
കേരളത്തിന്റെ ഏക ഒളിമ്പിക് മെഡല്‍ ജേതാവ് മാനുവല്‍ ഫ്രഡറിക്കിന് ധ്യാന്‍ചന്ദ് പുരസ്കാരം. 21 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയുടെ ഗോള്‍ വലയം കാത്ത താരമാണ് മാനുവല്‍ ഫ്രെഡറിക്.1972-ല്‍ മ്യൂണിക്കില്‍ നടന്ന ഒളിമ്പിക്സില്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍കീപ്പറായിരുന്നു മാനുവല്‍. ഹോക്കിയില്‍ അന്നത്തെ ശക്തരായ ഗ്രേറ്റ് ബ്രിട്ടനെ 5-0 ത്തിനും ഓസ്ട്രേലിയയെ 3-1 നും തകര്‍ത്ത ഇന്ത്യന്‍ ടീമിന് പാക്കിസ്ഥാനു മുന്നില്‍ 2-0 ന് കീഴടങ്ങേണ്ടി വന്നു. മൂന്നാംസ്ഥാനത്തിനുവേണ്ടി നടന്ന കളിയില്‍ ഹോളണ്ടിനെ 2-1 ന് തോല്പിച്ചാണ് വെങ്കലം നേടിയത്.
ബാംഗ്ലൂര്‍ ഡി.വൈ.എസ്.എസ് ഹോസ്റ്റല്‍ ടീമിന്റെയും ബോള്‍വിന്‍ സ്കൂളിന്റെയും ബിഷപ്പ് കോട്ടണ്‍ സ്കൂളിന്റെയും പരിശീലകനായിരുന്നു. അന്നും തുടര്‍ന്നുമുള്ള ഒട്ടേറെ ദേശീയവും അന്തര്‍ദേശീയവുമായ മത്സരങ്ങളില്‍ അതിശയിപ്പിക്കുന്ന പാടവം പ്രദര്‍ശിപ്പിച്ച ഇദ്ദേഹം ഇപ്പോള്‍ ഒളിമ്പിക്സ് വെങ്കലം നേടിയ ഹോക്കി ടീമിലെ എട്ടുപേര്‍ക്ക് അര്‍ജുന അവാര്‍ഡും രണ്ടുപേര്‍ക്ക് പത്മഭൂഷനും നല്കിയപ്പോഴും മാനുവലിനെ മറന്നിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വൈകിവന്ന അര്‍ഹിച്ച പുരസ്കാരമാണിത്.
1947 ഒക്ടോബര്‍ 20ന് കണ്ണൂരിലെ ബര്‍ണശ്ശേരിയിലാണ് മാനുവല്‍ ജനിച്ചത്. അച്ഛന് ജോസഫ് ബോവറും അമ്മ സാറയും കോമണ്‍വെല്‍ത്ത് ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു. കണ്ണൂരിലെ ബി.എംപി. യു.പി. സകൂളിനുവേണ്ടി ഫുട്ബോള്‍ കളിച്ചിരുന്ന മാനുവല്‍ 12-ാം വയസ്സിലാണ് ആദ്യമായി ഹോക്കി കളിക്കാന്‍ തുടങ്ങിയത്. 15-ാം വയസ്സില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്ന മാനുവലിനെ മികച്ച ഹോക്കിതാരമാക്കി തീര്‍ത്തത് സര്‍വീസസ് ക്യാമ്പില്‍ വെച്ച് ലഭിച്ച പരിശീലനമാണ്. 1971-ല്‍ ഇന്ത്യന്‍ ഹോക്കിടീമിന്റെ ഗോള്‍കീപ്പറായി അരങ്ങേറി. തൊട്ടടുത്ത വര്‍ഷം(1972) നടന്ന മ്യൂണിക് ഒളിമ്പിക്സില്‍ ഇന്ത്യയെ വെങ്കലമെഡല്‍ ജേതാക്കളാക്കുന്നതില്‍ മാനുവലിന്റെ ഗോള്‍കീപ്പിങ് മികവ് നിര്‍ണായക പങ്കുവഹിച്ചു.
1973-ല്‍ പാക്കിസ്ഥാനില്‍ നടന്ന മത്സരമാണൊന്ന്. ഫ്രെഡറിക്കിന്റെ മിന്നുന്ന പ്രകടനം കണ്ട പാക്കിസ്ഥാന് പ്രസിഡന്റ് സിയാ ഉള് ഹക്ക് കളിക്കുശേഷം അദ്ദേഹത്തിന്റെ തോളില്‍ത്തട്ടി പറഞ്ഞു, 'നിങ്ങളാണ് യഥാര്‍ഥ ഗോള്‍കീപ്പര്‍'. 1977-ല്‍ ലാഹോറില്‍ നടന്ന ടെസ്റ്റില്‍ കാണികള്‍ ശ്വാസമടക്കിപ്പിടിച്ചിരുന്ന് കണ്ട ഒരു കാഴ്ചയുണ്ട്. പാക്കിസ്ഥാന്റെ പ്രതിരോധനിരയിലെ ഹനീഫ്ഖാന്റെ വെടിയുണ്ടപോലുള്ള ഒരു ഷോട്ട് തലകൊണ്ട് തട്ടിത്തെറിപ്പിച്ച് ഗോള്‍വല കാത്ത ഫ്രെഡറിക്കിന്റെ പ്രകടനം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam