1 GBP = 88.70 INR                       

BREAKING NEWS

വിമാനത്താവളത്തില്‍ ചെന്നാല്‍ എത്ര പ്രകോപനം ഉണ്ടായാലും ചിരിച്ചു നില്‍ക്കുക; അല്ലെങ്കില്‍ രവി നാരായണനെ പോലെ യാത്ര മുടങ്ങും; അനാവശ്യ പരിശോധനയില്‍ സഹികെട്ട് എന്റെ കൈയില്‍ ബോബുണ്ടോ എന്ന് ചോദിച്ചതിന് യാത്ര മുടങ്ങുകയും ബോംബ് കേസില്‍ പ്രതിയാവുകയും ചെയ്ത പ്രവാസിയുടെ അനുഭവം പാഠമാകട്ടേ

Britishmalayali
kz´wteJI³

നെടുമ്പാശേരി: വിമാനത്താവളത്തില്‍ കയറിയാല്‍ പിന്നെ ക്ഷമയോടെ വേണം പ്രതികരണങ്ങള്‍ നടത്താന്‍. കോപത്തിന് അടിമയായാല്‍ പണി കിട്ടും. ഇനി സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിന് അടിമായായി ചോദ്യങ്ങളുയര്‍ത്തിയാലും പ്രശ്നമാകും. അതുകൊണ്ട് ഒരിക്കലും പ്രകോപനത്തിന് മുതിരരുത്. ചാലക്കുടി വല്ലത്തുപറമ്പില്‍ രവി നാരായണന്‍ (61) ആണ് ദേഷ്യപ്പെട്ടതിന്റെ പേരില്‍ പുലിവാലു പിടിച്ചത് നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ്.

'എന്റെ ബാഗിലെന്താ ബോംബുണ്ടോ' എന്നു ദേഷ്യത്തോടെ ചോദിച്ചതാണ് രവി നാരായണന് വിനയായത്. യാത്രികന്റെ വിമാനയാത്ര മുടങ്ങിയതിനു പുറമെ പൊലീസ് കേസിലും അറസ്റ്റിലുമെത്തി കാര്യങ്ങള്‍. രാജ്യാന്തര വിമാനത്തവളത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കൊളംബോയിലേക്കു പോകാനെത്തിയ രവി നാരായണന്‍ ആണ് ദേഷ്യപ്പെട്ടതിന്റെ പേരില്‍ പുലിവാലു പിടിച്ചത്.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കിയിരുന്നു. സാധാരണ പരിശോധനയ്ക്കു പുറമെ വിമാനത്തില്‍ കയറുന്നതിനു മുന്‍പും പരിശോധനയുണ്ടായി. വിമാനത്തില്‍ കയറാനെത്തിയപ്പോള്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സിലെ വിമാന ജീവനക്കാര്‍ രവി നാരായണന്റെ കൈവശമുള്ള ബാഗ് പരിശോധിച്ചു. തുടര്‍ച്ചയായ പരിശോധനയില്‍ മനംമടുത്ത് രവി നാരായണന്‍ ദേഷ്യപ്പെട്ടു. ഇതോടെ നിഷ്‌കളങ്കമായി എന്റെ കൈയില്‍ ബോംബുണ്ടോ എന്ന ചോദ്യവും രവി ഉയര്‍ത്തി. ഇത് വിനയുമായി.

വ്യോമസുരക്ഷയെ ബാധിക്കുമെന്നതിനാല്‍ ഇതു കേട്ടയുടന്‍ ജീവനക്കാര്‍ സുരക്ഷാവിഭാഗമായ സിഐഎസ്എഫിനെ വിവരം അറിയിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥരെത്തി ബാഗ് വിശദമായി പരിശോധിച്ചു. പിറകെ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി ബാഗില്‍ ബോംബ് ഇല്ലെന്ന് ഉറപ്പാക്കി. വിമാനത്തില്‍ യാത്രക്കാരന്റെ ചെക്കിന്‍ ബാഗ് ഉണ്ടോയെന്നും പരിശോധിച്ചു. ചെക്കിന്‍ ബാഗ് ഇല്ലാതെയാണു രവി നാരായണന്‍ എത്തിയത്.

തുടര്‍ന്ന് ഇയാളുടെ യാത്ര വിമാനക്കമ്പനി തടഞ്ഞ് നെടുമ്പാശേരി പൊലീസിനു കൈമാറി. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. പിന്നീട് വിമാനത്താവളത്തില്‍ ബോംബ് ത്രെട്ട് അസസ്മെന്റ് കമ്മിറ്റി യോഗം ചേര്‍ന്നു സ്ഥിതി വിലയിരുത്തുകയും ചെയ്തു. ഇതെല്ലാം നടപടി ക്രമങ്ങളുടെ ഭാഗമാണ്. ഏതായാലും പുലിവാല് പിടിച്ചത് രവി നാരായണനാണ്.

അടുത്തിടെ ചെന്നൈ വിമാനത്താവളത്തില്‍ കടുത്ത സുരക്ഷാ പരിശോധനക്കിടയിലും ഇത്തരം സംഭവം നടന്നിരുന്നു. അന്ന് 'എന്റെ ബാഗിലെന്താ ബോംബുണ്ടോ' എന്ന് ചോദിച്ച പത്തനംതിട്ട സ്വദേശിയായ അലക്സ് മാത്യു എന്ന യാത്രക്കാരനെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് പൊലീസിന് കൈമാറുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category