1 GBP = 92.50 INR                       

BREAKING NEWS

പൗണ്ട് വീഴ്ച എവിടെ വരെ? പലിശനിരക്ക് മാറുമോ? വീട് വിലക്ക് എന്ത് സംഭവിക്കും?സാമ്പത്തിക മാന്ദ്യമുണ്ടാകുമോ? ബ്രെക്സിറ്റ് പശ്ചാത്തലത്തില്‍ ഒരു സാമ്പത്തിക ചിന്ത

Britishmalayali
kz´wteJI³

യൂറോപ്യന്‍ റഫറണ്ടത്തില്‍ ബ്രക്സിറ്റിന് അനുകൂലമായി 2016ല്‍ വോട്ട് ചെയ്യപ്പെട്ടത് മുതല്‍ പൗണ്ടിന് കഷ്ടകാലമാണ്.അതിന് ശേഷം ചില നേരിയ പുരോഗതികളും തിരിച്ച് പോക്കുമുണ്ടായിട്ടുണ്ടെങ്കിലും പൊതുവെ വിലയിരുത്തിയാല്‍ പൗണ്ട് ശോചനീയമായ പ്രകടനമാണ് കാഴ്ച വച്ച് കൊണ്ടിരിക്കുന്നത്.യുകെയിലെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കാപൂര്‍ണമായ വാര്‍ത്തകളുടെ ഫലമായി കഴിഞ്ഞ ആഴ്ച പൗണ്ട് വിലയില്‍ വീണ്ടുമൊരു താഴ്ചയുണ്ടാവുകയും ചെയ്തിരുന്നു. പുതിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ നോ ഡീല്‍ ബ്രെക്സിറ്റ് നടപ്പിലാക്കുമെന്ന് ഏതാണ്ട് ഉറപ്പായതോടെ പൗണ്ടിന് ഇനിയും കടുത്ത തിരിച്ചടികളുണ്ടാവുമെന്ന് ഏതാണ്ടുറപ്പായിട്ടുമുണ്ട്. ? ബ്രെക്സിറ്റ് പശ്ചാത്തലത്തില്‍ പൗണ്ട് വീഴ്ച എവിടെ വരെ പോകും...? പലിശനിരക്ക് മാറുമോ..? വീട് വിലക്ക് എന്ത് സംഭവിക്കും...? സാമ്പത്തിക മാന്ദ്യമുണ്ടാവുമോ ?തുടങ്ങിയ നിര്‍ണായക കാര്യങ്ങള്‍ അവലോകനം ചെയ്യുകയാണിവിടെ.

ബ്രെക്സിറ്റ് കാരണം യുകെ ഒരു ദശാബ്ദത്തിനിടയിലെ ആദ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പ് കുത്താന്‍ പോകുന്നുവെന്ന ആശങ്കകള്‍ സമീപദിവസങ്ങളിലായി ശക്തമായിട്ടുണ്ട്.2019ലെ സെക്കന്‍ഡ് ക്വാര്‍ട്ടറില്‍ ഇതിന്റെ ലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങിയെന്നാണ് ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നത്.ബ്രെക്സിറ്റ് അനിശ്ചിതത്വം കാരണം കാര്‍ പ്ലാന്റുകള്‍ അടച്ച് പൂട്ടാന്‍ തുടങ്ങിയതും ഇതിന്റെ സൂചനയായി കണക്കാക്കുന്നുണ്ട്. ജൂണില്‍ അവസാനിച്ച മൂന്ന് മാസത്തിനിടെ ജിഡിപി 0.2 ശതമാനമാണ് ചുരുങ്ങിയിരിക്കുന്നത്. ആറര വര്‍ഷത്തിനിടെ ക്വാര്‍ട്ടര്‍ലി ജിഡിപിയില്‍ ഇത്രയും ഇടിവുണ്ടാകുന്നത് ആദ്യമായിട്ടാണെന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്സില്‍ നിന്നുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

ഒക്ടോബര്‍ 31ഓടെ യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകുന്നതുണ്ടാക്കിയ അനിശ്ചിതത്വത്തെ അതിജീവിക്കുന്നതിനായി ഗവണ്‍മെന്റ് ജനത്തിന് എല്ലാ വിധ പിന്തുണയുമേകുമെന്നാണ് ചാന്‍സലര്‍ സാജിദ് ജാവിദ് ഉറപ്പേകിയിരിക്കുന്നത്.ജിഡിപിയില്‍ ഇടിവുണ്ടായെന്ന വാര്‍ത്ത പുറത്ത് വന്ന് അധികം വൈകുന്നതിന് മുമ്പെ പൗണ്ട് 31 മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്കാണ് കൂപ്പ് കുത്തിയത്. ഇത് പ്രകാരം  പൗണ്ട് വില 1.20 ഡോളറായി ചുരുങ്ങിയിരുന്നു. കഴിഞ്ഞ മാസം ബോറിസ് ജോണ്‍സന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോള്‍ പൗണ്ട് വില യുഎസ് ഡോളറിനെതിരെ 3 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. 

