1 GBP = 92.40 INR                       

BREAKING NEWS

രണ്ട് എസ്റ്റാര്‍ നേടി ബ്രി സ്‌റ്റോളിലെ ഡോണ്‍ ജോസഫും യോര്‍ക്കിലെ ജോര്‍ജി സജിയും; ഒരു എസ്റ്റാര്‍ നേടി ബാസില്‍ ഡണിലെ ഷോണ്‍ ജോസഫും ചിച്ചെസ്റ്ററിലെ അലനും; മലയാളി കുരുന്നുകളുടെ വിജയഗാഥ തുടരുന്നു

Britishmalayali
kz´wteJI³

ജോലിതേടി യുകെയിലെത്തിയ മലയാളി കുടിയേറ്റക്കാരുടെ പുതിയ തലമുറ വിദ്യാഭ്യാസ രംഗത്ത് തിളക്കമേറിയ വിജയം കൈവ്വരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന എ ലെവല്‍ പരീക്ഷ ഫലം ഇതിന് തെളിവായിരുന്നു. മുഴുവന്‍ മാര്‍ക്കും നേടി എല്ലാ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ നേടി രണ്ട് മലയാളി കുരുന്നുകള്‍ മികച്ച വിജയം കൈവ്വരിച്ചപ്പോള്‍ രണ്ട് എ സ്റ്റാറുകളും മറ്റ് വിഷയങ്ങള്‍ക്ക് എയും നേടി വിജയം കൈവരിച്ച നാല് പേരുടെ കഥയും ഇന്നലെ ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ ഒരു വിഷയത്തിലെങ്കിലും എ സ്റ്റാര്‍ നേടി മലയാളി സമൂഹത്തിന് അഭിമാനമായി മാറിയ ഒരു ഡസനിലേറെ കുട്ടികളെയും ഞങ്ങള്‍ ഇന്നലെ പരിചയപ്പെടുത്തിയിരുന്നു. ഇന്നും മികച്ച വിജയം കൈവ്വരിച്ച മൂന്ന് പേരെ കൂടി ഞങ്ങള്‍ പരിചയപ്പെടുത്തുകയാണ്. ഇതില്‍ ബ്രിസ്റ്റോളിലെ ഡോണ്‍ ജോസഫും, യോര്‍ക്കിലെ ജോര്‍ജി സജിയും രണ്ട് എ സ്റ്റാറുകള്‍ കരസ്ഥമാക്കിയവരാണ്. ബാസില്‍ഡണിലെ ഷോണ്‍ ജോസഫാവട്ടെ ഒരു എസ്റ്റാര്‍ നേടി ഉപരിപഠനത്തിന് സീറ്റ് ഉറപ്പിച്ച് കഴിഞ്ഞു.

കണക്കിലും കെമസ്ട്രിയിലും മുഴുവന്‍ മാര്‍ക്ക് നേടിയ ഡോണിന് ഇഷ്ടം എയറോസ്‌പേസ് എഞ്ചിനിയറിങ്
ബ്രിസ്റ്റോളിലെ ജോസഫ് എസ്തപ്പാന്റെയും തെരേസാ ജോസഫിന്റെയും മകനായ ഡോണ്‍ ജോസഫ് എഴുതിയ നാല് വിഷയങ്ങളില്‍ രണ്ട് എ സ്റ്റാറും 2 എ കളും നേടിയ മികച്ച വിജയം കൈവ്വരിച്ചിരിക്കുകയാണ്. മാത്തമാറ്റിക്‌സ്, കെമസട്രി വിഷയങ്ങളില്‍ എ സ്റ്റാറും, ഫര്‍തര്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങള്‍ക്ക് എ യുമാണ് ഡോണിന് ലഭിച്ചത്. സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ ഏറെ താത്പര്യമുള്ള ഡോണ്‍ ബ്രിസ്‌റ്റോണ്‍ യൂണിവേഴ്‌സിറ്റിയില്‍എയറോസ്‌പേസ്  മെക്കാനിക്കല്‍ എഞ്ചിനിയറിങിന് സീറ്റ് ഉറപ്പാക്കി കഴിഞ്ഞു.

സെന്റ് ബ്രന്റാന്‍സ് സിക്‌സ്ത് ഫോറം കോളേജില്‍ നിന്നാണ് ഡോണ്‍ എ ലെവല്‍ പരീക്ഷ മികച്ച മാര്‍ക്കോടെ പാസായിരിക്കുന്നത്. ഡോണിന്റെ പിതാവ് ജോസഫ് എസ്തപാന്‍ ബ്രിസ്റ്റോണ്‍ സൗത്ത്‌മെയഡ് ആശുപത്രിയില്‍ എച്‌സിഎ ആയും അമ്മ തെരേസാ ജോസഫ് രജിസ്‌ട്രേഡ് നഴ്‌സായും ജോലി ചെയ്യുന്നു. സീനിയര്‍ കോമേഴ്‌സ്യല്‍ ഓഫീസറായി ജോലി ചെയ്യുന്ന ക്രിസ്റ്റി ജോസഫ് സഹോദരനും സീനിയര്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവായി ജോലി നോക്കുന്ന ഏദന്‍ ജോസഫ് സഹോദരിയുമാണ്. സഹോദരന്‍ ക്രിസ്റ്റിയുടെ ഭാര്യ ജീഷ്മ ജിംസണ്‍ പ്രൊജക്ട് മാനേജാരായി ജോലി നോക്കുന്നു. സഹോദരി ഏദന്റെ ഭര്‍ത്താവ് ഐടി സിസ്റ്റം അനലിസ്റ്റാണ്.

