1 GBP = 97.70 INR                       

BREAKING NEWS

പ്രകൃതി കോപിച്ചപ്പോള്‍ പെരുവഴിയിലായ കവളപ്പാറയിലെയും പുത്തുമലയിലെയും സാധുക്കളെ സഹായിക്കാന്‍ ബ്രിട്ടീഷ് മലയാളിയും; ഈ തിരുവോണം വേണ്ടാന്ന് വച്ച് നിര്‍ഭാഗ്യര്‍ക്കായി കൈകോര്‍ക്കാം: നിങ്ങളുടെ ഓരോ നാണയത്തുട്ടും പുഞ്ചിരി തൂവട്ടെ

Britishmalayali
kz´wteJI³

ലണ്ടന്‍: ബ്രിട്ടീഷ് മലയാളി ഇക്കുറി ചരിത്രപരമായ ഒരു ദൗത്യം ഏറ്റെടുക്കുകയാണ്. കഴിഞ്ഞ ഏഴുവര്‍ഷമായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നടത്തി വരുന്ന ഓണം അപ്പീല്‍ ഇക്കുറി പ്രളയ ദുരിതത്തില്‍പ്പെട്ട സാധുക്കള്‍ക്ക് വേണ്ടിയാക്കിയിരിക്കുന്നു. കവളപ്പാറയിലെയും പുത്തുമലയിലെയും സാധുക്കള്‍ക്ക് എങ്ങനെയൊക്കെ സഹായം ചെയ്യാന്‍ ആവുമോ അങ്ങനെയൊക്കെ സഹായിക്കാന്‍ ആണ് തീരുമാനം.
ഇപ്പോള്‍ സര്‍ക്കാരിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹായം ഒഴുകിയെത്തുന്നുണ്ട്. എന്നാല്‍ ഈ ആരവം ഒഴിയുമ്പോള്‍ ഇവരില്‍ പലരും കയറിക്കിടക്കാന്‍ വീടോ, കഴിക്കാന്‍ ഭക്ഷണമോ പോലും ഇല്ലാത്തവിധം നിസ്സഹായരാവുമെന്ന് അനുഭവങ്ങള്‍ സാക്ഷി. കഴിഞ്ഞ പ്രളയകാലത്ത് ദുരിതത്തില്‍ ആയവരുടെ സ്ഥിതി ഇപ്പോള്‍ ഇങ്ങനെയാണ്. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി അപകടത്തില്‍പ്പെട്ടവര്‍ക്ക് പോലും അഞ്ച് പൈസയുടെ ഗുണം ഉണ്ടായിട്ടില്ല.

എങ്ങനെയും നാടിനെ സഹായിക്കാന്‍ കാശ് മുടക്കിയ പ്രവാസികളുടെ അധ്വാനഫലം ഇപ്പോഴും സര്‍ക്കാര്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് ഇട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കാശ് കൊടുക്കാതെ ഉചിതമായ പുനരധിവാസ പദ്ധതിയുടെ ഭാഗമാകാന്‍ ആണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ആലോചിക്കുന്നത്. ഏത് തരത്തിലാകും ഫണ്ട് വിനിയോഗിക്കുക എന്നത് ഇപ്പോള്‍ അന്തിമമായി തീരുമാനിച്ചിട്ടില്ല. വായനക്കാരുടെ നിര്‍ദ്ദേശം കൂടി കണക്കിലെടുത്ത് പിന്നീടായിരിക്കും ഫണ്ട് വിനിയോഗിക്കുന്ന വഴി തീരുമാനിക്കുക.

ഈ നാട്ടുകാര്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സ്ഥാപനങ്ങളെ കണ്ടെത്തി അവരിലൂടെ ചെയ്യാന്‍ ആണ് പ്രഥമികമായി ആലോചിക്കുന്നത്. ഒരു നയാ പൈസപോലും വെറുതെ പോവാതെ അര്‍ഹതപ്പെട്ടവര്‍ക്ക് നേരിട്ട് ലഭിക്കുന്ന പ്രവര്‍ത്തിയായിരിക്കും ചെയ്യുക. ഇപ്പോഴത്തെ ആരവത്തിന് ശേഷം ഇത് സംബന്ധിച്ച് വ്യക്തമായ പഠനം നടത്തി പൂര്‍ണമായും പണം നല്‍കിയവരെ ബോധ്യപ്പെടുത്തി ആവും ചെയ്യുക. എല്ലാ വിവരങ്ങളും അപ്പോള്‍ തന്നെ ബ്രിട്ടീഷ് മലയാളിയുടെ പ്രസിദ്ധീകരിച്ച് വായനക്കാരെ ബോധ്യപ്പെടുത്തും.
കേരളത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ നിങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ ഇപ്പോള്‍ തന്നെ അഞ്ചോ പത്തോ പൗണ്ട് ചുവടെ കൊടുത്തിരിക്കുന്ന വിര്‍ജിന്‍ മണി ലിങ്ക് വഴി നല്‍കുക. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ നല്‍കുന്ന ഒരു പൗണ്ടിന് ഒന്നേകാല്‍ പൗണ്ട് വീതം കൈമാറാന്‍ ഞങ്ങള്‍ക്ക് കഴിയും. വിര്‍ജിന്‍ മണി വഴി നല്‍കാനാവാത്തവര്‍ ചാരിറ്റി ഫൗണ്ടേഷന്റെ അക്കൗണ്ടിലേയ്ക്ക് നേരിട്ട് നല്‍കുക. എന്നാല്‍ ഗിഫ്റ്റ് എയിഡ് ലഭിക്കുകയില്ല എന്നു മറക്കരുത്.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: BMCF Kerala Disaster Relief Appeal
നിങ്ങള്‍ വിര്‍ജിന്‍ മണി വഴി പണം നല്‍കുകയും ഗിഫ്റ്റ് എയ്ഡ് നല്‍കാനുള്ള അനുമതി ടിക്ക് ചെയ്യുകയും ചെയ്താല്‍ നിങ്ങളുടെ കാശ് ഗിഫ്റ്റ് എയിഡ് കൂടി ചേര്‍ത്ത് 25 ശതമാനം അധികമായി ലഭിക്കും. എന്നു മാത്രമല്ല നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും കൃത്യമായ വിവരം അറിയാന്‍ അവസരം ഒരുങ്ങുകയാണ്. വിര്‍ജിന്‍ മണി ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ തന്നെ നിങ്ങള്‍ക്ക് എത്ര കാശ് കിട്ടിയെന്നറിയാം. കൊടുക്കുന്ന പണത്തിന്റെ ചെലവ് ബാങ്ക് അക്കൗണ്ടില്‍ നിന്നും വ്യക്തമാണ്. നിങ്ങളുടെ പിന്തുണ ഞങ്ങള്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുകയാണ്.

തിരച്ചില്‍പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതിനാലും ദുരന്തത്തിന്റെ തീവ്രത നിമിത്തവും ഇതുവരെ നാശനഷ്ടങ്ങള്‍ കണക്ക് കൂട്ടാന്‍ സാധിച്ചിട്ടില്ല. കഷ്ടതയനുഭവിക്കുന്നരുടെ വിവരങ്ങള്‍ അറിയിച്ചും അപ്പീല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടും ചാരിറ്റിയെ പിന്തുണക്കുന്നവരും ബ്രിട്ടീഷ് മലയാളി വായനക്കാരും ചാരിറ്റി ഫൗണ്ടേഷനെ സമീപിച്ചതിന്റെ വെളിച്ചത്തിലാണ് അപ്പീല്‍ നടത്തുവാന്‍ തീരുമാനിച്ചത്. സാധാരണ ഓണം ആഘോഷ വളകളില്‍ യുകെ മലയാളി സമൂഹവും അസോസിയേഷനുകളും ഉദാരമായ സംഭാവനകളാണ് നല്‍കുന്നത്.

ഫൗണ്ടേഷന് ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് അര്‍ഹരായവരെ കണ്ടെത്തി കേരളത്തിലെ നിര്‍ധനരായ കുടുംബങ്ങളെ സഹായിക്കുകയാണ് പതിവ്. ഇതേ കാലയളവായ സെപ്റ്റംബര്‍ മാസം മുഴുവന്‍ അപ്പീല്‍ നിലനിര്‍ത്തുവാനുമാണ് ട്രസ്റ്റ് ഇപ്പൊള്‍ തീരുമാനിച്ചിരിക്കുന്നത്

കഴിഞ്ഞ വര്‍ഷം പ്രളയസമയത്ത് 88700.00 പൗണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫൗണ്ടേഷന്‍ സംഭാവന ചെയ്തിരുന്നു. യുകെയിലങ്ങോളമുള്ള വിദേശികളടക്കം മുള്ള വരും കൂട്ടായ്മകളും അസോസിയേഷനുകളും ഉള്‍പ്പെടെ ചാരിറ്റിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാണ് എന്ന് സമാഹരിക്കാന്‍ സാധിച്ചത്. കേരളത്തിലുള്ള നഴ്‌സിംഗ് വിദ്യാര്‍ഥികളെ സഹായിക്കാനായി സംഘടിപ്പിച്ച സ്‌കൈ ഡൈവിങ്‌ന്റെ ഫണ്ട് ശേഖരണം നിലവില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മലയിടിച്ചിലിലും വെള്ളപ്പൊക്കത്തിലും എല്ലാം നഷ്ടപ്പെട്ട് നിസ്സഹായരായ സഹജീവികളുടെ കണ്ണുനീരിന് മുമ്പില്‍ വെറുതെ നോക്കിനില്‍ക്കാതെ എന്തെങ്കിലും ചെയ്യണമെന്ന യുകെ മലയാളി സമൂഹത്തിന്റെ ആവശ്യം ഏറ്റെടുത്ത് നടത്തുകയാണ് ഈ അപ്പീല്‍ വഴി ചാരിറ്റി ഫൗണ്ടേഷന്‍ ചെയ്യുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category