1 GBP = 92.50 INR                       

BREAKING NEWS

എംഡി സ്ഥാനത്തിനായി നോക്കിയത് യോഗ്യത മാത്രം; കേസുള്ള കാര്യം രതീഷ് അഭിമുഖത്തിന് പറഞ്ഞിരുന്നില്ലെന്ന് വിശദീകരിച്ച് തടിയൂരി സഹകരണ വകുപ്പ് സെക്രട്ടറി; അപേക്ഷ ക്ഷണിച്ചതും അന്തിമ പട്ടിക തയാറാക്കിയതും സെക്രട്ടറിയെന്ന് ഇന്റര്‍വ്യൂ ബോര്‍ഡിലെ അംഗങ്ങള്‍; ഫയല്‍ വിജിലന്‍സ് ക്ലിയറന്‍സിന്‍സിന് 'തല്‍ക്കാലം'അയക്കേണ്ടെന്ന് മന്ത്രിയുടെ നിര്‍ദ്ദേശം; നിയമനനീക്കം പുറത്തറിഞ്ഞതിനെതിരെ സര്‍ക്കാരിലും സിപിഎമ്മിലും കടുത്ത എതിര്‍പ്പ്

Britishmalayali
kz´wteJI³

തിരുവനന്തപുരം; കണ്‍സ്യൂമര്‍ ഫെഡ് എം.ഡി സ്ഥാനത്തേക്ക് ഡോ. കെ.എ.രതീഷിനെ പരിഗണിക്കാന്‍ യോഗ്യത മാത്രമേ നോക്കിയുള്ളുവെന്ന് സഹകരണ വകുപ്പ് സെക്രട്ടറിയുടെ വിശദീകരണം. കേസുണ്ടോയെന്ന കാര്യം അഭിമുഖ സമയത്ത് നോക്കിയില്ലെന്നും വകുപ്പുമന്ത്രിക്ക് നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞു.ഇതിനിടെ രഹസ്യമായി നടത്തിയ നിയമനനീക്കം പുറത്തറിഞ്ഞതിനെതിരെ സര്‍ക്കാരിലും സി പി എമ്മിലുംകടുത്ത എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. കണ്‍സ്യൂമര്‍ ഫെഡിന്റെ ചുമതലയുള്ള സഹകരണ മന്ത്രിയെ ഇക്കാര്യത്തിലുള്ള അതൃപ്തി നേരിട്ട് അറിയിച്ചെന്ന് മാത്രമല്ല , മാധ്യമങ്ങള്‍ക്ക് എങ്ങനെ ചോര്‍ന്ന് കിട്ടിയെന്ന് അന്വേഷിക്കണമെന്നും നേതൃതലത്തില്‍ നിന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്

അഴിമതിക്കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന ഡോ .കെ എ രതീഷിനെ കണ്‍സ്യൂമര്‍ ഫെഡിന്റെ എംഡിയായി നിയമിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തയെത്തുടര്‍ന്നാണ് സഹകരണമന്ത്രി സെക്രട്ടറിയോട് വിശദീകരണം തേടിയത് . രതീഷിന്റെ യോഗ്യത മാത്രമേ നോക്കിയുള്ളുവെന്നാണ് സഹകരണ വകുപ്പ് സെക്രട്ടറിയുടെ വിശദീകരണം .കേസിന്റെ കാര്യങ്ങള്‍ അന്വേഷിച്ചില്ല .ഇന്റര്‍വ്യൂ സമയത്ത് രതീഷ് പറഞ്ഞതുമില്ലെന്നാണ് തണുത്ത വിശദീകരണം. അതേസമയം സംഭവത്തിലെ വലിയ വീഴ്ചയാണ് മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

സഹകരണ വകുപ്പ് സെക്രട്ടറിയാണ് അപേക്ഷ ക്ഷണിച്ചതും അന്തിമ പട്ടിക തയാറാക്കിയതെന്നുമാണ് ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന മറ്റുള്ളവരുടെ വിശദീകരണം .സംഭവം വിവാദമായ സാഹചര്യത്തില്‍ തല്‍ക്കാലം ഫയല്‍ വിജിലന്‍സ് ക്ലിയറന്‍സിനായി അയയ്‌ക്കേണ്ടന്ന് സഹകരണമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട് .അതേസമയം രതീഷ് ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്റ ബന്ധുവായതിനാല്‍ ഇക്കാര്യത്തില്‍ പരസ്യമായ പ്രതികരണം വേണ്ടന്നാണ് പ്രതിപക്ഷത്തെ ഒരു വിഭാഗത്തിന്റെ നിലപാട് .

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എം.ഡി സ്ഥാനത്തു നിന്ന് യു.ഡി.എഫ് സര്‍ക്കാര്‍ പുറത്താക്കിയ കെ.എ. രതീഷിനെ കണ്‍സ്യൂമര്‍ ഫെഡ് എം.ഡിയാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇതിനായുള്ള അഭിമുഖം കഴിഞ്ഞപ്പോള്‍ രതീഷ് ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. 1000 കോടിയുടെ അഴിമതി നടന്ന, 44 വിജിലന്‍സ് കേസുകള്‍ നിലവിലുള്ള, 65 എന്‍ക്വയറി റിപ്പോര്‍ട്ടുകളുള്ള കണ്‍സ്യൂമര്‍ ഫെഡിന്റെ എം.ഡി. സ്ഥാനത്തേക്കാണ് കെ.എ രതീഷിനെ നിയമിക്കാനൊരുങ്ങിയത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിരവധി അഴിമതി കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നാണ് കെ.എ. രതീഷിനെ കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ നിന്ന് മാറ്റിയത്.

നിരവധി അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാര്‍ ഗത്യന്തരമില്ലാതെയാണ് രതീഷിനെ കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് ഇടത് സര്‍ക്കാര്‍ വന്നതിന് ശേഷം ഇദ്ദേഹത്തെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറ്റി. എന്നാല്‍ കഴിഞ്ഞ വര്‍ഷം കെ.ഐ.ഇ.ഡി ( കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റ്രര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്) എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഇദ്ദേഹത്തെ നിയമിച്ചു.

കോടികളുടെ വരുമാനമുള്ള സ്ഥാപനത്തിന്റെ മേധാവിയായി നിയമിക്കുന്നതിന് മുന്നോടിയായാണ് ഈ ചെറിയ സ്ഥാപനത്തിന്റെ ഡയറക്ടര്‍ സ്ഥാനത്ത് കെ.എ.രതീഷിനെ നിയമിക്കുന്നതെന്ന് അന്ന് വാര്‍ത്തകള്‍ നല്‍കിയിരുന്നു. 3000 കോടിയോളം രൂപയുടെ വിറ്റുവരവുള്ള സ്ഥാപനമാണ് കണ്‍സ്യൂമര്‍ ഫെഡ്. ഇതിന്റെ മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്ന 15 പേരുടെ ചുരുക്കപ്പട്ടിക സര്‍ക്കാര്‍ തയ്യാറാക്കി. ഇതില്‍ നിന്ന് തിരഞ്ഞെടുത്ത ആഞ്ചുപേരുമായി അഭിമുഖം നടത്തി. ഇതില്‍ രതീഷ് ഒഴികെ മറ്റ് നാലുപേരും നല്ല ട്രാക്ക് റെക്കോര്‍ഡുള്ളവരാണ്. എന്നാല്‍ അഴിമതി കേസുകളുടെ പശ്ചാത്തലമുള്ള കെ.ഇ. രതീഷിനാണ് അഭിമുഖത്തിന് ശേഷം ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്.

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എം.ഡിയായിരുന്ന സമയത്ത് നിരവധി വിജിലന്‍സ് കേസുകള്‍ കെ.എ. രതീഷിനെതിരെ ഉണ്ടായിരുന്നു. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇതിലെല്ലാം ക്ലീന്‍ ചിറ്റ് ലഭിച്ചു. എന്നാല്‍ സിബിഐ കോസില്‍ ഇപ്പോഴും പ്രതിയായി തുടരുകയാണ്. മൂന്ന് സര്‍ക്കാരുകളുടെ കാലത്ത് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എം.ഡിയായി 11 വര്‍ഷത്തോളം പ്രവര്‍ത്തിച്ച ആളാണ് കെ.എ. രതീഷ്. ഇതിനുതക്ക സ്വാധീനം രാഷ്ട്രീയത്തിന് അതീതമായി രതീഷിനുണ്ടെന്നാണ് കരുതുന്നത്. ഏകദേശം 500 കോടിയോളം രൂപയുടെ അഴിമതി കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന ആളാണ് രതീഷ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category