1 GBP = 88.70 INR                       

BREAKING NEWS

എല്‍ദോയ്ക്ക് തല്ലുകിട്ടിയതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് സംസ്ഥാന മേധാവി; പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കേണ്ട ആവശ്യം ഇല്ലെന്നും ഡിജിപിയുടെ റിപ്പോര്‍ട്ട്; മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു; 'ഇടതു' കൈയൊടിഞ്ഞ എംഎല്‍എയുടെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രി; സംസ്ഥാനത്ത് പൊലീസിനെ കയറൂരി വിട്ട അവസ്ഥയാണെന്ന് എംഎല്‍എ

Britishmalayali
kz´wteJI³

കൊച്ചി; എറണാകുളം ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് തല്ലു കിട്ടിയ സംഭവത്തില്‍ നപടി വേണ്ടെന്ന് ഡിജിപി. പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കേണ്ട ആവശ്യം ഇല്ലെന്നും ഡിജിപി വ്യക്തമാക്കി. പൊലീസിന്റെ ഭാഗത്ത് പിഴവുകള്‍ ഒന്നുമില്ലെന്നും ഡിജിപി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എറണാകുളം ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ എല്‍ദോ എബ്രഹാം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കു പരിക്കേറ്റിരുന്നു. സിപിഐ ശക്തമായ നടപടി ആവശ്യപ്പെട്ടിരുന്നു . അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു എന്നാല്‍ ഇപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറിയിരിക്കുകയാണ് .ആ റിപ്പോര്‍ട്ടില്‍ പറയുന്നത് ഒരു നടപടിയും വേണ്ട, പൊലീസുകാരുടെ ഭാഗത്തുനിന്നും യാതൊരുവിധ വീഴ്ചയും സംഭവിച്ചിട്ടില്ല എന്നാണ് .

അതേസമയം പൊലീസിന് വീഴ്ച പറ്റിയെന്നാണ് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ സിപിഐ നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് വ്യാപകമായി മര്‍ദിച്ചു. സംഘര്‍ഷ സാധ്യത ഉണ്ടായിട്ടും മജിസ്റ്റീരിയല്‍ അധികാരമുള്ള ആളെ സ്ഥലത്തക്ക് വിളിച്ചില്ല. മാര്‍ച്ചില്‍ പങ്കെടുത്ത എംഎല്‍എയ്ക്ക് മര്‍ദനമേല്‍ക്കുന്ന സാഹചര്യം പൊലീസിന് ഒഴിവാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനിടെ കൈയ്ക്ക് പരുക്ക് പറ്റിയെന്നതിന്റെ തെളിവ് എല്‍ദോ എബ്രഹാം എംഎല്‍എ കളക്ടര്‍ക്ക് കൈമാരി. തനിക്ക് പരുക്ക് പറ്റിയില്ലെന്ന പ്രചരണം വ്യാജമാണെന്നു തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും എംഎല്‍എ വ്യക്തമാക്കി.പൊലീസ് മര്‍ദനത്തിലെ പരുക്ക് ബോധ്യപ്പെടുത്താന്‍ ജനപ്രതിനിധിക്ക് തെളിവ് നല്‍കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണ്. ഇടത് കൈക്ക് ഫ്രാക്ചര്‍ ഉണ്ടെന്നു തെളിയിക്കുന്ന സി.ടി.സ്‌കാന്‍ റിപ്പോര്‍ട്ടാണ് കലക്ടര്‍ക്ക് കൈമാറിയതെന്നും എംഎല്‍എ വ്യക്തമാക്കി.ഈ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് ഇനി തീരുമാനം എടുക്കേണ്ടത് പൊലീസ് മന്ത്രികൂടിയായ മുഖ്യമന്ത്രിയാണ്. സിപിഐ എംഎല്‍എയുടെ വിഷയത്തില്‍ വലിയതോതിലുള്ള വിവാദമാണ് സര്‍ക്കാരിനെതിരെ ഉയര്‍ന്നത്.

മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് എറണാകുളം ജില്ലാ കളക്ടര്‍ ഇന്നലെ വന്നു കണ്ടിരുന്നു. സമരവും പിന്നീടുണ്ടായ ലാത്തിച്ചാര്‍ജുമെല്ലാമാണ് അദ്ദേഹം ചോദിച്ചു മനസിലാക്കിയത്. തന്നെയും പാര്‍ട്ടി പ്രവര്‍ത്തകരെയും മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും ഈ സമയം കളക്ടര്‍ക്ക് കൈമാറിയിരുന്നു. പൊലീസിന് ഇങ്ങനെ ചെയ്യാനാകുമോയെന്ന ഭീതിയോടെയുള്ള മറുപടിയാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്. കളക്ടര്‍ പോലും ഭയന്നു. അത്ര ക്രൂരമായാണ് പൊലീസ് സമരത്തെ നേരിട്ടത്. കളക്ടറുടെ റിപ്പോര്‍ട്ട് സേനയില്‍ ശുദ്ധികലശത്തിന് വഴിമരുന്നാകുമെന്നാണ് പ്രതീക്ഷയെന്നും എംഎല്‍എ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്.

സംസ്ഥാനത്ത് പൊലീസിനെ കയറൂരി വിട്ട അവസ്ഥയാണ്. ഒരു കടിഞ്ഞാണ്‍ ആവശ്യമാണ്. ഇപ്പോഴത് ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തും. സിപിഐ മാര്‍ച്ചിനിടെ ഉണ്ടായ പൊലീസ് മര്‍ദ്ദനം മാത്രം ഉയര്‍ത്തിയല്ല ഇത് പറയുന്നത്. ഈ അടുത്തിടെ നടന്ന സംഭവങ്ങള്‍ പരിശോധിച്ചാല്‍ അത് മനസിലാകുമെന്നും എംഎല്‍എ പ്രതികരിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category