ബാസില്‍ഡണിലെ ഷോണ്‍ ജോസഫും എയറോ സ്‌പേസ് എഞ്ചിനിയറിങിന്റെ വഴിയെ
ബാസില്‍ഡനിലെ ലീ ചാപ്പല്‍  നോര്‍ത്തില്‍  താമസിക്കുന്ന സോജിയുടെയും  ഷൈനിയുടെയും  മകന്‍ ഷോണ്‍ ജോസഫും എയറോ സ്‌പേസ് എഞ്ചിനിയറിങ് സ്വപ്‌നം കണ്ടാണ് പഠനത്തിനിറങ്ങിയിരിക്കുന്നത്. കണക്കില്‍ ഒരു എസ്റ്റാറും ഫിസിക്‌സ്, കെമസ്ട്രി വിഷയങ്ങള്‍ക്ക് എ യും കരസ്ഥമാക്കിയ ഷോണും തന്റെ ഉപരിപഠനത്തിനായുള്ള സീറ്റ് ഉറപ്പാക്കി കഴിഞ്ഞു.

വെസ്‌റ് ക്ലിഫ് സ്‌കൂള്‍ ഫോര്‍ ഗേള്‍സ് സൗത്തെന്‍ഡീല്‍ നിന്നാണ് ഷോണ്‍ മികച്ച വിജയം കൈവരിച്ചത്. ഇനി ഷോണ്‍ തന്റെ സ്വപ്‌നമായ എയറോ സ്‌പേസ് എഞ്ചിനിയറിങില്‍ ഉപരി പഠനം നടത്താന്‍ നോട്ടിങ്ഹാം യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ ഉറപ്പിച്ച് കഴിഞ്ഞു. തന്‍െ പഠനത്തിനൊപ്പം ഒഴിവു സമയങ്ങളില്‍ ട്യൂഷന്‍ സെന്ററില്‍ അസ്സിസ്റ്റ് ചെയ്യുമായിരുന്നു.എല്‍സിറ്റയും റോണും സഹോദരങ്ങള്‍ ആണ്.

ചിച്ചെസ്റ്ററിലെ അലന്‍ വിന്‍സന്റ് കമ്പ്യൂട്ടര്‍ സയന്‍സ് പഠനത്തിന്
ചിച്ചെസ്റ്റര്‍ ബിഷപ് ലൂഫാ സ്‌കൂളില്‍ നിന്നും ഒരു എ സ്റ്റാറും മൂന്ന് എ കളും കരസ്ഥമാക്കിയ അലന്‍ വിന്‍സന്റ് കമ്പ്യൂട്ടര്‍ സയന്‍സ് പഠനത്തിനായി ഒരുങ്ങിക്കഴിഞ്ഞു. കണക്കില്‍ എസ്റ്റാറും  ഫിസിക്‌സ് , കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ എയുമാണ് അലന്‍ നേടിയത്. മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ആണ് അലന്‍ ഉപരിപഠനത്തിന് സീറ്റ് ഉറപ്പാക്കിയത്.

 ചെസ് മത്സരങ്ങളിലും, അത്‌ലറ്റിക് മത്സരങ്ങളിലും കഴിവ് തെളിയിച്ചിട്ടുള്ള അലന്‍ സ്‌കൂള്‍ നാഷണല്‍ ചെസ് മത്സരങ്ങളില്‍ വരെ പങ്കെടുത്തിട്ടുണ്ട്. കൂടാതെ കമ്പ്യൂട്ടര്‍ ഇഷ്ടവിഷയമായ അലന് ഇതിനോടകം തന്നെ ഒരു ഗെയിം വികസിപ്പിച്ചെടുത്തിട്ടുണ്ട്.ആലുവ സ്വദേശികളായ വിന്‍സന്റ് ഷൈനി ദമ്പതികളുടെ മകനാണ് അലന്‍.
രണ്ട് എ സ്റ്റാറുകളും ഒരു എയും കരസ്ഥമാക്കി യോര്‍ക്കിലെ ജോര്‍ജി സജി
യോര്‍ക്ക് ഓള്‍ സെയ്ന്റ് റോമന്‍ കാത്തലിക് സ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ജോര്‍ജി സജിക്ക് രണ്ട് വിഷയങ്ങളില്‍ എ സ്റ്റാറും ഒരു വിഷയത്തില്‍ എയുമാണ് നേടാനായത്. കമ്പ്യൂട്ടര്‍ സയന്‍സ്, കണക്ക് വിഷയങ്ങളില്‍ എ സ്റ്റാറും, ഫിസിക്‌സിന് എയുമാണ് ജോര്‍ജി കരസ്ഥമാക്കിയത്.
യൂണിവേഴ്‌സിറ്റി ഓഫ് നോട്ടിങ്ഹാമില്‍ എയോറോസ്‌പേസ് എഞ്ചിനിയറിങിന് സീറ്റ് ഉറപ്പാക്കി കഴിഞ്ഞു ജോര്‍ജിയും. ഹെല്‍ത്ത് കെയര്‍ അസിസ്റ്ററന്റായി ജോലി ചെയ്യുന്ന സജി വര്‍ഗീസിന്റെയും രജിസ്‌ട്രേഡ് നഴ്‌സാായ അന്നുവിന്റെയും മകനാണ് ജോര്‍ജി.
 
ഓന്നോ അതില്‍ അധികമോ വിഷയങ്ങളില്‍ എ സ്റ്റാറോ എല്ലാ വിഷയങ്ങളിലും എ ഗ്രേഡോ നേടിയ കുട്ടികള്‍ അവരുടെ വിശദാംശങ്ങള്‍ സഹിതം എഴുതുക. എഴുതേണ്ട വിലാസം: [email protected]

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category