1 GBP = 88.70 INR                       

BREAKING NEWS

ഈസ്റ്റ് ലണ്ടനിലെ കഫേയില്‍ അപ്രതീക്ഷിത റെയ്ഡിനെത്തിയ പോലീസ് കൈവിലങ്ങ് വച്ച് നിരത്തി നിര്‍ത്തിയത് 52 പേരെ; മയക്കുമരുന്ന് കച്ചവടം ലണ്ടന്‍ നഗരത്തെ വിഴുങ്ങുമ്പോള്‍

Britishmalayali
kz´wteJI³

കത്തിക്കുത്തും കൊലപാതകങ്ങളും ലണ്ടന്‍ നഗരത്തെ നാള്‍ക്ക് നാള്‍ വിഴുങ്ങുന്നതിന് പുറമെ അപകടകരമായ മയക്കുമരുന്ന് മാഫിയയും തലസ്ഥാനത്തിന് കടുത്ത ഭീഷണിയുയര്‍ത്തുന്നുവെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഈസ്റ്റ് ലണ്ടനിലെ കഫേയില്‍ ഇന്നലെ അപ്രതീക്ഷിത റെയ്ഡിനെത്തിയ പോലീസ് 52 പേരെ കൈവിലങ്ങ് വച്ച് നിരത്തി നിര്‍ത്തിയെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതു വരെ കണക്ക് കൂട്ടിയതിനേക്കാളും എത്രയോ ഇരട്ടി വ്യാപ്തിയില്‍ മയക്കുമരുന്ന് കച്ചവടം ലണ്ടന്‍ നഗരത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്നുവെന്നാണ് ഇപ്പോള്‍ മുന്നറിയിപ്പ് ശക്തമായിരിക്കുന്നത്.

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഈ കനാബി കഫെ ഈസ്റ്റ് ലണ്ടനിലെ തുറസായ സ്ഥലത്താണ് പ്രവര്‍ത്തിച്ചിരുന്നതെന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം. റെയ്ഡ് നടക്കുന്ന വേളയില്‍ ഇവിടെ 52 ജീവനക്കാരും കസ്റ്റമര്‍മാരുമാണുണ്ടായിരുന്നത്. 20,000 പൗണ്ട് വില വരുന്ന കഞ്ചാവാണ് ഇവിടെ നിന്നും പിടിച്ചെടുത്തിരിക്കുന്നത്. കഫെ ഒരിക്കലും തുറക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള ക്ലോഷര്‍ ഓര്‍ഡര്‍ നേടിയെടുക്കുന്നതിനാണ് ഒഫീഷ്യലുകള്‍ ഇപ്പോള്‍ ശ്രമിച്ച് വരുന്നത്. ഡസന്‍ കണക്കിന് കസ്റ്റമര്‍മാരെ പോലീസ് റെയ്ഡിന്റെ ഭാഗമായി സൂക്ഷ്മമായി പരിശോധിക്കുന്ന ഫോട്ടോകള്‍ പുറത്ത് വന്നിരുന്നു.

സൂപ്പര്‍ സ്ട്രെംഗ്ത് സ്‌കുന്‍ക്, ഫ്രെഷ്ലി ബാക്ക്ഡ് ഹാഷ് ബ്രൗനീസ്, കനാബീസ് ഇന്‍ഫ്യൂസ്ഡ് എനര്‍ജി ഡ്രിങ്കുകള്‍ തുടങ്ങിയവയുടെ വന്‍ കച്ചവടമാണ് ഈ കഫെയില്‍ നടന്നിരുന്നതെന്നാണ് റിപ്പോര്‍ട്ട്. രൂപാന്തരം വരുത്തിയ ഒരു റെയില്‍വേ ആര്‍ച്ചിലാണ് ഈസ്റ്റ് ലണ്ടനിലെ ലൈംഹൗസില്‍ ഈ കഫെ പ്രവര്‍ത്തിക്കുന്നത്. ദി ഡെന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ കഫെ ഒറ്റ നോട്ടത്തില്‍ ഒരു സോഷ്യല്‍ ക്ലബ് പോലെയാണ് തോന്നിക്കുന്നത്. ലെതര്‍ സോഫ, ടേബിള്‍, രണ്ട് വലിയ ടാങ്കുകളില്‍ മത്സ്യങ്ങള്‍ തുടങ്ങിയവ ഇവിടെ കാണാം. ബിസിനസുകാരും വിദ്യാര്‍ത്ഥികളും വിനോദിക്കാനായി ഇവിടെ എത്തുന്ന പതിവുകാരാണെന്നാണ് പോലീസ് പറയുന്നത്. 

വിവിധ മയക്കുമരുന്നുകള്‍ മെനു അടിസ്ഥാനമാക്കിയാണ് ഇവിടെ വില്‍ക്കുന്നത്. ലെമണ്‍, അംനേഷ്യ, ബിസ്‌കോഫ് തുടങ്ങിയ പേരുകളിലുള്ള മയക്കുമരുന്ന് ഉല്‍പന്നങ്ങള്‍ ഇവിടെ നിന്ന് നല്‍കപ്പെടുന്നുണ്ട്. റെയ്ഡ് നടക്കുന്ന സമയത്തും ഓവനില്‍ ഹാഷ് ബ്രൗണീസ് കാണാന്‍ സാധിച്ചിരുന്നുവെന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. ഇതിന് മൂന്ന് പൗണ്ടാണ് വാങ്ങുന്നത്. ഇതിന് പുറമെ  ഹാഷിന്റെ 6.5 ഗ്രാം ബാഗം ഇവിടെ 50 പൗണ്ടിനാണ് വില്‍ക്കുന്നത്. പണവും കഞ്ചാവിന്റെ ശേഖരവും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. നിരവധി മാസങ്ങളായി ഈ കഫെ ഇവിടെ പ്രവര്‍ത്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.  

കടുത്ത സുരക്ഷാ സംവിധാനങ്ങള്‍ക്ക് കീഴിലാണ് ഈ കഫെ പ്രവര്‍ത്തിക്കുന്നത്. സിസിടിവി ക്യാമറകള്‍ , അകത്ത് നിന്നും പൂട്ടിയ റിഇന്‍ഫോഴ്സ്ഡ് സ്റ്റീര്‍ ഡോര്‍, തുടങ്ങിയവ ഇവിടെ കാണാം. കഫെയില്‍ ചേരുന്നതിന് ഒരു മെമ്പര്‍ഷിപ്പ് കാര്‍ഡ് നിര്‍ബന്ധമാണ്. സോഷ്യല്‍ മീഡിയയിലൂടെയും കസ്റ്റമര്‍മാര്‍ നല്‍കുന്ന മൗത്ത് ടു മൗത്ത് പബ്ലിസിറ്റിയിലൂടെയുമാണ് കഫെയിലേക്ക് ആളുകളെത്തിയിരുന്നത്.കഫെയെക്കുറിച്ച് പ്രചാരണം നടത്തുന്നതിനുള്ള ബിസിനസ് കാര്‍ഡുകള്‍ ഇവിടെ നിന്നും കണ്ടെത്തിയിരിക്കുന്നു. ഇതിന് മേല്‍ ഇംഗ്ലീഷ്, അറബിക്ക്, റഷ്യന്‍ എന്നീ ഭാഷകളില്‍ കഫെയെക്കുറിച്ച് എഴുതി വച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category