1 GBP = 92.60 INR                       

BREAKING NEWS

സുന്ദരിമാരെ കണ്ടാല്‍ അപ്പോള്‍ മുതല്‍ പ്ലാനിട്ട് തുടങ്ങും; പുകഴ്ത്തിയും ചിരിപ്പിച്ചും സന്തോഷിപ്പിച്ചും അടുക്കും; മാന്യനും സുന്ദരനുമായ കൂട്ടുകാരന്‍ കൊലയാളിയായി മാറും; നടന്‍ ആഷ്ടന്‍ കുച്ചറിന്റെ കാമുകി എല്ലെറിന്‍ അടക്കം രണ്ടുയുവതികളെ വകവരുത്തിയ ഹോളിവുഡ് റിപ്പര്‍ മൈക്കിള്‍ ഗര്‍ജിലോ മാര്‍ഷ്യല്‍ ആര്‍ട്സിലും ഫോറന്‍സിക് സയന്‍സിലും വിദഗ്ധന്‍; കൊലയാളിയെ കാത്തിരിക്കുന്നത് വധശിക്ഷ തന്നെ

Britishmalayali
kz´wteJI³

ഷിക്കാഗോ: എല്ലാ ഇരകളും സുന്ദരിമാരും ചുറുചുറുക്കുള്ളവരും. എല്ലാ ആക്രമണങ്ങളും സംഭവിച്ചത് രാത്രിയില്‍. എല്ലാ ഇരകള്‍ക്കും പലവട്ടം ആഞ്ഞുകുത്തിയതിന്റെ ആഴത്തിലുള്ള മുറിവുകള്‍. കുത്തിയത് കത്തി വച്ച്. ഓരോ ഇരയും ആക്രമിക്കപ്പെട്ടത് തന്റെ വീട്ടില്‍ വച്ചോ വീടിന് സമീപത്ത് വച്ചോ. ഹോളിവുഡ് റിപ്പര്‍ എന്ന പേരില്‍ കുപ്രസിദ്ധനായ യുഎസിലെ കുറ്റവാളി മൈക്കിള്‍ ഗര്‍ജിലോയുടെ ഇരട്ടക്കൊലപാതകക്കേസിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്.

ആഷ്ലി എല്ലറിന്‍, മരിയ ബ്രൂണോ എന്നീ യുവതികളെയാണ് 43 കാരനായ ഗര്‍ജിലോ അതിക്രൂരമായി കൊലപ്പെടുത്തിയത്. മിഷേല്‍ മര്‍ഫി എന്ന യുവതിക്ക് നേരേ വധശ്രമവും നടത്തി. 2001നും 2008 നും മധ്യേയായിരുന്നു രണ്ടുകൊലപാതകങ്ങളും. ഹോളിവുഡ് നടന്‍ ആഷ്ട്ടണ്‍ കുച്ചര്‍ അടക്കം 250 സാക്ഷികള്‍. കുച്ച്നറുടെ മുന്‍കാമുകിയായിരുന്നു കൊല്ലപ്പെട്ട എല്ലരിന്‍. പ്രശംസിച്ചോ സന്തോഷിപ്പിച്ചോ ആണ് ഗര്‍ജിലോ സുന്ദരികളുമായി അടുക്കുന്നത്. അടുത്ത വീട്ടിലെ എപ്പോഴും സഹായത്തിനെത്തുന്ന അയല്‍ക്കാരനാകും. പരിചയം അടുപ്പമായി വീട്ടില്‍ പ്രവേശനം കിട്ടുന്നതോടെ ഗര്‍ജിലോ കൃത്യത്തിന് പ്ലാനിട്ടുതുടങ്ങും.

ഹോളിവുഡ് കൊലപാതകം
2001. ആഷ്ടന്‍ കുച്ച്റുമായി ഗ്രാമി പുരസ്‌കാരത്തിന് ശേഷമുള്ള പാര്‍ട്ടിക്ക് പോകാനിരിക്കുകയായിരുന്നു ഫാഷന്‍ ഡിസൈനറായ എല്ലറിന്‍. അപ്പോളാണ് 'അയാള്‍' വാതിലില്‍ മുട്ടിയത്. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം കുച്ചര്‍ എല്ലറിനെ വിളിക്കാനെത്തുമ്പോള്‍ വീട്ടില്‍ ആളനക്കമില്ല. പേടിപ്പിക്കുന്ന നിശ്ശബ്ദത. ബെല്‍ അടിച്ചിട്ടും വാതില്‍ തുറക്കാതെ വന്നപ്പോള്‍ കുച്ചര്‍ ജനാലയിലൂടെ അകത്തേക്ക് നോക്കി. തറയുടെ ഒരു ഭാഗത്ത് പറ്റിപ്പിടിച്ച ചോരക്കറകള്‍ കണ്ടുവെങ്കിലും വൈന്‍ വീണതാണെന്ന് കുച്ചര്‍ കരുതി. വാതിലില്‍ വിരലടയാളം കണ്ടതോടെ സംശയമുന കുച്ചറിലേക്കും നീണ്ടിരുന്നു. പിറ്റെ ദിവസം ആഷ്‌ലിന്റെ മൃതദേഹം കണ്ടെത്തി. 47 തവണ ശരീരത്തില്‍ ആഴത്തില്‍ കത്തികൊണ്ട് കുത്തിയിരുന്നു. മാത്രമല്ല കഴുത്തില്‍ ആഴത്തില്‍ കത്തി കൊണ്ട് പിളര്‍ന്നിരുന്നു. രക്തം വാര്‍ന്നായിരുന്നു മരണം.

