1 GBP = 88.70 INR                       

BREAKING NEWS

പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുമ്പോള്‍ പ്രതിയുടെ പ്രായം 16വയസ്; ഒരു വര്‍ഷത്തിന് ശേഷം വിചാരണക്കോടതി വെറുതെ വിട്ടു; ആക്ഷേപം ഉയര്‍ന്നതോടെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി; തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത് 2008ല്‍; പിന്നാലെ പ്രതി കുവൈറ്റിലേക്ക് മുങ്ങി; 20 വര്‍ഷത്തിന് ശേഷം പീഡകന്‍ പിടിയിലാകുന്നത് പൊലീസുകാരന്റെ കുതന്ത്രത്തില്‍

Britishmalayali
kz´wteJI³

കാഞ്ഞങ്ങാട്: ഇരുപത് വര്‍ഷം മുമ്പ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിയെ പിടികൂടിയത് പൊലീസുകാരന് തോന്നിയ സംശയം. പിന്നാലെ പ്രതിയ തന്ത്രപരമായി വലയിലാക്കി ഹൊസ്ദുര്‍ഗ് പൊലീസ്. കാഞ്ഞങ്ങാട് തോയമ്മലിലെ ഉമേശനാ(36)ണ് അറസ്റ്റിലായത്. പീഡനം നടന്ന് മൂന്നാംദിവസം അറസ്റ്റിലായ 16 വയസ്സുകാരനായിരുന്ന പ്രതിയെ ജുവനൈല്‍ കോടതി റിമാന്‍ഡ് ചെയ്തു. ഒരുവര്‍ഷത്തിനു ശേഷം വിചാരണക്കോടതി വെറുതെ വിടുകയായിരന്നു.

പെരിയയ്ക്കടുത്തുള്ള ഗ്രാമത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ക്രൂരമായി പീഡനത്തിനിരയായതും കൊല്ലപ്പെടുന്നതും. രാവിലെ കുളിക്കാന്‍ പുഴക്കടവിലെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.പ്രോസിക്യൂഷന്റെ കഴിവുകേടാണ് കേസ് പരാജയപ്പെടാന്‍ ഇടയാക്കിയതെന്ന ആക്ഷേപം ശക്തമായപ്പോള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. തുടര്‍ന്ന് നടന്ന വിചാരണയില്‍ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ വിധിക്കേണ്ടത് ജുവനൈല്‍ കോടതിയാണെന്നും ഇനി വിചാരണകൂടാതെ ശിക്ഷിക്കാമെന്നും 2009-ല്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

എന്നാല്‍ വിധിവന്നതോട 2008ല്‍ പ്രതി കുവൈത്തിലേക്ക് കടന്നു. കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ജുവനൈല്‍ കോടതിയുടെ വിധിപ്പകര്‍പ്പ് കൂടി വച്ചാണ് ഇയാള്‍ പാസ്പോര്‍ട്ട് സമ്പാദിച്ചത്. പെരിയയില്‍ താമസിച്ചിരുന്ന പ്രതി കാഞ്ഞങ്ങാട് തോയമ്മലിലെ അമ്മവീടിന്റെ മേല്‍വിലാസത്തിലാണ് പാസ്പോര്‍ട്ട് തരപ്പെടുത്തിയത്. 2018-ല്‍ പാസ്പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞപ്പോള്‍ കുവൈത്തില്‍െവച്ച് എംബസി മുഖേന പുതുക്കി. അവിടെനിന്ന് പാസ്പോര്‍ട്ട് പുതുക്കിയതിനാല്‍ നാട്ടില്‍വന്ന് തിരികെപ്പോകുമ്പോള്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് ചട്ടം. ഇതിനായി പൊലീസിനെ സമീപിച്ചപ്പോഴായാരുന്നു നാടകീയമായ അറസ്റ്റ്.

ഇക്കുറി അവധിക്കുവന്ന ഇയാള്‍ ഈ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഹൊസ്ദുര്‍ഗ് സ്റ്റേഷനില്‍ അപേക്ഷ നല്‍കി. അന്ന് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അന്വേഷിച്ചുചെന്ന ബേക്കല്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വെള്ളരിക്കുണ്ട് സ്വദേശി പി.വി.അജയകുമാറാണ് ഇപ്പോള്‍ ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ ഉദ്യോഗസ്ഥന്‍. സംശയം തോന്നിയ ഇദ്ദേഹം ഉമേശനെ വിളിച്ച് അന്വേഷിച്ചു. കേസുണ്ടായിരുന്നുവെന്നും കോടതി കുറ്റവിമുക്തനാക്കിയതാണെന്നും ഉമേശന്‍ മറുപടി നല്‍കി.

അജയകുമാര്‍ ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വി.ദീപക്കിനെയും കൂട്ടി ബേക്കല്‍ സ്റ്റേഷനിലെ പഴയ കേസ് ഫയല്‍ പുറത്തെടുത്തു. ഹൈക്കോടതി കുറ്റക്കാരനെന്ന് വിധിച്ച ഉമേശന്‍ ഇയാള്‍ തന്നെയെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ പൊലീസ് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. പന്തികേട് തോന്നിയ ഉമേശന്‍ സ്റ്റേഷനിലെത്തിയില്ല. ഇതോടെ സംശയം മണത്ത പൊലീസ് ഉദ്യോഗസ്ഥന്‍ ബുദ്ധിപരമായ നീക്കം നടത്തി.

പാസ്പോര്‍ട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് ഒരു കടലാസില്‍ ഒപ്പിടണമെന്നും കാഞ്ഞങ്ങാട്ടെത്തിയാല്‍ മതിയെന്നും പറഞ്ഞ് അജയകുമാര്‍ സമര്‍ഥമായി ഉമേശനെ മിനി സിവില്‍സ്റ്റേഷനടുത്ത് എത്തിച്ചു. അവിടെവച്ച് അറസ്റ്റുചെയ്ത ഇയാളെ തൃശ്ശൂരിലെ ജുവനൈല്‍ കേന്ദ്രത്തിലേക്ക് മാറ്റി. പ്രായപൂര്‍ത്തിയായെങ്കിലും അന്നത്തെ കേസ് ജുവനൈല്‍ കോടതിയിലായതിനാലാണ് അവിടേക്ക് മാറ്റിയത്. ശിക്ഷാ വിധി പിന്നീട് പ്രഖ്യാപിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category