1 GBP = 92.70 INR                       

BREAKING NEWS

മുത്തലാഖിനെതിരെ സുപ്രീം കോടതി വരെ പോയി പോരാടിയ ഇസ്രത്ത് ജഹാന്‍ രക്ഷാബന്ധന്‍ ആഘോഷിച്ചത് മോദിയുടെ കൈയില്‍ രാഖി കെട്ടി; പ്രധാനമന്ത്രിയുടെ പെങ്ങളായി തിളങ്ങിയ ഇസ്ലാമിക ആക്ടിവിസ്റ്റിന് കയ്യടിച്ച് ലോകം; രാഹുലിന് രാഖി കെട്ടി പ്രിയങ്കയും രക്ഷാബന്ധന്‍ ആഘോഷിച്ചു

Britishmalayali
kz´wteJI³

ഡല്‍ഹി : സുപ്രീം കോടതി വരെ പോയി മുത്തലാഖിനെതിരെ പോരാടിയ ഇസ്രത്ത് ജഹാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കയ്യില്‍ രാഖി കെട്ടി രക്ഷാബന്ധന്‍ ആഘോഷിച്ചത് സമൂഹ മാധ്യമത്തിലടക്കം ചര്‍ച്ചയാകുകയാണ്. ഇതിന്റെ ചിത്രങ്ങളും ഇതിനോടകം പ്രചരിച്ചിരുന്നു. മോദിയുടെ കൈത്തണ്യില്‍ ത്രിവര്‍ണ രാഖിയാണ് ഇസ്രത്ത് കെട്ടിയത്. പ്രധാനമന്ത്രിയുടെ പെങ്ങളായി തിളങ്ങിയ ഇസ്ലാമിക ആക്ടിവിസ്റ്റിന് ഇപ്പോള്‍ കയ്യടിക്കുകയാണ് ലോകം. മാത്രമല്ല മുത്തലാഖ് നിരോധിച്ചതിന് ഇസ്ലാം സഹോദരിമാരുടെ പേരില്‍ ഇസ്രത്ത് ജഹാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി രേഖപ്പെടുത്തി. മുത്തലാഖ് നിരോധനം മുസ്ലിം വനിതകളുടെ അവകാശമായിരുന്നുവെന്നും മോദി വ്യക്തമാക്കി.

വ്യാഴാഴ്ച രാജ്യമെങ്ങും രക്ഷാബന്ധന്‍ ആഘോഷിച്ചപ്പോഴാണ് ഇസ്രത്തിനു പ്രധാനമന്ത്രിയുടെ 'രാഖി സഹോദരി'യാകാനുള്ള അവസരം ലഭിച്ചത്. മോദിക്കായി അവര്‍ രസഗുളയും കൊണ്ടുവന്നെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ കൈമാറാന്‍ സാധിച്ചില്ല. സിഐഎസ്എഫ് ജവാന്മാരുടെ കയ്യില്‍ രാഖി ചാര്‍ത്തി കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രക്ഷാബന്ധന്‍ ആഘോഷിച്ചു. രാഹുല്‍ ഗാന്ധിയെ ലോകത്തെ ഏറ്റവും നല്ല സഹോദരനെന്നു വിശേഷിപ്പിച്ച്, ബാല്യകാല ചിത്രത്തിനൊപ്പം പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ ആശംസ നേര്‍ന്നു.

ബിജെപിയില്‍ 2017ല്‍ ചേര്‍ന്ന ഇസ്രത്ത് ജഹാന്‍ സ്ത്രീകളുടെ ഉന്നമനത്തിനായി പോരാടാനും സ്ത്രീധനവും ഗാര്‍ഹിക പീഡവും അടക്കമുള്ള തിന്മകള്‍ക്കെതിരെ പ്രതികരിക്കാനുമാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് വ്യക്തമാക്കിയിരുന്നു. മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ പാസായതിന് പിന്നാലെ ഇസ്രത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതിങ്ങനെ: 'അടുത്ത തലമുറയില്‍പ്പെട്ട പെണ്‍കുട്ടികളുടെ ജീവിതം ഇതുകൊണ്ട് സുരക്ഷിതമാകും. ഞങ്ങളുടെ തലമുറ അനുഭവിച്ചത് അവര്‍ക്ക് നേരിടേണ്ടിവരില്ല. മുത്തലാഖിനെതിരേയുള്ള പോരാട്ടത്തില്‍ തങ്ങളെ തുണച്ചത് ബിജെപി. മാത്രമാണ്.'