എന്നാല്‍, എല്ലെറിനെ ഗര്‍ജിലോ കൊന്നതിന് ഒരുതെളിവ് പോലുമില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എല്ലെറിന്റെ കൊലപാതകം അന്വേഷിക്കുന്നതിനിടെ, ഗര്‍ജിലോ എല്‍മൊണ്ടയില്‍ അടുത്ത ഇരയെ തേടി പോയിരുന്നു. 32 കാരിയായ മരിയ ബ്രൂണോ. ബ്രൂണോയെ പലവട്ടം ആഴത്തില്‍ കുത്തിയതിന് പിന്നാലെ കഴുത്ത് മുറിച്ചു. മാറിടങ്ങളും മുറിച്ചുമാറ്റി. ബ്രൂണോയുടെ മുന്‍ഭര്‍ത്താവ് ഇന്‍വിങ് ബ്രൂണോയാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ഗര്‍ജിലോ തന്റെ ആദ്യത്തെ ഇരയെ കണ്ടെത്തിയത് 1993 ലാണ്. ഷിക്കാഗോയില്‍. 17 ാം വയസില്‍. ട്രിസിയ പാക്കാസിയോ എന്ന 18 കാരിയെ അവരുടെ വീടിന്റെ പടിക്കെട്ടില്‍ വച്ചാണ് കുത്തിമലര്‍ത്തിയത്. ആ വര്‍ഷം ഓഗസ്റ്റില്‍, ട്രിസിയ ഹൈസ് സ്‌കൂളില്‍ നിന്ന് പാസായത് ആഘോഷിച്ച ശേഷം രാത്രി വൈകിയാണ് മടങ്ങിയത്. 1 മണിക്ക് സുഹൃത്തിനെ വീട്ടിലാക്കിയ ശേഷം വീട്ടിലെത്തി. ഡോറിന് അടുത്തേക്ക് കീയുമായി നടന്നു. എന്നാല്‍ ഉള്ളില്‍ കടക്കാനായില്ല. പിറ്റേന്ന് നെഞ്ചില്‍ മുറിവുകളുമായി പടിക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 17 കാരനായ ഗര്‍ജിലോ അന്ന് ട്രിസിയയുടെ ഇളയസഹോദരന്റെ കൂട്ടുകാരനായിരുന്നു. 15 വര്‍ഷത്തിന് ശേഷം മിഷേല്‍ മര്‍ഫിയെ കൊല്ലാനുള്ള ശ്രമത്തിനിടെ ഇയാള്‍ക്ക് മുറിവേറ്റു. രക്തപരിശോധനയില്‍ നിന്നാണ് ഡിറ്റക്ടീവുകള്‍ കൊലയാളിയെ തിരിച്ചറിഞ്ഞത്. ട്രിസിയയുടെ കൈവിരലുകളില്‍ നിന്ന് ശേഖരിച്ച ര്ക്തത്തിലെ ഡിഎന്‍എയും ഗര്‍ജിലോയുടേതും ഒന്നുതന്നെയെന്ന് തെളിഞ്ഞു. 2011ലാണ് ഇയാളെ ട്രിസിയയുടെ കൊലപാതകത്തിലും കുറ്റക്കാരനായി കണ്ടെത്തിയത്.

യുഎസിലെ കുപ്രസിദ്ധനായ സീരിയല്‍ കില്ലര്‍ ടെഡ് ബുണ്ടിയുടെ കടുത്ത ആരാധകനായിരുന്നു ഗര്‍ജിലോ. മുപ്പതിലധികം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം അതിദാരുണമായി കൊലപ്പെടുത്തിയ ടെഡ് ബുണ്ടിയുടെ രീതികളാണ് ഗര്‍ജിലോയും പിന്തുടര്‍ന്നിരുന്നത്. അതിസുന്ദരികളായ രണ്ട് സ്ത്രീകളെയാണ് ഗര്‍ജിലോയും വകവരുത്തിയത്. മാന്യനും, സുന്ദരനുമായ ടെഡ് ബുണ്ടിയെ പോലെ തന്നെയായിരുന്നു ഗര്‍ജിലോയും. മൃതദേഹങ്ങളെ സുന്ദരമായി അണിയൊച്ചൊരുക്കി ശവഭോഗം നടത്തിയിരുന്ന ടെഡ് ബുണ്ടിയെ റോള്‍ മോഡലായി സ്വീകരിച്ചു. ഏതായാലും കുറ്റക്കാരനെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഗര്‍ജിലോയ്ക്ക് വധശിക്ഷ ലഭിച്ചേക്കും. ശിക്ഷ പിന്നീട് വിധിക്കും.

വളരെ വിദഗ്ധമായ പ്ലാനിങ്ങാണ് ഗര്‍ജിലോയുടേത്. മാര്‍ഷ്യല്‍ ആര്‍ട്സ് വിദഗ്ധനാണ്. ഫോറന്‍സിക് സയന്‍സ് അറിയാം. കത്തി എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാം. ഒരു എയര്‍ കണ്ടീഷനിങ് റിപ്പയര്‍മാന്‍ എന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്. വിവാഹിതനാണെന്നും കുട്ടിയുണ്ടെന്നും ഇയാള്‍ പരിചയപ്പെടുന്ന വേളയില്‍ പറയാറുണ്ടായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category