1 GBP = 88.70 INR                       

BREAKING NEWS

സഹനത്തിനും വേദനകള്‍ക്കും വിട; നടുക്കുന്ന ക്രൂരത പുറംലോകം അറിഞ്ഞതിന് പിന്നാലെ 'തിക്കിരി' മരണത്തിന് കീഴടങ്ങി; ലോകത്തിന്റെ വിങ്ങലായ ആന ചരിഞ്ഞത് മൃഗസ്നേഹികളെ കണ്ണീരിലാഴ്ത്തി; ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സോഷ്യല്‍ മീഡിയ

Britishmalayali
kz´wteJI³

കൊളംബോ; നടുക്കുന്ന ക്രൂരത പുറം ലോകം അറിഞ്ഞതിന് പിന്നാലെ ലോകത്തിന്റെ വിങ്ങലായ ടിക്കിരി മരണത്തിന് കീഴടങ്ങി. 70 വയസ് പ്രായമുള്ള ടിക്കിരി എന്ന ആനയ്ക്ക് വേണ്ടിയായിരുന്നു നാലഞ്ച് ദിവസങ്ങളായി മൃഗസ്‌നേഹികളുടെ പ്രാര്‍ത്ഥന. പ്രായാധിക്യവും അനാരോഗ്യവും കാരണം ക്ലേശിക്കുന്ന ടിക്കിരി എന്ന പിടിയാനയുടെ ദുരവസ്ഥ ശ്രീലങ്കയിലെ കാന്‍ഡിയില്‍ നടന്ന വാര്‍ഷിക ബുദ്ധ ഉത്സവമായ എസല പെരേഹരയിലെ ഘോഷയാത്രയിലെ എഴുന്നള്ളിപ്പോടെയാണ് ലോക ശ്രദ്ധയിലെത്തിയത്. കാഴ്ച ഏവരുടെയും കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു. എന്നാല്‍ മൃഗസ്‌നേഹികള്‍ തനിക്ക് വേണ്ടി തേങ്ങുന്നതറിയാതെ വ്യാഴാഴ്ച ടിക്കിരി ലോകത്തോട് വിടപറയുകയായിരുന്നു.

'എല്ലും തോലു'മായിട്ടും മണിക്കൂറുകളോളം നീണ്ടുനിന്ന എഴുന്നള്ളിപ്പില്‍ അതിശക്തമായ ലൈറ്റുകളുടെയും കരിമരുന്നിന്റെയും ബഹളങ്ങള്‍ക്ക് നടുവില്‍ എല്ലാം സഹിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു ഏറെ ദയനീയം. 70 വയസ്സായ ആനയെ എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി സേവ് എലിഫന്റ് ഫൗണ്ടേഷന്‍ രംഗത്തെത്തിയിരുന്നു. എതിര്‍പ്പുകള്‍ ശക്തമായതോടെ ബുധനാഴ്ച നടന്ന അവസാനഘോഷയാത്രയില്‍ നിന്ന് തിക്കിരിയെ ഒഴിവാക്കുകയായിരുന്നു.

തിക്കിരിയെ അണിയിക്കുന്ന വേഷങ്ങള്‍ ആനയുടെ ദയനീയ അവസ്ഥ വെളിയില്‍ കാണിക്കില്ലെന്നും വിറയ്ക്കുന്ന ചുവടുകളാണ് ആന വയ്ക്കുന്നതെന്നും ചായ്ലേര്‍ട്ട് വ്യക്തമാക്കി. എന്നാല്‍ ചായ്ലേര്‍ട്ടിന്റെ ആരോപണങ്ങള്‍ തള്ളിയ ബുദ്ധക്ഷേത്രം തിക്കിരിക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നാണ് അവകാശപ്പെട്ടത്.ആനയോട് ചെയ്ത ക്രൂരതയ്ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മൃഗസ്നേഹികളെ കണ്ണീരിലാഴ്ത്തി തിക്കിരി ചെരിഞ്ഞത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category