1 GBP = 92.40 INR                       

BREAKING NEWS

ടിയാമെന്‍ സ്‌ക്വയര്‍ മാതൃകയില്‍ അടിച്ചമര്‍ത്താന്‍ ഒരുങ്ങി ചൈന; പ്രക്ഷോഭകാരികള്‍ക്ക് ഇലക്ട്രിക് ഷോക്ക് നല്‍കി വീഴ്ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍; ചൈനയെ പേടിച്ച് ജാക്കിച്ചാനും ലിയു യിഫെയും പ്രക്ഷോഭത്തെ തള്ളിപ്പറഞ്ഞതോട ജനാധിപത്യവാദികള്‍ പ്രതിഷേധത്തില്‍; ചൈനീസ് സര്‍വാധിപത്യത്തിനായുള്ള ഹോംകോംഗികളുടെ പോരാട്ടം അതിനിര്‍ണായകമായ വഴിത്തിരിവിലേക്ക്

Britishmalayali
kz´wteJI³

ങ്ങള്‍ക്ക് മേല്‍ ചൈന പ്രയോഗിക്കുന്ന സര്‍വാധിപത്യത്തിനെതിരെ  തെരുവിലിറങ്ങിയ ഹോംകോംഗിലെ ജനാധിപത്യവാദികളായ പ്രക്ഷോഭകരെ പണ്ട് ടിയാമെന്‍ സ്‌ക്വയറിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയ രീതിയില്‍ ഒതുക്കാന്‍ അരയും തലയും മുറുക്കി ചൈന രംഗത്തെത്തിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇനിയും പ്രക്ഷോഭം നിര്‍ത്തിയില്ലെങ്കില്‍ കലാപകാരികളെ ഇലക്ട്രിക് ഷോക്ക് നല്‍കി വീഴ്ത്തുമെന്ന അന്ത്യശാസനമാണ് ചൈന നല്‍കിയിരിക്കുന്നത്.  ഇതിനിടെ ചൈനയെ പേടിച്ച് ജാക്കിച്ചാനും ലിയു യിഫെയും പ്രക്ഷോഭത്തെ തള്ളിപ്പറഞ്ഞതോട ജനാധിപത്യവാദികള്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ചൈനീസ് സര്‍വാധിപത്യത്തിനായുള്ള ഹോംകോംഗികളുടെ പോരാട്ടം അതിനിര്‍ണായകമായ വഴിത്തിരിവിലേക്കെത്തിയിരിക്കുകയാണ്.

പ്രക്ഷോഭകാരികളെ നേരിടുന്നതിനായി വലിയ ഫോര്‍ക്ക് ഉപയോഗിച്ച് ഇലക്ട്രിക് ഷോക്ക് നല്‍കാനാണ് ചൈനീസ് സെക്യൂരിറ്റി ഫോഴ്സുകള്‍ തയ്യാറെടുക്കുന്നത്. ചൈനീസ് പോലീസും സൈനികരും ജനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പരിശീലനം നേടുന്ന ഫോട്ടോഗ്രാഫുകള്‍ പുറത്ത് വന്നിട്ടുണ്ട്. ശരീരത്തില്‍ പൊള്ളിക്കാനും മുറിവുകളുണ്ടാക്കാനും പ്രാപ്തമായ ആയുധം പ്രയോഗിച്ച് കൊണ്ടുള്ള പരിശീലനമാണ് നടന്ന് കൊണ്ടിരിക്കുന്നത്.ഹോംഗ് കോംഗ് അതിര്‍ത്തിയില്‍ നിന്നും വെറും നാലര മൈല്‍ അകലത്തുള്ള ഷെന്‍സെനിലെ ഷെന്‍സന്‍ ബേ സ്പോര്‍ട്സ് സെന്ററിലാണ് പരിശീലനം നടക്കുന്നത്. 

ചൈനീസ് സര്‍വാധിപത്യത്തിനെതിരെ പ്രതിഷേധിച്ച് ഹോംഗ്കോംഗില്‍  മില്യണ്‍ കണക്കിന് ആക്ടിവിസ്റ്റുകളാമ് തെരുവില്‍ റാലികളില്‍ പങ്കെടുത്ത് കൊണ്ടിരിക്കുന്നത്. ഹോംകോംഗിലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നത്. തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തന്നെ ദിവസങ്ങളോളം നിര്‍ത്തി വയ്ക്കേണ്ടി വരുകയും ചെയ്തിരുന്നു.  ഇതിന് പുറമെ ഗതാഗതസംവിധാനം തടസപ്പെടുകയുമുണ്ടായി. ഈ പ്രക്ഷോഭകാരികളെ നേരിടുന്നതിനായി എട്ടടി നീളമുള്ള ഫോര്‍ക്സ് ഉപയോഗിച്ച് പട്ടാളക്കാരും സായുധ ഓഫീസര്‍മാരും പരിശീലനം നടത്തുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 

