1 GBP = 88.40 INR                       

BREAKING NEWS

അരുണ്‍ ജയ്റ്റ്ലിയുടെ ആരോഗ്യ നില അതീവ ഗുരുതരം; മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് സൂചന; മുന്‍ ധനമന്ത്രി ഇപ്പോഴുള്ളത് വെന്റിലേറ്ററില്‍; അര്‍ദ്ധരാത്രി എയിംസില്‍ അമിത് ഷാ എത്തിയതോടെ പ്രചരിച്ചത് ജെയ്റ്റ്ലി അന്തരിച്ചുവെന്ന വ്യാജ വാര്‍ത്ത; രാഷ്ട്രപതിയും പ്രധാനമന്ത്രിയും രോഗവിവരം തേടി ആശുപത്രിയിലെത്തി; അരുണ്‍ ജെയ്റ്റ്ലിക്കായി പ്രാര്‍ത്ഥനയോടെ രാജ്യം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: എയിംസില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി. ശ്വാസതടസത്തെത്തുടര്‍ന്നാണു ജെയ്റ്റ്‌ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. രാഷ്ട്രപതിരാംനാഥ് കോവിന്ദ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ഡോ. ഹര്‍ഷവര്‍ധന്‍ തുടങ്ങിയ പ്രമുഖര്‍ എയിംസില്‍ ജെയ്റ്റ്‌ലിയെ സന്ദര്‍ശിച്ചു. രണ്ടുവര്‍ഷത്തിലധികമായി വൃക്കരോഗത്തിനു ചികിത്സയിലാണ് ജയ്റ്റ്‌ലി.

അമിത് ഷാ ആശുപത്രിയിലെത്തിയതോടെ ജെയ്റ്റ്ലിയുടെ മരണം പോലും വ്യാജമായി പ്രചരിപ്പിക്കപ്പെട്ടു. രാത്രി ജെയറ്റ്ലി അന്തരിച്ചുവെന്നും വ്യാജ വാര്‍ത്ത എത്തി. എന്നാല്‍ ഇതെല്ലാം വ്യാജ പ്രചരണമാണെന്ന് ആശുപത്രി പിന്നീട് വിശദീകരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പാണ് മോദിയുടെ ആദ്യ മന്ത്രിസഭയില്‍ അംഗമായിരുന്ന സുഷമാ സ്വരാജ് മരിച്ചത്. അതുകൊണ്ട് തന്നെ ജെയ്റ്റ്ലിയുടെ അതീവ ഗുരുതരാവസ്ഥയും ബിജെപിയെ വേദനിപ്പിക്കുകയാണ്.

ജെയ്റ്റ്ലി ഇപ്പോള്‍ വെന്റിലേറ്ററിലാണ്. മരുന്നുകളോട് ജെയ്റ്റ്ലി പ്രതികരിക്കുന്നില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഈ മാസം 9-ാം തീയതിയാണ് ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ജെയ്റ്റ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കടക്കം അദ്ദേഹം വിധേയനായിരുന്നു. ആരോഗ്യനില മോശമായതിനാലാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലടക്കം ജയ്റ്റ്ലി മത്സരിക്കാതിരുന്നത്. എന്‍ഡോക്രൈനോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ് തുടങ്ങിയ ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധസംഘമാണ് ജെയ്റ്റ്‌ലിയുടെ ചികില്‍സയ്ക്ക് നേതൃത്വം നല്‍കുന്നത്.

ഒന്നാം മോദി മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ജെയ്റ്റ്ലി അനാരോഗ്യത്തെ തുടര്‍ന്നു ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നില്ല. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് പ്രധാനമന്ത്രിക്ക് കത്ത് അയ്ക്കുകയും ചെയ്തിരുന്നു. രണ്ടു വര്‍ഷത്തിലേറേയായി വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലാണ് ജെയ്റ്റ്ലി. മന്ത്രിയായിരിക്കെ രണ്ടു തവണ ചികിത്സക്കായി അമേരിക്കയില്‍ പോയിരുന്നു. ധനമന്ത്രിയായിരുന്ന ജെയ്റ്റ്ലിയുടെ അഭാവത്തില്‍ പീയൂഷ് ഗോയലാണു ഒന്നാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category