1 GBP = 92.50 INR                       

BREAKING NEWS

പ്രിയപ്പെട്ട റോസമ്മച്ചേടത്തി അറിയുവാന്‍..ലൂസിയെ 17 ാം തീയതിയോടെ മഠത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകണം; സഭാനിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് പുറത്താക്കിയെന്നും അതുവരെയുള്ള ശമ്പളം സഭയുടെ അവകാശപ്പെട്ടതാണെങ്കിലും ചോദിക്കുന്നില്ലെന്നും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍; 85 വയസുള്ള തന്റെ അമ്മയ്ക്ക കത്തയച്ചത് ശരിയായില്ലെന്ന് സിസ്റ്റര്‍ ലൂസി; ഫ്രാന്‍സിസ്‌കന്‍ സഭയുടെ തീരുമാനത്തിനെതിരെ വത്തിക്കാന് അപ്പീല്‍ നല്‍കിയെന്നും സിസ്റ്റര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ നിന്ന് പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാര്‍ക്ക് കത്തയച്ചു. വയനാട് കാരയ്ക്കാമലയിലെ മഠത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകണമെന്നാണ് എഫ്സിസി മാനന്തവാടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജ്യോതി മരിയയാണ് വീട്ടുകാര്‍ക്ക് കത്തയച്ചത്. സിസ്റ്റര്‍ ലൂസിയുടെ അമ്മ റോസമ്മയെയാണ് കത്തില്‍ അഭിസംബോധന ചെയ്യുന്നത്.

മകളെ മഠത്തില്‍നിന്നും കൊണ്ടുപോകണമെന്നാണ് കത്തില്‍ പറയുന്നത്. ഇനിയും മഠത്തില്‍ തുടരുന്നത് സഭാ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കത്ത് നല്‍കിയിരിക്കുന്നത്.സഭാ നിയമങ്ങള്‍ക്ക് വിരുദ്ധമായി സിസ്റ്റര്‍ ലൂസി സന്യാസി വ്രതം വ്യതിചലിച്ച് സഞ്ചരിച്ചു. സഭയെ അപകീര്‍ത്തിപ്പെടുത്തും വിധത്തിലുള്ള കാര്യങ്ങള്‍ചയ്തു. കാറുവാങ്ങി. ടെലിവിഷനില്‍ സഭയെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചു തുടങ്ങിയ കാരണങ്ങളാണ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.ലൂസിക്ക് ഒരു അവകാശവും നല്‍കില്ലെന്നും സഭ കത്തില്‍ വ്യക്തമാക്കി. എന്നാല്‍, മകളെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് 85 വയസ്സുള്ള തന്റെ അമ്മയ്ക്ക് കത്തയച്ചത് ശരിയായ നടപടിയല്ലെന്ന് ലൂസി കളപ്പുര പറഞ്ഞു.

കാസര്‍കോഡ് ജില്ലയിലെ ചെമ്മരന്‍കയം പെരുമ്പട്ടയിലാണ് സിസ്റ്ററിന്റെ വീട്. അതേസമയം, തന്നെ മഠത്തില്‍ നിന്ന് തന്നെ ഇറക്കിവിടാന്‍ സന്യാസി സമൂഹത്തിന് നിയമപരമായി കഴിയില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. സഭയില്‍ നിന്ന് തന്നെ പുറത്താക്കിയ തീരുമാനത്തില്‍ അപ്പീല്‍ നടപടികളുമായി മുമ്പോട്ട് പോകുകയാണ്. വത്തിക്കാനിലേക്ക് അപ്പീല്‍ അയച്ചിട്ടുണ്ട്. മഠത്തില്‍ നിന്ന് നിര്‍ബന്ധിച്ച് ഇറക്കിവിടാനാവില്ലെന്നും ലൂസി കളപ്പുര മാധ്യമങ്ങളോട് പറഞ്ഞു.

മെയ് 11ന് ചേര്‍ന്ന യോഗത്തിലെ തീരുമാനം നടപ്പിലാക്കുന്നു എന്നാണ് വിശദീകരണം. സഭാചട്ടങ്ങള്‍ ലംഘിച്ചു എന്ന കുറ്റത്തിനാണ് നടപടി. സ്വമേധയാ പുറത്തുപോകാന്‍ തയ്യാറല്ലെങ്കില്‍ സഭയില്‍ നിന്നും പുറത്താക്കുമെന്നും, അങ്ങനെയെങ്കില്‍ ഇത്ര നാള്‍ സേവനം അനുഷ്ഠിച്ചതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും എഫ്സിസിയുടെ കത്തില്‍ പറയുന്നു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത നടപടി സഭാ വിരുദ്ധമല്ലെന്നാണ് ലൂസിയുടെ നിലപാട്. പലതവണ വിശദീകരണം ആവശ്യപ്പെട്ട ശേഷമാണ് നടപടി. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു, മഠത്തില്‍ വൈകിയെത്തുന്നു, സഭാവസ്ത്രം ധരിക്കാതിരുന്നു തുടങ്ങിയവയാണ് ആരോപണങ്ങള്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തെ സിസ്റ്റര്‍ ലൂസി പിന്തുണച്ചിരുന്നു

