1 GBP = 88.40 INR                       

BREAKING NEWS

ഒരു കോടി പ്രതിഫലം കിട്ടിയപ്പോള്‍ ഗായകന്‍ മിഖാ സിങ് പാട്ടുപാടാന്‍ പോയത് പാക്കിസ്ഥാനിലേക്ക്; പര്‍വേസ് മുഷറഫിന്റെ ബന്ധുവിന്റെ വിവാഹച്ചടങ്ങ് കഴിഞ്ഞെത്തിയ മിഖയെ ബഹിഷ്‌കരിച്ച് ഇന്ത്യന്‍ സിനിമാ ലോകം; പരാതി പരിഹരിക്കാന്‍ വാഗാ അതിര്‍ത്തിയില്‍ എത്തി വന്ദേമാതരം വിളിച്ചിട്ടും ഗായകന് രക്ഷയില്ല; ഇന്ത്യയെ ബഹിഷ്‌കരിക്കുമ്പോള്‍ ബോളിവുഡ് ഗായകന് വിസ ലഭിച്ചതെങ്ങനെ എന്ന് ചോദിച്ച് പാക്കിസ്ഥാനിലും പ്രതിഷേധം

Britishmalayali
kz´wteJI³

മുംബൈ : പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പാട്ടുപാടാന്‍ പോയ ബോളിവുഡ് ഗായകന്‍ മിഖാ സിങ്ങിനെ വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. ഏകദേശം ഒരു കോടി രൂപ പ്രതിഫലം വാങ്ങി മിഖാ സിങ് പാട്ടു പാടുന്നതിനായി പാക്കിസ്ഥാനിലേക്ക് പോയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ വിവാദങ്ങളും ഉടലെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മിഖ സിങ്ങിനെ ഇന്ത്യന്‍ സിനിമാ സംഘടനകള്‍ വിലക്കിയത്. അദ്ദേഹത്തിനൊപ്പം ഇന്ത്യയില്‍ ആരും ജോലി ചെയ്യില്ലെന്നും മിഖാ സിങ്ങിന് അവസരം നല്‍കില്ലെന്നും ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ ഇന്ത്യന്‍ ഗായകന് എങ്ങനെയാണ് വിസ ലഭിച്ചത് എന്ന് ചോദിച്ച് പാക്കിസ്ഥാനിലും പ്രതിഷേധം നടന്നിരുന്നു. പാക്കിസ്ഥാനില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ മിഖാ സിങ് പാടുന്ന ദൃശ്യങ്ങള്‍ ഇതിനോടകം പ്രചരിച്ചിരുന്നു. 14 അംഗങ്ങളുള്ള സംഘത്തോടൊപ്പമാണ് അദ്ദേഹം പാക്കിസ്ഥാനില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയത്. ഇതിനായി ഒരു കോടി രൂപയാണ് പ്രതിഫലം വാങ്ങിയതെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ രാജ്യതാല്‍പര്യത്തിനുമേല്‍ പണത്തിനു വില കല്‍പിക്കുകയാണു മിഖ ചെയ്തതെന്നു സിനിമാസംഘടന ആരോപിച്ചു.

ഇതിനിടെ, വാഗാ അട്ടാരി അതിര്‍ത്തിയിലൂടെ ഇന്ത്യയില്‍ തിരിച്ചെത്തിയ മിഖ, അതിര്‍ത്തിയില്‍ വച്ച് 'ഭാരത് മാതാ കീ ജയ്', 'വന്ദേ മാതരം' എന്നീ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന വിഡിയോ, ഇന്ത്യയിലുണ്ടായ എതിര്‍പ്പു കുറയ്ക്കാനുള്ള ശ്രമമെന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. മിഖയ്ക്കു വീസ നല്‍കിയതു പാക്കിസ്ഥാനിലും വിവാദമായിട്ടുണ്ട്. സിനിമയടക്കം എല്ലാ ഇന്ത്യന്‍ മാധ്യമങ്ങളെയും പാക്കിസ്ഥാനില്‍ വിലക്കിയ ഘട്ടത്തിലാണു മിഖയ്ക്കും സംഘത്തിനും 30 ദിവസത്തെ വീസ നല്‍കിയത്. ഇന്ത്യന്‍ താരങ്ങള്‍ അഭിനയിച്ച പരസ്യങ്ങള്‍ വരെ പാക്കിസ്ഥാന്‍ വിലക്കി. ഇന്ത്യന്‍ സിനിമയുടെ സിഡികളും പിടിച്ചെടുക്കുകയാണ്.

ശക്തമായി പ്രതികരിച്ച് സിനിമാ സംഘടനകള്‍
കറാച്ചിയിലെ സംഗീതനിശയില്‍ പങ്കെടുത്ത മിഖ സിങ്ങിനെ വിലക്കുകയാണെന്ന ആള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ പ്രസതാവനയിലൂടെ അറിയിച്ചു. എല്ലാ മ്യൂസിക് കോണ്‍ട്രാകറ്റുകളില്‍ നിന്നും മിഖ സിങ്ങിനെ ഒഴിവാക്കും. സിനിമകളിലോ മ്യൂസിക് ആല്‍ബങ്ങളിലോ ഓണ്‍ലൈന്‍ മ്യൂസിക് സംരംഭങ്ങളിലോ പങ്കെടുപ്പിക്കുന്നതിനും വിലക്കുണ്ട്. കറാച്ചിയില്‍ പാക്ക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ ബന്ധുക്കള്‍ നടത്തിയ സംഗീതവിരുന്നിലാണ് മിഖ സിങ് പങ്കെടുത്തത്.

മിഖ സിങ് രാജ്യത്തിന്റെ അഭിമാനത്തേക്കാള്‍ വില നല്‍കിയത് പണത്തിനാണ്. ഇരുരാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അസോസിയേഷന്റെ തീരുമാനങ്ങള്‍ ലംഘിച്ച അദ്ദേഹം പാക പരിപാടിയില്‍ പങ്കെടുത്തത അംഗീകരിക്കാന്‍ കഴിയില്ലെന്ന ആള്‍ ഇന്ത്യ സിനി വര്‍ക്കേഴസ് അസോസിയേഷന്‍ പ്രസിഡന്റ സുരേഷ ശ്യാമള്‍ ഗുപത അറിയിച്ചു.

കൗമാരക്കാരിയായ ബ്രസീലിയന്‍ മോഡലിനെ അപമാനിച്ചതിന് മിഖ സിങ്ങിനെ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തിരുന്നു. 17 കാരിയായ മോഡലിന് അശ്ലീല ചിത്രങ്ങള്‍ അയച്ചു എന്ന കേസിലാണ് ദുബൈയില്‍ മിഖ സിങിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇദ്ദേഹത്തെ അബൂദബിയിലേക്ക് കൊണ്ടുപോയി.

ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിങ് സൂരി ഇടപെട്ടാണ് മണിക്കൂറുകള്‍ക്കം ഗായകനെ മോചിപ്പിച്ചത്. കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച കോടതി കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഗായകനെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.അബൂദബിയില്‍ താമസ വിസയുള്ള മിഖ സിങ് സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങാനിരിക്കെയാണ് പിടിയിലായത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് ഇയാള്‍ ബ്രസീലിയന്‍ പെണ്‍കുട്ടിക്ക് ചിത്രങ്ങളയച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category