1 GBP = 88.70 INR                       

BREAKING NEWS

വീടിന്റെ മാര്‍ക്കറ്റ് വാല്യൂ അനുസരിച്ച് കൗണ്‍സില്‍ ടാക്സ്; ബാക്ക്ഗാര്‍ഡന്‍സിന് പ്രത്യേക നികുതി; കോര്‍ബിന്‍ പ്രധാനമന്ത്രിയായാല്‍ സര്‍വരും പെട്ട് പോകുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍

Britishmalayali
kz´wteJI³

ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പ്രധാനമന്ത്രിയായാല്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന പരിഷ്‌കാരങ്ങള്‍ പ്രകാരം ഒരു വീടുള്ളവര്‍ പോലും പ്രതിസന്ധിയിലാകുമെന്ന് ഏറ്റവും പുതിയ മുന്നറിയിപ്പ്. താന്‍ പ്രധാനമന്ത്രിയായാല്‍ വീടിന്റെ മാര്‍ക്കറ്റ് വാല്യൂ അനുസരിച്ച് കൗണ്‍സില്‍ ടാക്സ് ഏര്‍പ്പെടുത്തുമെന്നും ബാക്ക് ഗാര്‍ഡന്‍സിന് പ്രത്യേക നികുതി ഏര്‍പ്പെടുത്തുമെന്നും കോര്‍ബിന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ നിലപാടിനെ അവലോകനം ചെയ്ത് ഇത് വിവിധ കാറ്റഗറിയിലുളളവരെ എത്തരത്തിലാണ് ബാധിക്കുകയെന്ന് വിശകലനം ചെയ്തതിലൂടെ ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഈ മുന്നറിയിപ്പേകിയിരിക്കുന്നത്. 

ഗാര്‍ഡന്‍ ടാക്സ് അഴിച്ച്പണിയാനുള്ള കോര്‍ബിന്റെ തീരുമാനത്തിലൂടെ ഹൗസിംഗ് മാര്‍ക്കറ്റില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെടാന്‍ പോകുന്നതെന്നും മുന്നറിയിപ്പുണ്ട്. ഇത് പ്രകാരം ഒരു വീടുള്ളവര്‍ മുതല്‍ റിട്ടയേര്‍ഡ് ചെയ്തവരും വലിയ പ്രോപ്പര്‍ട്ടികളുള്ള കുടുംബങ്ങളും വരെ കടുത്ത കടത്തിലാകുമെന്നും പ്രവചനമുണ്ട്.ഇപ്പോഴത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് മേല്‍ കടുത്ത സമ്മര്‍ദം ചെലുത്തി വരുന്ന കോര്‍ബിന്‍ അവിശ്വാസപ്രമേയത്തിലൂടെ ബോറിസ് സര്‍ക്കാരിനെ താഴെയിറക്കുന്നതിന് കോപ്പ് കൂട്ടുന്നുണ്ട്. ഇതിലൂടെ അടുത്ത പ്രധാനമന്ത്രിയാകുന്നതിനും കോര്‍ബിന്‍ ചരട് വലികള്‍ നടത്തുന്നുണ്ട്.

ബോറിസിനെ അട്ടിമറിക്കുന്നതിനുള്ള ഭൂരിപക്ഷം കൈവശപ്പെടുത്തുന്നതിന് എസ്എന്‍പി, ലിബറല്‍ ഡെമോക്രാറ്റുകള്‍, ടോറി റിബലുകള്‍ തുടങ്ങിയവര്‍ക്ക് കോര്‍ബിന് കത്തെഴുതിയിട്ടുമുണ്ട്.ഈ ഒരു പശ്ചാത്തലത്തിലാണ് അദ്ദേഹം നേരത്തെ മുന്നോട്ട് വച്ചിരിക്കുന്ന ചില കടുത്ത നിര്‍ദേശങ്ങളെക്കുറിച്ചുള്ള ആശങ്ക വീട് വിപണിയില്‍ വീണ്ടുംഉയര്‍ന്ന് വന്നിരിക്കുന്നത്. ബോറിസിനെ അട്ടിമറിച്ച് അധികാരത്തിലെത്തുന്നതിനുള്ള കോര്‍ബിന്റെ പദ്ധതികള്‍ മറ്റ് പാര്‍ട്ടികള്‍ തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും കോര്‍ബിന്‍ പിന്നീട് എപ്പോഴെങ്കിലും അധികാരത്തിലെത്തിയാല്‍ ഹൗസിംഗ് മാര്‍ക്കറ്റിനെ അടിമുടി ഇളക്കിമറിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുമുണ്ട്.