കാനോനിക നിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാന്‍ മതിയായ വിശദീകരണം എഴുതി നല്‍കാന്‍ ആവശ്യപ്പെട്ട് നേരത്തേ ലൂസിക്കു നോട്ടീസ് ലഭിച്ചിരുന്നു. കൊച്ചിയില്‍ കന്യാസ്ത്രീകള്‍ സംഘടിപ്പിച്ച സമരത്തില്‍ പങ്കെടുത്തതോടെയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ സഭയ്ക്ക് അനഭിമതയായത്. ഇതേ തുടര്‍ന്ന് വിവിധ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ജനുവരി 9ന് ഹാജരാകാന്‍ ഫ്രാന്‍സിസ്‌കന്‍ ക്ളാരിസ്റ്റ് കോണ്‍ഗ്രഗേഷന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് നോട്ടീസ് നല്‍കിയിരുന്നു. ബിഷപ്പിന് എതിരെ സമരം നടത്തിയതും മാധ്യമങ്ങളോട് അഭിപ്രായങ്ങള്‍ പറഞ്ഞതും ഉള്‍പ്പെടെ 13 കാരണങ്ങളായിരുന്നു നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ജോലി ചെയ്ത ശമ്പളം ഉപയോഗിച്ച് കാറ് വാങ്ങി, സഭയുടെ അനുവാദമില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചു, സഭയുടേതല്ലാത്ത മാധ്യമങ്ങളില്‍ ലേഖനങ്ങള്‍ എഴുതി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയോട് മദര്‍ ജനറാള്‍ വിശദീകരണം ചോദിച്ചത്. കൊച്ചിയില്‍ കന്യാസ്ത്രീമാര്‍ നടത്തിയ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും വനിതാമതിലില്‍ പങ്കെടുക്കുകയും ചുരിദാര്‍ ധരിക്കുകയും ചെയ്ത് സഭയിലെ അനീതികള്‍ സിസ്റ്റര്‍ ലൂസി കളപ്പുര ഉയര്‍ത്തിക്കാണിച്ചിരുന്നു.

സഭയിലെ വൈദികര്‍ തോണ്ടിയും പിടിച്ചും സെക്ഷ്വലായി സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്ന് തുറന്നു പറയാന്‍ ധൈര്യം കാണിച്ച കന്യാസ്ത്രീ കൂടിയാണ് സിസ്റ്റര്‍ ലൂസി. അതില്‍ നിന്നെല്ലാം രക്ഷപെട്ടു നില്‍ക്കുന്നതു കൊണ്ടാണല്ലോ ധൈര്യമായി നില്‍ക്കാന്‍ പറ്റുന്നത്. പല കന്യാസ്ത്രീമാര്‍ക്കും അതു പറ്റില്ല എന്നും അവര്‍ പറഞ്ഞിരുന്നു.

കന്യാസ്ത്രീ പീഡനക്കേസുമായി ബന്ധപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ ഇതിന് മുമ്പും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ സഭയില്‍ നിന്നും പ്രതികാര നടപടികള്‍ ഉണ്ടായിട്ടുണ്ട്. സഭ നിര്‍ദ്ദേശ പ്രകാരം കൂടെ പ്രവര്‍ത്തിക്കുന്ന കന്യാസ്ത്രീകള്‍ പോലും തന്നോട് സഹകരിക്കുന്നില്ലെന്ന് സിസ്റ്റര്‍ ലൂസി മാധ്യമങ്ങളോട് തുറന്ന് പറഞ്ഞിരുന്നു. തന്നെ സഭയില്‍ നിന്ന് പുറത്താക്കി എന്ന രീതിയിലാണ് സഭയ്ക്കകത്ത് ചര്‍ച്ചകള്‍ നടക്കുന്നത്. ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്നും വേദപാഠ ക്ലാസുകളില്‍ നിന്ന് മാറ്റി നിര്‍ത്തിയതായും വൈദികമേലധ്യക്ഷന്മാര്‍ പല പ്രസംഗങ്ങളിലും തന്നെ വിമര്‍ശിച്ച് അപകീര്‍ത്തിപ്പെടുത്തുന്നതായും സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ പറഞ്ഞിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category