ബംഗാള്‍ സ്വദേശിനിയായ ഇസ്രത്തിനെ ഭര്‍ത്താവ് മുര്‍ത്താസ ദുബായില്‍നിന്ന് ഫോണില്‍വിളിച്ച് മുത്തലാഖ് ചൊല്ലുകയായിരുന്നു. 2014 ഏപ്രിലിലാണ് 15 വര്‍ഷം നീണ്ട ദാമ്പത്യജീവിതം അവസാനിച്ചത്. എന്നാല്‍ ഈ മൊഴിചൊല്ലല്‍ തനിക്ക് സ്വീകാര്യമല്ലെന്നുകാണിച്ച് ഇസ്രത്ത് കോടതിയെ സമീപിക്കുകയായിരുന്നു. മുര്‍ത്താസയ്ക്കും ഇസ്രത്തിനും നാലുമക്കളാണുള്ളത്.

ഇസ്രത്ത് ജഹാന്റേതടക്കം മുത്തലാഖിലൂടെ വിവാഹമോചിതരായ അഞ്ച് മുസ്ലിം സ്ത്രീകളുടേതുള്‍പ്പെടെ ഏഴ് ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് മുത്തലാഖ് നിരോധിച്ചത്. മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ തന്റെ ജീവിതം കൂടുതല്‍ ദുഷ്‌കരമായെന്ന് ഇസ്രത്ത് ജഹാന്‍ വെളിപ്പെടുത്തിയിരുന്നു. താന്‍ കൂടുതല്‍ സാമൂഹ്യ ഒറ്റപ്പെടലിന് വിധേയയായെന്നും, ഇസ്ലാമിക നിയമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നുവെന്ന് കരുതി പലരും തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്നും അവര്‍ പറഞ്ഞു.

മുത്തലാഖ് ഭരണഘടനവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചതിനെ തുടര്‍ന്ന് മുത്തലാഖ് മൂന്നു വര്‍ഷം തടവ് ലഭിക്കുന്ന ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന ബില്ല് ബിജെപി ലോക്സഭയില്‍ അവതരിപ്പിക്കുകയും ചെയ്തു. ഇത് വിവാദമായി നില്‍ക്കുന്ന ഘട്ടത്തിലാണ് ഇസ്രത്തിന്റെ ബിജെപിപ്രവേശം.

ഇസ്രത്ത് കടുത്ത സാമ്പത്തികപ്രയാസത്തിലൂടെ കടന്നു പോവുകയാണെന്നും ജോലി നല്‍കാന്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും ബിജെപി മഹിളാ മോര്‍ച്ച പ്രസിഡന്റ് ലോകേത് ചാറ്റര്‍ജി അന്ന് അഭിപ്രായപ്പെട്ടിരുന്നു. ചരിത്രനീക്കം നടത്തിയ ഇസ്രത്തിന്സഹായമെത്തിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്തില്ലെന്ന് കുറ്റപ്പെടുത്തിയ ലോകേത്ത് ബിജെപിയിലേക്ക് ഇസ്രത്തിന് സ്വാഗതം ആശംസിക്കുകയും ചെയ്തു.

കോടതിവിധിക്കുശേഷം തന്റെ ജീവിതം കൂടുതല്‍ ദുരിതത്തിലായതായി നേരത്തേ ഒരു അഭിമുഖത്തില്‍ ഇസ്രത്ത് പറഞ്ഞിരുന്നു. 2017ലെ ഈദ് ദിനത്തില്‍ ആരുംതന്നെ ഇവര്‍ താമസിക്കുന്ന കൊച്ചുവീട്ടിലേക്ക് വരുകയോ ആശംസകള്‍ അറിയിക്കുകയോ ചെയ്തിരുന്നില്ലത്രെ. കേസില്‍ നിന്ന് പിന്മാറാന്‍ നിരവധി ബന്ധുക്കള്‍ നിര്‍ബന്ധിച്ചെന്നും മുസ്ലിംകളുടെ മതനിയമത്തിനെതിരെ സംസാരിക്കുന്നുവെന്ന് ആരോപിച്ച് അയല്‍വാസികളില്‍ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇസ്രത്ത് പറഞ്ഞിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category