നിലവിലുള്ള ബ്രെക്സിറ്റ ്അനിശ്ചിതത്വം കാരണം പൗണ്ട് വില ഇനിയും ഇടിയാനാണ് സാധ്യതയെന്നാണ് ഓണ്‍ലൈന്‍ ട്രേഡിംഗ് ഫേമായ എക്സ് ടിബിയിലെ ചീഫ് മാര്‍ക്കറ്റ് അനലിസ്റ്റായ ഡേവിഡ് ചീതാം പ്രവചിക്കുന്നത്.  രണ്ടാം ക്വാര്‍ട്ടറില്‍ സമ്പദ് വ്യവസ്ഥയുടെ മൂന്ന് പ്രധാനപ്പെട്ട സെക്ടറുകളില്‍ കടുത്ത വെല്ലുവിളികളുണ്ടായിരിക്കുന്നുവെന്നാണ് ഒഎന്‍എസ് പറയുന്നത്. ഇതില്‍ പ്രോഡക്ഷനാണ് ഏറ്റവും തിരിച്ചടിയുണ്ടായിരിക്കുന്നത്. ഇതില്‍ മാനുഫാക്ചറിംഗ്, എനര്‍ജി, മൈനിംഗ് എന്നിവ ഉള്‍പ്പെടുന്നു. ജൂണ്‍ വരെയുള്ള മൂന്ന് മാസത്തിനിടെ ഇതില്‍ 1.4 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. സര്‍വീസ് മേഖല രണ്ടാം ക്വാര്‍ട്ടറില്‍ പോസീറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ആദ്യത്തെ മൂന്ന് മാസം ഈ മേഖലയിലുണ്ടായ 0.4 ശതമാനം എക്സ്പാന്‍ഷന്‍ രണ്ടാം ക്വാര്‍ട്ടരില്‍ 0.1 ശതമാനമായി ചുരുങ്ങിയിട്ടുണ്ട്.

നോ ഡീല്‍ സാഹചര്യത്തില്‍ വീട് വിലകള്‍ 35 ശതമാനം ഇടിയുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്  ഗവര്‍ണര്‍ നേരത്തെ പ്രവചിച്ചിരുന്നു.  റഫറണ്ട ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ യുകെയിലെ വീട് വിലകള്‍ ഇടിഞ്ഞിരുന്നു.  ലീവ് വോട്ടിനാല്‍ വീട് വിലകളില്‍ 18 ശതമാനം വരെ ഇടിവുണ്ടാകുമെന്ന്  വിവിധ പഠനങ്ങള്‍ മുന്നറിയിപ്പേകുകയും ചെയ്തിരുന്നു.  എന്നാല്‍ 2016ലെ ജൂണുമായി താരതമ്യപ്പെടുത്തുമ്പോള്‍ വീട് വിലകളില്‍ 10.6 ശതമാനം വര്‍ധവുണ്ടായെന്നാണ് ഹാലിഫാക്‌സ് വെളിപ്പെടുത്തുന്നത്. എന്നാല്‍ നോ ഡീലിനെ തുടര്‍ന്നുള്ള അനിശ്ചിതത്വത്തെ തുടര്‍ന്ന് വീട് വിലകളില്‍ ഇടിവുണ്ടാകുമെന്ന് അടുത്തിടെ നടന്ന ചില പഠനങ്ങള്‍ മുന്നറിയിപ്പേകുകയും ചെയ്തിരുന്നു.നോ ഡീല്‍ ബ്രെക്സിറ്റുണ്ടായാല്‍ അടിസ്ഥാന പലിശനിരക്ക് വര്‍ധിക്കാനും അത് വഴി വീട് വിപണിയില്‍ അനിശ്ചിത്ത്വമുണ്ടാകാനും സാധ്യതയേറെയാണെന്ന മുന്നറിയിപ്പുകളും ശക്തമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category