1 GBP = 92.60 INR                       

BREAKING NEWS

മുല്ലപ്പൂ മാലയും കുഞ്ഞു ദേശീയ പതാകയും ബലൂണും സ്വീകരിച്ച് മുന്നോട്ട് നീങ്ങിയ ഇന്ത്യക്കാര്‍ക്ക് പിന്നീട് കിട്ടിയത് മധുരം; അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ എത്തിയവരെ കാത്തിരുന്നത് ഊഷ്മള സ്വീകരണം; കാശ്മീരില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നപ്പോള്‍ പിന്തുണയുമായി എത്തിയവരില്‍ യുഎഇ ഭരണകൂടവും; വിമാനത്താവളത്തിലെ സ്വീകരണ വീഡിയോ വൈറലാക്കി യുഎഇയ്ക്ക് നന്ദി പറഞ്ഞ് പ്രവാസികളും

Britishmalayali
kz´wteJI³

അബുദാബി: ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള ഊഷ്മള ബന്ധം നിറഞ്ഞത് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍. ഇന്ത്യയില്‍ നിന്നെത്തുന്ന യാത്രക്കാരെ ഹാരാര്‍പ്പണം നടത്തിയും ഇന്ത്യന്‍ ദേശീയ പതാകയും ബലൂണും മധുരവും നല്‍കിയാണ് വിമാനത്താവളത്തില്‍ സ്വീകരിച്ചത്. ഇതിന് നേതൃത്വം നല്‍കിയത് തദ്ദേശിയരായ വിമാനത്താവളം ജീവനക്കാരും. ദിവസങ്ങള്‍ക്ക് ശേഷവും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ഓഗസ്റ്റ് 15ന് എത്തിയ യാത്രക്കാര്‍ക്കാണ് ഇതുവരെ കാണാത്ത രീതിയിയിലുള്ള സ്വീകരണം ലഭിച്ചത്. മുല്ലപ്പൂ മാലയും കുഞ്ഞു ദേശീയ പതാകയും ബലൂണും സ്വീകരിച്ച് മുന്നോട്ട് നീങ്ങിയ ഇന്ത്യക്കാര്‍ മധുരം കൂടി സ്വീകരിച്ചാണ് മുന്നോട്ട് നീങ്ങിയത്. ഇതാദ്യമാണ് ഇത്തരമൊരു മധുര തരമായ സ്വീകരണമെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇതിന്റെ വീഡിയോ വൈകാതെ വൈറലാകുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തില്‍ വ്യത്യസ്ത ആഘോഷമൊരുക്കിയ യുഎഇയ്ക്ക് പ്രവാസികളും നന്ദി പറയുകയാണ്.

ഇരു രാജ്യങ്ങളും തമ്മില്‍ ഊഷ്മളമായ ബന്ധമാണ് എല്ലാ മേഖലയും നിലനില്‍ക്കുന്നത്. വൈകാതെ ഇന്ത്യയില്‍ നിന്ന് പ്രമുഖ വ്യക്തിത്വം യുഎഇ സന്ദര്‍ശിക്കുമെന്ന് രാവിലെ യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ് ദീപ് സിങ് സുരി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ രാഷ്ട്രപതി രാംനാഥ് കോവിന്ദോ ആകാനാണ് സാധ്യത. കാശ്മീരിലെ വിഷയങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യയ്ക്കൊപ്പം ഉറച്ചു നിന്നവരാണ് യുഎഇ.

കാശ്മീരില്‍ ആദ്യമായി ഇന്ത്യന്‍ പതാക ഉയര്‍ന്നത് ഈ സ്വാതന്ത്ര്യ ദിനത്തിലാണ്. അപ്പോഴാണ് യുഎഇയും വേറിട്ട വഴിയിലൂടെ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തെ ആഘോഷിക്കുന്നു. കാശ്മീരില്‍ ഇന്ത്യയ്ക്ക് ഒപ്പം യുഎഇ ഉറച്ചു നില്‍ക്കുമെന്ന സന്ദേശമാണ് ഇതിലുള്ളത്. അറബ് രാഷ്ട്രങ്ങളെ ഒപ്പം നിര്‍ത്തി കാശ്മീരിലെ രാഷ്ട്രീയം തങ്ങള്‍ക്ക് അനുകൂലമാക്കാനായിരുന്നു പാക് ശ്രമം. അതാണ് യുഎഇ തള്ളിക്കളയുന്നതും. ചൈന മാത്രമാണ് വിഷയത്തില്‍ പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നത്. അറബ് രാഷ്ട്രങ്ങളുടെ പിന്തുണ ഇന്ത്യയ്ക്കുള്ളതും പാക്കിസ്ഥാനെ വലയ്ക്കും.

കനത്ത സുരക്ഷയിലാണ് ജമ്മുകശ്മീരില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തുന്നത. ഷേര്‍ എ കാശ്മീര്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്രദിനാഘോഷചടങ്ങില്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക് ആണ് പതാക ഉയര്‍ത്തിയത്. ജമ്മുകശ്മീരിലെ കേന്ദ്രസര്‍ക്കാര്‍ നടപടി ചരിത്രപരമാണെന്നും സ്വന്തം സ്വത്വം ഓര്‍ത്ത് ആരും ആശങ്കപ്പെടേണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. കുപ്വാര, ലഡാക്ക് എന്നീ മേഖലകളിലും സ്വാതന്ത്ര്യ ദിനാഘോഷം നടന്നു.

അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം നടക്കുന്ന ആദ്യ സ്വാതന്ത്ര്യ ദിനാഘോഷം കനത്ത സുരക്ഷയിലാണ് നടന്നത്. ശ്രീനഗറിലെ ഷേര്‍ എ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് സി.ആര്‍.പി.എഫിന്റെയും ജമ്മുകശ്മീര്‍ പൊലീസിന്റെയും പരേഡ് വീക്ഷിച്ചു. ചരിത്രപരമായി നടപടിയാണ് ജമ്മുകശ്മീരിലേതെന്നും സ്വത്വം ഓര്‍ത്ത് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ഗവര്‍ണര്‍ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. എല്ലാ വിഭാഗങ്ങള്‍ക്കും വളരാനുള്ള സംരക്ഷണം ഭരണഘടന നല്‍കുന്നുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ഭീകരവാദത്തിന് നേരെ സഹിഷ്ണുത ഉള്ള നിലപാടല്ല സര്‍ക്കാരിന്റേത്. സൈനിക നടപടികളിലൂടെ ഭീകരര്‍ അടിയറവ് പറഞ്ഞുവെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ശ്രീനഗറില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്നു. എന്നാല്‍ നിയന്ത്രണങ്ങളില്‍ തന്നെയാണ് കശ്മീരില്‍ പലയിടങ്ങളും ഇപ്പോഴും ഉള്ളത്. മെഹബൂബ മുഫ്തി, ഉമര്‍ അബ്ദുള്ള അടക്കമുള്ള നിരവധി നേതാക്കളെ ഇപ്പോഴും അറസ്റ്റ് ചെയ്തിരിക്കുകയാണ്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category