ ഒരു പട്ടാളക്കാരന്റെ കുടുംബം ആണെങ്കിലോ ? അപ്പോഴും ഇവിടെ ഒന്നും സംഭവിക്കില്ല.

എനിക്കും എന്റെ കുടുംബത്തിനും നേരിട്ട ഒരു ദുരനുഭവം ഞാന്‍ നിങ്ങളുമായി share ചെയ്യുകയാണ്
ഓഗസ്റ്റ് 9 തിയതി ഉച്ചക്ക് രണ്ട് മണിക്ക് മലപ്പുറം ജില്ലയിലെ തുവൂര്‍ പഞ്ചായത്തിലെ തരിപ്രമുണ്ട എന്ന സ്ഥലത്ത്, എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുത്തത് കുറഞ്ഞു പോയി എന്ന് പറഞ്ഞു കൊണ്ട് എതിരെ വന്ന വാഹനത്തിലെ യാത്രക്കാരന്‍, എന്റെ ഭര്‍ത്താവിനെ കാറില്‍ നിന്ന് പിടിച്ചിറക്കി അതിക്രൂരമായി മര്‍ദ്ദിച്ചു, ഇത് കണ്ട് തടയാന്‍ ചെന്ന 67 വയസുള്ള ഹൃദ്രോഗി ആയ അച്ഛനെ നിഷ്‌ക്കരുണം അടിച്ചു വീഴ്ത്തി, ഇതിന് പിന്നാലെ വണ്ടിയില്‍ നിന്നും ഇറങ്ങി ഓടി ചെന്ന എന്റെ അമ്മയേയും അവര്‍ അടിച്ചു വീഴ്ത്തി നിലത്തിട്ടു വലിച്ചിഴച്ചു, എന്റെ അമ്മയേയും അവര്‍ അത് തന്നെയാണ് ചെയതത്, തടയാന്‍ ഉള്ള എന്റെ ശ്രമവും പരാജയപ്പെട്ടു, ഇതെല്ലാം കണ്ടുകൊണ്ട് 8 വയസ്സുള്ള മകള്‍ ആര്‍ത്തലച്ചു കരഞ്ഞു കൊണ്ട് പറയുന്നുണ്ടായിരുന്നു, എന്റെ പപ്പയെ തല്ലല്ലേ അങ്കിള്‍ എന്ന്, എന്നാല്‍ ഇതൊന്നും വകവെക്കാതെ ആ സമയം അത്രേം സ്വന്തം രാജ്യത്തെ സേവിക്കുന്നതിനിടയില്‍ വികലാംഗനായി പോയ ഒരു ആളെ......

ഏകദേശം 20 മിനിറ്റോളം നീണ്ട മര്‍ദ്ദനം തുടര്‍ന്നു ഇതെല്ലാം നടക്കുമ്പോള്‍ വളരെ വേദനയോടെ പറയട്ടെ, സ്ത്രീകള്‍ അടക്കമുള്ള ആ നാട്ടിലെ ആളുകള്‍ കാഴ്ച കണ്ടു ആസ്വദിച്ചു,ഒരാള്‍ പോലും ഉണ്ടായിരുന്നില്ല ഞങ്ങളെ ഒന്ന് സഹായിക്കാന്‍ സിറാജ്, റഫീഖ്, സുലൈമാന്‍ എന്ന മൂന്നു പേരെയും പ്രതി ചേര്‍ത്തു കേസ് രജിസ്റ്റര്‍ ചെയ്തു ഇന്ന് യുപി യില്‍ ആള്‍ക്കൂട്ട മര്‍ദ്ദനം, ബിഹാറില്‍ആള്‍ക്കൂട്ട മര്‍ദ്ദനം എന്ന് മുറവിളി കൂട്ടുന്ന പ്രബുദ്ധരായ നമ്മുടെ നാട്ടില്‍ ഒരു കുടുംബം ഒന്നാകെ ആക്രമിക്കപ്പെട്ടിട്ടും ഒരു ആള്‍ പോലും ഉണ്ടായിരുന്നില്ല ഒന്ന് അന്വേഷിക്കാന്‍, പക്ഷേ വൈകുന്നേരം മുതല്‍ വിളിക്കാന്‍ തുടങ്ങി കോംപ്രമൈസ് ചെയ്യാന്‍,എന്നാല്‍ പൊലീസിലും നിയമത്തിലും ഉള്ള വിശ്വാസം കാരണം ഞങ്ങള്‍ മധ്യസ്ഥ ചര്‍ച്ചകളില്‍ നിന്ന് വിട്ട് നിന്നു എന്നാല്‍ പിന്നീട് നടന്നത്,വളരെ വേദനയോടെ ഞങ്ങള്‍ മനസ്സിലാക്കി ആരുടെയൊക്കെയോ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി പൊലീസ്, 7 ദിവസമായി ഇന്നും.... ഞങ്ങള്‍ കാത്തിരിക്കുന്നു എന്റെ മോളുടെ, എന്റെ അമ്മയുടെ ആര്‍ത്തലച്ചുള്ള, കരച്ചിലിന്റെ, വേദനയുടെ, ഞങ്ങള്‍ക്ക് ഉണ്ടായ മാനക്കേടിന്റെ, ഒരു അവസാനത്തിനു വേണ്ടി
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category