ഇക്കഴിഞ്ഞ ജൂണിലായിരുന്നു വിപ്ലവകരമായ പ്രോഗ്രസീവ് പ്രോപ്പര്‍ട്ടി ടാക്സ് എന്ന നിര്‍ദേശം ലേബര്‍ പാര്‍ട്ടി മുന്നോട്ട് വച്ചിരുന്നത്. ഇത് പ്രകാരം  കൗണ്‍സില്‍ ടാക്സിന് പകരം അതത് കാലത്തെ വീട് വിലയനുസരിച്ചുള്ള നിരക്ക് നിശ്ചയിക്കാനായിരുന്നു നിര്‍ദേശിച്ചിരുന്നത്. ഇതനുസരിച്ച് വാര്‍ഷിക ടാക്സ് ബില്‍ നിലവിലെ പ്രോപ്പര്‍ട്ടിയുടെ മൂല്യത്തിനനുസരിച്ച് നിര്‍ണയിക്കാനായിരുന്നു ലേബര്‍ നിര്‍ദേശിച്ചിരുന്നത്. സിംഗിള്‍ പഴ്സന്‍ ഡിസ്‌കൗണ്ട് ഇല്ലാതാക്കാനും ലാന്‍ഡ് ഫോര്‍ ദി മെനി എന്ന പേരിലുള്ള ഈ റിപ്പോര്‍ട്ടിലൂടെ ലേബര്‍ നിര്‍ദേശിച്ചിരുന്നു. ഒറ്റക്ക് താമസിക്കുന്നവര്‍ക്ക് കൗണ്‍സില്‍ ടാക്സ് ബില്‍ വകയില്‍ 25 ശതമാനം ഡിസ്‌കൗണ്ടേകുന്നതാണ് സിംഗിള്‍ പഴ്സന്‍ ഡിസ്‌കൗണ്ട്.

വീട് പ്രതിസന്ധിയെക്കുറിച്ച് ലേബര്‍ കടുത്ത തെറ്റിദ്ധാരണയാണ് വച്ച് പുലര്‍ത്തുന്നതെന്നാണ്  ആദം സ്മിത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് തിങ്ക് ടാങ്കിന്റെ റിസര്‍ച്ച് ഹെഡായ മാത്യൂ ലെഷ് അഭിപ്രായപ്പെടുന്നത്. പ്രൈവറ്റ് ഓണര്‍ഷിപ്പിനും ഡെവലപ്മെന്റ് ലാന്‍ഡിനും   മേലുള്ള ആക്രമണം മാത്രമാണ് ലേബറിന്റെ ഇത് സംബന്ധിച്ച നിര്‍ദേശങ്ങളെന്നും ലേബറിന്റെ നിര്‍ദേശങ്ങള്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രം സ്വന്തമായി വീട് നേടിക്കൊടുക്കുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.ഇതിന് പുറമെ ലേബറിന്റെ പദ്ധതികള്‍ വീട് മാര്‍ക്കറ്റിനെ തകര്‍ക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.  ലാന്‍ഡ് ഫോര്‍ മെനി എന്ന ജൂണിലെ റിപ്പോര്‍ട്ട് പാര്‍ട്ടി മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ മാത്രമാണെന്നും അവ പാര്‍ട്ടിയുടെ നയങ്ങളല്ലെന്നുമാണ് ലേബര്‍ വക്താവ് പ്രതികരിച്ചിരിക്കുന്നത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category