1 GBP = 88.40 INR                       

BREAKING NEWS

അയോഗ്യനാക്കപ്പെട്ട ആപ്പ് എംഎല്‍എ ബിജെപിയില്‍; കപില്‍ മിശ്രയും പാര്‍ട്ടി വനിതാ വിഭാഗം അധ്യക്ഷ റിച്ച പാണ്ഡേയും ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജജുവില്‍ നിന്ന് അംഗത്വം സ്വീകരിച്ചു; അയോഗ്യനാക്കിയത് ബിജെപിക്കായി പ്രചരണം നടത്തിയതിന് പിന്നാലെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി; അയോഗ്യനാക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി എം എല്‍ എ കപില്‍ മിശ്രയും ആം ആദ്മി പാര്‍ട്ടി വനിതാ വിഭാഗം അധ്യക്ഷ റിച്ച പാണ്ഡേയും ബിജെപിയില്‍ ചേര്‍ന്നു.കപില്‍ ശര്‍മ ബിജെപിയില്‍ ചേരുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുയര്‍ന്നിരുന്നു. 2017 മേയില്‍ മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയതിനു പിന്നാലെ അരവിന്ദ് കേജ്രിവാളിനെതിരെ കപില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയതോടെ ആയിരുന്നു ഇത്.

പന്ത് മാര്‍ഗിലെ ബിജെപി ഓഫീസിലെത്തിയ ഇരുവരെയും പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജജുവും ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരിയും ചേര്‍ന്ന് സ്വീകരിച്ചു. നേരത്തെ അരവിന്ദ് കേജ്രിവാള്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന കപില്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു വേണ്ടി പ്രചരണത്തിന് ഇറങ്ങിയിരുന്നു. തുടര്‍ന്ന് കൂറുമാറ്റ നിരോധന നിയമപ്രകാരം ഡല്‍ഹി നിയമസഭാ സ്പീക്കര്‍ കപിലിനെ ഈ മാസം ആദ്യം അയോഗ്യനാക്കി. കരാവല്‍നഗറിനെ പ്രതിനിധീകരിച്ചിരുന്ന കപില്‍, സ്പീക്കറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു വേണ്ടി പ്രചാരണം നടത്തിയ ആം ആദ്മി പാര്‍ട്ടി എം എല്‍ എ. കപില്‍ മിശ്രയെ അയോഗ്യനായി പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി നിയമസഭാ സ്പീക്കര്‍ രാം നിവാസ് ആണ് നടപടി സ്വീകരിച്ചത്. പ്രധാന മന്ത്രി നരേന്ദ്ര മോദിക്കു വേണ്ടിയുള്ള പ്രചാരണത്തിന്റെ ഭാഗമായി ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ വിജയ് ഗോയല്‍, മനോജ് തിവാരി എന്നിവരുമായി മിശ്ര വേദി പങ്കിട്ട 2019 ജനുവരി 27 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തിലാരുന്നു നടപടി. എ എ പി നേതാവും എം എല്‍ എയുമായ സൗരഭ് ഭരദ്വാജ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ സ്പീക്കര്‍ ഭരണഘടനയുടെ 10 ാം ഷെഡ്യൂള്‍ പ്രകാരം മിശ്രക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category