ഇന്നലെ ചൈനീസ് സ്റ്റേറ്റ് മീഡിയയാണ് ഇത് സംബന്ധിച്ച ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഈ മാരകായുധം പ്രയോഗിക്കുന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ മുന്നറിയിപ്പേകിയിട്ടുണ്ട്. ഇത് മനുഷ്യരില്‍ കടുത്ത പ്രത്യാഘാതമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്.തങ്ങള്‍ക്ക് ഹോംകോംഗിലെ പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്താന്‍ വെറും പത്ത് മിനുറ്റ് മാത്രം മതിയെന്ന് ഇന്നലെ ബീജിംഗ് മുന്നറിയിപ്പേകിയിരുന്നു. ഇതിന്റെ ഭാഗമായി നൂറ് കണക്കിന് ടാങ്കുകളെയും സൈനികരെയും അതിര്‍ത്തിയിലെത്തിക്കുകയും ചെയ്തിരുന്നു.

തന്റെ ഹോംടൗണായ ഹോംകോംഗിലുണ്ടായിരിക്കുന്ന പ്രക്ഷോഭത്തില്‍ താന്‍ അസ്വസ്ഥനായിരിക്കുന്നുവെന്നാണ് ലോകപ്രശസ്ത ചലച്ചിത്ര താരമായ ജാക്കി ചാന്‍ പ്രതികരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ താന്‍ പ്രക്ഷോഭകാരികള്‍ക്കെതിരും ചൈനക്കൊപ്പവുമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചത് കടുത്ത പ്രതിഷേധത്തിനാണ് വഴിയൊരുക്കുന്നത്. ലോകത്തില്‍ എവിടെ പോയാലും താന്‍ ഒരു ചൈനക്കാരനാണെന്നതില്‍ അഭിമാനിക്കുന്നുവെന്നാണ് ബീജിംഗിനെ പിന്തുണച്ച് കൊണ്ട് ജാക്കി ചാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ട്വിറ്റര്‍ യൂസര്‍മാര്‍ താരത്തിനെതിരെ കടുത്ത വിമര്‍ശനമാണ് അഴിച്ച് വിട്ടിരിക്കുന്നത്. ഇത് അപമാനകരമാണെന്നാണ് നിരവധി പേര്‍ പ്രതികരിച്ചിരിക്കുന്നത്.ചൈനീസ് പൗരനായ ചാന്‍ ഇതിന് മുമ്പും ചൈനയെ പിന്തുണച്ച് സംസാരിച്ച് വിവാദമുണ്ടാക്കിയിരുന്നു. 2008ലെ ബീജിംഗ് ഒളിമ്പിക്സിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോഴായിരുന്നു അത്തരം സന്ദര്‍ഭങ്ങളിലൊന്നുണ്ടായത്.

ഹോംകോംഗ് പ്രക്ഷോഭകാരികളെ തള്ളിപ്പറഞ്ഞ് ചൈനയ്ക്ക് പിന്തുണയേകി ചൈനയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളും മുലാന്‍ സ്റ്റാറുമായ ലിയും യിഫെ രംഗത്തെത്തിയതും വന്‍ വിവാദമുണ്ടാക്കിയിട്ടുണ്ട്.നാച്വറൈസ്ഡ് യുഎസ് സിറ്റിസണ്‍ ആണെങ്കിലും താന്‍ ഇക്കാര്യത്തില്‍ ചൈനക്കൊപ്പമാണെന്നാണ് 31 കാരിയായ ചൈനീസ്-അമേരിക്കന്‍ താരം  ട്വീറ്റ് ചെയ്തിരിക്കുന്നത്. താന്‍ ഹോംഗ്കോംഗ് പോലീസിനെ പിന്തുണക്കുന്നുവെന്ന് അവര്‍ സോഷ്യല്‍ മീഡിയയായ വെയ്ബോയില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു.ഇതിനെ തുടര്‍ന്ന് താരത്തെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുള്ള ഹാഷ് ടാഗുകളോടെ ലോകമാകമാനം ക്യാമ്പയിന്‍ ആരംഭിച്ചിട്ടുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category