1 GBP = 93.35 INR                       

BREAKING NEWS

സാബു കുര്യന്റെ സഹോദന്റെ പുത്രന്‍ അമേരിക്കയില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു; 22കാരനായ ക്രിസ്റ്റഫറിന്റെ മരണത്തില്‍ മനംനൊന്ത് യുകെ മലയാളികളും

Britishmalayali
kz´wteJI³

നേകം യുകെ മലയാളികളെ യുകെയില്‍ എത്തിച്ച മാഞ്ചസ്റ്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സെന്റ് മേരീസ് റിക്രൂട്ട്‌മെന്റ് സ്ഥാപന ഉടമ സാബു കുര്യന്റെ അമേരിക്കയില്‍ താമസിക്കുന്ന സഹോദരന്‍ ടോമിയുടെ മകന്‍ ക്രിസ്റ്റഫറാണ് അപകടത്തില്‍ മരിച്ചത്. അറ്റ്‌ലാന്റയിലെ ഏതെന്‍സില്‍ സ്ഥിര താമസമാക്കിയ കോട്ടയം കുറുമുള്ളൂര്‍ മന്നാകുളത്തില്‍ ടോമി കുര്യന്റെയും ഷീലയുടെയും നാല് മക്കളില്‍ രണ്ടാമനാണ് ക്രിസ്റ്റഫര്‍. 22 വയസായിരുന്നു പരേതന്.

ദിവസങ്ങള്‍ക്കു മുന്‍പു മാത്രം വാങ്ങിയ ബൈക്കില്‍ പിതൃസഹോദരന്‍ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം.നിയന്ത്രണം വിട്ടു ട്രാക്ക് മാറി വന്ന അമേരിക്കന്‍ വനിത, ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വാഹനം ഇടിച്ചതിനെ തുടര്‍ന്ന്‌തൊട്ടടുത്ത ലെയിനിലേക്ക് വീണ ക്രിസ്റ്റഫറിന്റെ ശരീരത്തിലൂടെ പിന്നാലെ വന്ന മറ്റൊരു വാഹനം കയറിയിറങ്ങി സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു.

ക്രിസ്റ്റഫറിന്റെ മരണ വാര്‍ത്ത വിശ്വസിക്കാനാവാതെ കഴിയുകാണ് അറ്റ്‌ലാന്റിയിലെ മലയാളി സമൂഹം. തൊണ്ണൂറുകളില്‍ ചിക്കാഗോയില്‍ താമസമായിരുന്ന ടോമ്മിയും ഷീലാമ്മയും കുടുംബവും രണ്ടായിരത്തിലാണ് അറ്റലാന്റയിലേക്ക് സ്ഥിരതാമസമാക്കിയത്. മലയാളി സമൂഹത്തിനിടിയിലെ സജീവ പ്രവര്‍ത്തകരായിരുന്ന കുടുംബത്തിന്റെ വേദനയില്‍ ആശ്വാസം പകരാന്‍ ശ്രമിക്കുകയാണ് മലയാളി സമൂഹം ഒന്നടങ്കം.

ക്രിസ്റ്റഫറിന്റെ അമ്മ ഷീലമ്മ മറിക പുത്തന്‍പുരയില്‍ കുടുംബാംഗമാണ്.  ക്രിസ്റ്റിന്‍, ക്രിസ്റ്റിന , ചാള്‍സ് എന്നിവര്‍ ആണ് ക്രിസ്റ്റഫറിന്റെ സഹോദരങ്ങള്‍ സാബു കുര്യന്‍ , രാജു കുര്യന്‍ എന്നിവര്‍ക്കൊപ്പം ക്രിസ്റ്റഫറിന്റെ പിതാവ് ടോമിയും നഴ്സ്മാരെ യുകെ യില്‍ എത്തിക്കുന്ന ബിസിനസ് നടത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category