1 GBP = 88.70 INR                       

BREAKING NEWS

ഇടത്തോട്ട് ചാഞ്ഞ പി.കെ.രാഗേഷ് വീണ്ടും വലതുപാളയത്തിലേക്ക് കൂറുമാറിയത് കെ.സുധാകരന്റെ മാസ്റ്റര്‍ സ്ട്രോക്കില്‍; രാഗേഷിന്റെ രാഷ്ട്രീയ നിലപാടിനെ ചോദ്യം ചെയ്ത് എംവി ജയരാജന്‍; കണ്ണൂര്‍ കോര്‍പറേഷന്‍ കാലാവധി തീരാന്‍ ഒരുവര്‍ഷം ബാക്കി നില്‍ക്കെയുള്ള അട്ടിമറിയില്‍ രോഷം പൂണ്ട് ഇടത് നേതാക്കള്‍; അവിശ്വാസം പാസായതോടെ സുമ ബാലകൃഷ്ണനെ മേയറാക്കാന്‍ ഒരുങ്ങി യുഡിഎഫ്

Britishmalayali
രഞ്ജിത്ത് ബാബു

കണ്ണൂര്‍: കോണ്‍ഗ്രസ്സ് വര്‍ക്കിങ് പ്രസിഡണ്ട് കെ. സുധാകരനും ഡി.സി.സി. പ്രസിഡണ്ട് സതീശന്‍ പാച്ചേനിയും പ്രഖ്യാപിച്ചതുപോലെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം യു.ഡി.എഫ് പിടിച്ചെടുത്തു. കെ.പി.സി. സി. ജനറല്‍ സെക്രട്ടറി സുമാബാലകൃഷ്ണനെ മേയറായി തെരഞ്ഞെടുക്കും. ഡപ്യൂട്ടിമേയറായി നിലവിലുള്ള പി.കെ രാഗേഷ് തന്നെ തുടരും. എന്നാല്‍ രാഗേഷിന് കോണ്‍ഗ്രസ്സിലേക്ക് തിരിച്ച് വരാന്‍ ഇനിയും സമയമെടുക്കും. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച രാഗേഷ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അയോഗ്യനാകും. അതിനാലാണ് കോണ്‍ഗ്രസ്സില്‍ ചേരാതെ തന്നെ രാഗേഷ് യു.ഡി.എഫിനെ പിന്‍തുണച്ചത്. കെ.രാഗേഷിന്റെ നിലപാട് രാഷ്ട്രീയമായും ധാര്‍മികമായും ശരിയല്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. രാഗേഷ് ഡപ്യൂട്ടി മേയര്‍ സ്ഥാനത്തുനിന്ന് രാജിവയ്ക്കും എന്നാണ് പ്രതീക്ഷയെന്നും ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ വിമതനായ രാഗേഷ് യുഡിഎഫിന് വോട്ട് ചെയ്തതിനെതിരെയാണ് ജയരാജന്റെ വിമര്‍ശനം

 കലക്ടര്‍ ടി.വി സുഭാഷിന്റെ അധ്യക്ഷതയില്‍ രാവിലെ ഒമ്പതു മുതല്‍ ചര്‍ച്ച തുടങ്ങി. ചര്‍ച്ചയില്‍ മേയര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് യു.ഡി.എഫ് അംഗങ്ങള്‍ ഉന്നയിച്ചത്.മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കി വാതിലടച്ചാണ് യോഗം നടന്നത്. ഇതിനെതിരേ മാധ്യമ പ്രവര്‍ത്തകര്‍ കോര്‍പറേഷനു മുമ്പില്‍ പ്രതിഷേധ യോഗം ചേര്‍ന്നു. 55 അംഗങ്ങളുള്ള കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും 27 വീതമാണ് സീറ്റ് ലഭിച്ചത്. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച പി.കെ രാഗേഷിന്റെ പിന്തുണയോടെയാണ് ഭരണം പിടിച്ചെടുത്ത്. നിലവില്‍ കോര്‍പറേഷനില്‍ എല്‍.ഡി.എഫിന്റെ 26 അംഗങ്ങളും യു.ഡി.എഫിന്റെ 27അംഗങ്ങളുമാണുള്ളത്. എല്‍.ഡി.എഫിന്റെ ഒരംഗം രണ്ടാഴ്ച മുമ്പ് മരിച്ചിരുന്നു. പി.കെ രാഗേഷ് ഒപ്പം ചേരുന്നതോടെ 28 അംഗങ്ങളുമായി യു.ഡി.എഫ് മുന്നില്‍ നില്‍ക്കും.

ഒരു മണിയോടു കൂടി രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടന്നത്. അവിശ്വാസ പ്രമേയം പാസായാല്‍ ആദ്യ ആറ് മാസം മേയര്‍ സ്ഥാനം കോണ്‍ഗ്രസിലെ സുമാ ബാലകൃഷ്ണനും ശേഷമുള്ള ആറ് മാസം ലീഗിലെ സി. സീനത്തിനും നല്‍കാനാണ് യു.ഡി.എഫ് തീരുമാനം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.കെ രാഗേഷ് കെ.സുധാകരന് പരസ്യമായി പിന്തുണ നല്‍കിയതോടെയാണ് ഭരണ മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമായത്. എന്നാല്‍ കോര്‍പ്പറേഷന്‍ ഭരണം തുടങ്ങിയത് മുതല്‍ തന്നെ പി.കെ രാഗേഷ് എല്‍.ഡി.എഫുമായി അഭിപ്രായ ഭിന്നത തുടങ്ങിയിരുന്നു.

ഇരു മുന്നണികളും തങ്ങളുടെ എല്ലാ അംഗങ്ങളെയും എത്തിച്ച് പ്രതിരോധിക്കുക എന്ന ഉറച്ച തീരുമാനത്തിലാണ് യോഗത്തില്‍ എത്തിയത്. യു.ഡി.എഫ് കണ്‍സിലറായ കെ.കെ ഭാരതിയെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് യു.ഡി.എഫ് അവശതയെ വകവെക്കാതെ യോഗത്തില്‍ എത്തിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വന്‍ പൊലീസ് സന്നാഹം ഹാളിനു പുറത്ത് നിലയുറപ്പിച്ചത്. അതേ സമയം മേയര്‍ ഇ.പി ലതയ്‌ക്കെതിരായുള്ള അവിശ്വാസ പ്രമേയം വോട്ടെടുപ്പില്‍ പാസയതോടെനാല് വര്‍ഷത്തോളമായി തുടരുന്ന എല്‍.ഡി.എഫ് ഭരണമാണ് താഴെ വീണത്.കോര്‍പ്പറേഷന്‍ ഭരണം ലഭിച്ചതിനെ തുടര്‍ന്ന് യുഡി. എഫ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category