1 GBP = 88.70 INR                       

BREAKING NEWS

യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ കാശ്മീര്‍ ചര്‍ച്ചക്കെടുത്തപ്പോള്‍ പെണ്ണ് പിടിയന്‍ ബ്രിട്ടീഷ് എം പി നസീര്‍ അഹമ്മദിന് സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യ; പാക് സര്‍ക്കാരിനെയും ഇമ്രാന്‍ ഖാനെയും നന്ദി അറിയിച്ച നസീര്‍ തിരുവനന്തപുരം എം പി ശശി തരൂരിനെയും മറന്നില്ല

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: പാകിസ്താന് വേണ്ടി ശബ്ദിക്കുന്ന ഒരാളെ തേടി ഇറങ്ങിയാല്‍ യുകെയില്‍ നസീര്‍ അഹമ്മദ് കഴിഞ്ഞേ മറ്റൊരാളെ കണ്ടെത്താന്‍ കഴിയൂ . കിട്ടാവുന്ന വേദികളില്‍ ഒക്കെ ഇന്ത്യ വിരുദ്ധത പ്രചരിപ്പിക്കാന്‍ ബഹുമിടുക്കനായ  ഹൌസ് ഓഫ് കോമണ്‍സ് അംഗം നസീര്‍ അഹമ്മദ് ഏറ്റവും ഒടുവില്‍ ഇന്ത്യ വിരുദ്ധതയുമായി എത്തിയിരിക്കുന്നത് കശ്മീരിന്റെ പേരിലാണ് . കാശ്മീര്‍ എന്നും ബ്രിട്ടനില്‍ സജീവ ചര്‍ച്ചയാക്കി നിര്‍ത്തുന്നതില്‍ നസീറിനുള്ള പങ്കു ചെറുതല്ല. എന്നാല്‍ അടുത്ത കാലത്തായി തന്റെ പദവി ദുരുപയോഗം ചെയ്തു സ്ത്രീകളെ ബലാത്സംഗം ചെയ്തെന്ന ആരോപണം ബി ബി സി അടക്കമുള്ള മാധ്യമങ്ങള്‍ ഏറ്റെടുത്തതു നസീറിന് ചെറിയ ക്ഷീണം ചെയ്തെങ്കിലും നഷ്ട പ്രതാപം വീണ്ടെടുക്കാന്‍ ഏറ്റവും പറ്റിയ അവസരമാണ് കാശ്മീര്‍ എന്ന തിരിച്ചറിവിലാണ് ഈ കാശ്മീര്‍ വംശജനായ ബ്രിട്ടീഷ് പാര്‍ലിമെന്റ് അംഗം . 

ഇന്നലെ കാശ്മീര്‍ വിഷയം യുഎന്‍ സുരക്ഷാ സമിതി ചര്‍ച്ച ചെയ്യാന്‍ എടുത്തപ്പോള്‍ സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യെന്ന മട്ടിലാണ് അദ്ദേഹം ട്വിറ്ററില്‍ എത്തിയത്. ഏതാനും മാസം മുന്‍പ് കശ്മീരിന്റെ പേരില്‍ തന്നെ പാക് സര്‍ക്കാരിനെയും ഇമ്രാന്‍ ഖാനെയും വിമര്‍ശിച്ച നസീര്‍ അഹമ്മദിന് ഇന്നലെ പാക് സര്‍ക്കാരിനെ അഭിനന്ദിക്കാന്‍ നൂറു നാവായിരുന്നു. അമ്പതു വര്‍ഷത്തിനിടയില്‍ ആദ്യമായി യുഎന്‍ സെക്യൂരിറ്റിറ്റി കൗണ്‍സില്‍ കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ എടുത്തതാണ് നസീര്‍ അഹമ്മദിന് വീണ്ടും മാധ്യമ ശ്രദ്ധയില്‍ എത്താന്‍ കാരണമായിരിക്കുന്നത്. എന്നാല്‍ തനിക്കു പറ്റിയ പങ്കാളികള്‍ ആരെന്നു നസീറിനെ ആരും ഉപദേശിക്കണ്ടെന്ന മട്ടില്‍ കാശ്മീര്‍ വിഷയം ചര്‍ച്ച ആയി ഉയര്‍ത്താന്‍ നസീര്‍ തിരുവനതപുരം എം പി ശശി തരൂരിനെയും കൂട്ട് പിടിച്ചിട്ടുണ്ട് എന്നതാണ് ഏറെ ശ്രദ്ധ നേടുന്നത് . 

''വിത്ത് തരൂര്‍ , വി ബിലീവ്  ഇന്‍ എസ് ടി സ്റ്റാന്‍ഡ് വിത്ത് ശശി തരൂര്‍ '' എന്ന ഹാഷ് ടാഗോടെയാണ് നസീര്‍ കാശ്മീര്‍ വിഷയം യുഎന്‍ ചര്‍ച്ചക്കെടുത്ത സന്തോഷം പങ്കിടുന്നത് . കാശ്മീര്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു എന്നും നസീര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട് . യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ നിലവിലെ ചെയര്മാന് സ്ഥാനം വഹിക്കുന്ന പോളണ്ട് ആണ് വിഷയം സമിതിയുടെ ചര്‍ച്ചക്കായി ലിസ്റ്റ് ചെയ്തിരിക്കുന്നത് . പാക്കിസ്ഥാന്റെയും ചൈനയുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് വിഷയം ചര്‍ച്ചക്കെടുക്കുന്നത്. കശ്മീരിന്റെ  കാര്യത്തില്‍ യുഎന്‍ എടുത്ത നിലപാട് അത്യപൂര്വമാണ്. അടഞ്ഞ മുറിക്കുളില്‍ നടന്ന ചര്‍ച്ചയില്‍ എന്ത് സംഭവിച്ചു എന്ന് പുറം ലോകം അറിയാന്‍ ഏറെ കാത്തിരിക്കേണ്ടി വരും . 

ഇന്ത്യ വിരുദ്ധത പ്രചരിപ്പിക്കുന്നതില്‍ എന്നും മുന്‍ നിരയില്‍ നില്‍ക്കുന്ന നസീര്‍ അഹമ്മദ് തന്നെയാണ് മോഡി ലണ്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ നടന്ന പ്രതിക്ഷേതത്തില്‍ ഇന്ത്യന്‍ പതാക കത്തിച്ച സംഭവത്തിലെ സൂത്രധാരന്‍ എന്ന് കരുതപ്പെടുന്നു. ഇത് കൂടാതെ ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ മുസ്ലിം വംശജരായ എംപിമാരെ ചേര്‍ത്ത് പ്രഭുസഭയില്‍ പാകിസ്ഥാന്‍ നേതാക്കളെ വിളിച്ചു വരുത്തി കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തതും ഏറെ കോലാഹലം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് ഇരു രാജ്യങ്ങള്‍ തമ്മില്‍ ഉള്ള ചര്‍ച്ച അല്ലെന്നു ന്യായം പറഞ്ഞാണ് ബ്രിട്ടന്‍ ഇന്ത്യയുടെ ഇഷ്ടക്കേടില്‍ നിന്നും പ്രശ്നത്തെ തുടര്‍ന്ന് തല ഊരിയത്. ചെറു പ്രായത്തില്‍ കാശ്മീരില്‍ നിന്നെത്തി സ്വ പ്രയത്‌നത്തില്‍ എം പിവരെയായ നസീര്‍ അഹമ്മദ് ലോക വേദികളില്‍ കശ്മീരിലെ മുസ്ലിങ്ങളുടെ നേതാവായി സ്വയം അവരോധിച്ചിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category