1 GBP = 88.40 INR                       

BREAKING NEWS

ജുമൈറ ബീച്ചില്‍ കടലിന് നടുവിലെ സെവന്‍ സ്റ്റാര്‍ ഹോട്ടലിന്റെ മുകളില്‍ കേക്ക് മുറിച്ച് സ്വാതന്ത്ര്യദിനം ആഘോഷിച്ച് മലയാളി യുവാവും സംഘവും; പ്രളയദുരിതാശ്വാസത്തിന് സമര്‍പ്പിച്ച പരിപാടി സംഘടിപ്പിച്ചത് കാസര്‍കോട് ഉദുമ സ്വദേശിയും വ്യവസായിയുമായ ഇഖ്ബാല്‍ ഹമീദ്

Britishmalayali
kz´wteJI³

ദുബായ്: ഇന്ത്യ 73ാം സ്വാതന്ത്ര്യദിനം കൊണ്ടാടുന്ന വേളയില്‍ വേറിട്ട രീതിയില്‍ ആഘോഷം നടത്തിയ പ്രവാസി ഏവരേയും അത്ഭുതപ്പെടുത്തുകയാണ്. അത്ഭുതത്തോടൊപ്പം തന്നെ അഭിമാനവും സമ്മാനിക്കുന്ന ആഘോഷമാണ് കാസര്‍കോട് ഉദുമ ഹദ്ദാദ് നഗര്‍ സ്വദേശിയും യുഎഇയില്‍ ബിസിനസ് രംഗത്തും സാമൂഹിക രംഗത്തും നിറഞ്ഞു നില്‍ക്കുന്ന ഇഖ്ബാല്‍ ഹമീദ് ഒരുക്കിയത്. ദുബായ് കടലിന് നടുവിലാണ് ഇദ്ദേഹവും സംഘവും സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ജുമൈറ ബീച്ചില്‍ കടലിനു നടുവില്‍ സ്ഥിതി ചെയ്യുന്ന സെവന്‍ സ്റ്റാര്‍ ഹോട്ടലായ ദുബായിലെ ബുര്‍ജുല്‍ അറബിന്റെ ഏറ്റവും മുകളിലത്തെ ഹെലിപാഡിലാണ് മലയാളി യുവാവും സംഘവും കേക്ക് മുറിച്ച് സ്വാതന്ത്ര്യദിനം അവിസ്മരണീയമാക്കിയത്.

കേരളത്തിലെ പ്രളയദുരിതാശ്വാസത്തിന് സമര്‍പ്പിച്ച പരിപാടി ഹോട്ടലിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും വ്യത്യസ്ത അനുഭവമായി മാറി. ലളിതമായ ചടങ്ങു കൊണ്ട് ഇഖ്ബാല്‍ പ്രളയദുരിതാശ്വാസത്തിലേയ്ക്ക് സ്വാതന്ത്രദിനം ചേര്‍ത്ത് വയ്ക്കുകയായിരുന്നു. സ്വാതന്ത്രദിനം കേക്ക് മുറിച്ച് ആലോഷിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക കൈമാറുകയും ചെയ്തു. മുനീര്‍,ഹനീഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ദുബായിയുടെ മുദ്രകളിലൊന്നായ ബുര്‍ജ് അല്‍ അറബ് ഹോട്ടല്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യ നിര്‍മ്മിത കെട്ടിടമായ ബുര്‍ജ് ഖലീഫ വരുന്നതിന് മുന്‍പ് ദുബായിയുടെ ഏറ്റവും ആകര്‍ഷണകേന്ദ്രമായിരുന്നു.

യുഎഇ ദേശീയ ദിനാഘോഷത്തില്‍ വാഹന അലങ്കാരത്തില്‍ ശ്രദ്ധേയനായ ആളാണ് ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ്. എന്തെങ്കിലും വ്യത്യസ്തമായ രീതിയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്ന ചിന്തയാണ് ബുര്‍ജ് അല്‍ അറബിലെത്തിച്ചതെന്ന് ഇഖ്ബാല്‍ വ്യക്തമാക്കിയിരുന്നു. ഡിസംബറില്‍ യുഎഇ ദേശീയ ദിനത്തിലും ഇതുപോലെ വ്യത്യസ്തത കൊണ്ടുവരാനുള്ള തീരുമാനത്തിലാണ് ഈ യുവാവ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category