1 GBP = 88.40 INR                       

BREAKING NEWS

ചെമ്പഴന്തി കുടുംബയൂണിറ്റ് അഞ്ചാം വാര്‍ഷികാഘോഷവും കുടുംബസംഗമവും ഇന്ന് ട്വിവേര്‍ട്ടനില്‍

Britishmalayali
സുധാകരന്‍ പാലാ

യുകെ എസ്എന്‍ഡിപി യോഗത്തിന്റെ ഒന്നാം നമ്പര്‍  കുടുംബയൂണിറ്റ് ചെമ്പഴന്തിയുടെ കുടുംബ സംഗമം ഞായറാഴ്ച ട്വിവേര്‍ട്ടനില്‍ നടക്കും. രാവിലെ പത്തുമണിക്ക് ദീപാര്‍പ്പണത്തോടെ  സംഗമത്തിന്  തിരിതെളിയും. തുടര്‍ന്ന് സമൂഹ പ്രാര്‍ത്ഥനയും ശ്രീനാരായണ കീര്‍ത്തനാലാപനവും നടക്കും. കര്‍ക്കിടകരാവിന്റെ വറുതിയും ദുരിതവും പേറുമ്പോഴും ഭക്തിയുടെ  തീര്‍ത്ഥത്തില്‍ മുങ്ങി മോക്ഷ-സായൂജ്യങ്ങളെ തിരയുന്ന മലയാളിക്ക് രാമായണ പാരായണം എവിടെയും ഒഴിച്ചുമറ്റൊരു ഭക്തിമാര്‍ഗമില്ല. രാമന്റെ അയനം രാമായണം എന്ന വിഷയത്തെ ആസ്പദമാക്കി സുധാകരന്‍ പാലാ പ്രഭാഷണം നടത്തും.

ഉച്ചഭക്ഷണത്തിന് ശേഷം നടക്കുന്ന കുടുംബസംഗമ യോഗത്തില്‍ എ പ്രദീപ്കുമാര്‍  അദ്ധ്യക്ഷതവഹിക്കും. കുടുംബയൂണിറ്റ് കണ്‍വീനര്‍ അഖിലേഷ് മാധവന്‍ റിപ്പോര്‍ട്ടും ഖജാന്‍ജി ലൈജു രാഘവന്‍ കണക്കും അവതരിപ്പിക്കും. പുതിയ  അംഗങ്ങള്‍ക്ക് ജോയിന്റ് കണ്‍വീനര്‍ സോജ് കെ ജയപ്രകാശും, ഓഡിറ്റര്‍ പി ജി സന്തോഷ്‌കുമാറും ചേര്‍ന്ന് അംഗത്വം വിതരണം ചെയ്യും.

എം കെ ബിജുമോന്‍ സ്വാഗതവും ബിനു  വിജയന്‍ കൃതജ്ഞതയും പറയും. വാര്‍ഷികാഘോഷസമാപനം ശ്രീനാരായണജന്തി സമാധി ദിനാചരണങ്ങള്‍, ഇവ ചര്‍ച്ച ചെയ്യുമെന്ന് കണ്‍വീനര്‍ അറിയിച്ചു. കുടുംബ സംഗമം വൈകീട്ട് 6 മണിക്ക് പര്യവസാനിക്കും.

അഡ്രസ്:5 Melrose close EX166GS
വിശദവിവരങ്ങള്‍ക്ക്:07411475255 പ്രദീപ് കുമാര്‍, 07551657164 അഖിലേഷ്‌

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category